റിയാദ് – മുംബൈ ഇൻഡിഗോ വിമാനം മസ്കത്തിൽ അടിയന്തിരമായി ലാൻഡിംഗ് നടത്തി

റിയാദിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോയുടെ വിമാനം അടിയന്തിരമായി മസ്കത്ത് വിമാനത്താവളത്തിൽ ഇറക്കി. കഴിഞ്ഞ ദിവസമാണ് സംഭവം. 6E 74 വിമാനമാണ് സുരക്ഷ മുന്നറിയിപ്പിനെ തുടർന്ന് വഴി തിരിച്ച് വിട്ട് മസ്കത്തിൽ സുരക്ഷിതമായി ഇറക്കിയതെന്ന് ഇൻഡിഗോ എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. 192 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ബന്ധപ്പെട്ട എമർജൻസി ടീമുകളുമായി സഹകരിച്ച് എല്ലാ നടപടികളും എടുത്തിരുന്നുവെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വിമാനത്തിന് യാതൊരു പ്രശ്നവുമില്ലെന്ന് ഉറപ്പാക്കിയെന്നും എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.

Read More

ഡൽഹിയിൽ നിന്ന് വാരാണസിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി ; യാത്രക്കാരെ ഒഴിപ്പിച്ച് പരിശോധന നടത്തി

ഡൽഹിയില്‍ നിന്ന് വാരാണസിയിലേക്ക് പോകാനിരുന്ന ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ഇന്‍ഡിഗോ 6E2211 വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഡൽഹി വിമാനത്താവളത്തില്‍ ലഭിച്ച സന്ദേശം. തുടര്‍ന്ന് മുഴുവന്‍ യാത്രക്കാരെയും ഒഴിപ്പിച്ച ശേഷം വിമാനത്തില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. വ്യാജ സന്ദേശമാണ് ലഭിച്ചതെന്ന് പരിശോധനയക്ക് ശേഷം വിമാനത്താവള അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച മുംബൈയിലെ താജ്മഹല്‍ പാലസ് ഹോട്ടല്‍, ഛത്രപതി അന്താരാഷ്ട്ര വിമാനത്താവളം എന്നിവയ്ക്കും ബോംബ് ഭീഷണിയുണ്ടായിരുന്നു. രണ്ടിടത്തും നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ച…

Read More

ഇന്‍ഡിഗോ വിമാനം ബഹിഷ്കരിച്ചത് വൈകാരികമായിട്ടല്ല, തെറ്റായ തീരുമാനത്തിനെതിരായ പ്രതിഷേധം; ഇ.പി. ജയരാജന്‍

ഇന്‍ഡിഗോ വിമാനം ബഹിഷ്കരിച്ച തീരുമാനം വൈകാരികമായിരുന്നില്ലെന്നും അതിൽ‌ ഉറച്ചു നില്‍ക്കുകയാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. വിമാനക്കമ്പനിയുടെ , . അതിനുശേഷം ഇതുവരെ ഇന്‍ഡിഗോയില്‍ കയറിയിട്ടില്ല. ആരോഗ്യപ്രശ്നങ്ങള്‍ ഇക്കാര്യത്തില്‍ പരിഗണിക്കുന്നില്ലെന്നും മനോരമ ന്യൂസിനോട് ഇ.പി പറഞ്ഞു. ‘എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നു പൂര്‍ണ അവധിയിലല്ല. സജീവ രാഷ്ട്രീയം വിടുകയാണെന്ന പ്രചാരണത്തോട് പ്രതികരിക്കാനില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയാകാന്‍ തനിക്കു യോഗ്യതയില്ല, ആ സ്ഥാനം ആഗ്രഹിച്ചിട്ടില്ല. പിബി അംഗമാകാനും യോഗ്യതയില്ല, അതിനുള്ള പ്രാപ്തിയുമില്ല. പ്രായംകൂടി വരികയാണെന്ന ബോധ്യമുണ്ട്’, ഇ.പി.ജയരാജൻ പറഞ്ഞു.

Read More