പൊതുമേഖല സ്വദേശിവത്കരണം ശക്തമാക്കുമെന്ന് കുവൈത്ത്

കു​വൈ​ത്തി​ൽ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലും സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളി​ലും സ്വ​ദേ​ശി​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങി അ​ധി​കൃ​ത​ർ. അ​ർ​ഹ​രാ​യ സ്വ​ദേ​ശി ഉ​ദ്യോ​ഗ​സ്ഥ​രെ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ൽ സെ​ൻ​ട്ര​ൽ എം​പ്ലോ​യ്മെ​ന്റ് ര​ജി​സ്ട്രേ​ഷ​ൻ സി​സ്റ്റം​വ​ഴി നി​യ​മി​ക്കു​മെ​ന്ന് സി​വി​ൽ സ​ർ​വി​സ് ബ്യൂ​റോ വ്യ​ക്ത​മാ​ക്കി. ഓ​രോ ത​സ്തി​ക​യി​ലും സ്വ​ദേ​ശി​വ​ത്ക​ര​ണം ന​ട​പ്പാ​ക്കേ​ണ്ട ശ​ത​മാ​നം നി​ശ്ച​യി​ച്ചു​ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ത് ന​ട​പ്പാ​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. സ്വ​ദേ​ശി​വ​ത്ക​ര​ണ നി​യ​മം ന​ട​പ്പാ​ക്കി​യ ശേ​ഷം നി​ര​വ​ധി വി​ദേ​ശി​ക​ളെ പി​രി​ച്ചു​വി​ട്ടു. യോ​ഗ്യ​രാ​യ സ്വ​ദേ​ശി​ക​ളെ ആ​വ​ശ്യ​ത്തി​ന് ല​ഭി​ക്കാ​ത്ത​തി​നാ​ൽ ചി​ല മ​ന്ത്രാ​ല​യ​ങ്ങ​ൾ പൂ​ർ​ണ സ്വ​ദേ​ശി​വ​ത്ക​ര​ണം ന​ട​പ്പാ​ക്കാ​ൻ സാ​വ​കാ​ശം ചോ​ദി​ച്ചി​ട്ടു​ണ്ട്. ക്ര​മേ​ണ കു​വൈ​ത്തി​ക​ളെ വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​ന്ന്…

Read More

ഖത്തറിലെ സ്വകാര്യ കമ്പനികളിലെ സ്വദേശിവത്കരണം; ഖത്തർ എനർജി കമ്പനികൾക്ക് ബാധകമാകില്ല

ഖത്തറിലെ സ്വകാര്യ കമ്പനികളിലെ സ്വദേശിവത്കരണം ഖത്തർ എനർജിക്ക് കീഴിലെ കമ്പനികൾക്ക് ബാധകമാകില്ല. സ്വദേശിവത്കരണത്തിൽ തെറ്റായ വിവരങ്ങൾ നൽകിയാൽ 10 ലക്ഷം റിയാൽ വരെ ഭീമമായ പിഴയാണ് കാത്തിരിക്കുന്നത്. സ്വകാര്യ കമ്പനികളിലെ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനത്തിലാണ് ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പങ്കുവെച്ചത്. ഖത്തർ എനർജിക്ക് കീഴിലുള്ള പെട്രോളിയം, പെട്രോ കെമിക്കൽ വ്യവസായ മേഖലയിലെ പര്യവേക്ഷണം, ഫീൽഡ് ഡെവലപ്മെന്റ്, പ്രൊഡക്ഷൻ ഷെയറിങ്, ജോയിന്റ് വെന്റ്വർ കരാറുകൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് നിയമം ബാധകമല്ല, സ്വകാര്യ മേഖലയിൽ സ്വദേശിവത്കരിക്കപ്പെട്ട…

Read More

നിയമ മേഖലയിൽ പൂർണമായും സ്വദേശിവൽക്കരണം നടപ്പാക്കാൻ ഒരുങ്ങി ഒമാൻ

നി​യ​മ മേ​ഖ​ല​യി​ലെ തൊ​ഴി​ലു​ക​ൾ പൂ​ർ​ണ​മാ​യും സ്വ​ദേ​ശി​വ​ത്ക​രി​ക്കാ​നൊ​രു​ങ്ങു​ന്നു. ഈ ​മേ​ഖ​ല​യി​ലെ തൊ​ഴി​ലു​ക​ൾ സ്വ​ദേ​ശി​ക​ൾ​ക്ക് മാ​ത്ര​മാ​യി നി​ജ​പ്പെ​ടു​ത്തി ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് അ​ടു​ത്തി​ടെ രാ​ജ​കീ​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് വി​ദേ​ശി​ക​ളു​മാ​യി പ​ങ്കാ​ളി​ത്ത​ത്തി​ൽ ന​ട​ത്തു​ന്ന നി​യ​മ സ്ഥാ​പ​ന​ങ്ങ​ൾ മൂ​ന്ന് വ​ർ​ഷ​ത്തി​നു​ള്ളി​ൽ സ്വ​ദേ​ശി​വ​ത്ക​രി​ക്ക​ണം. വി​ദേ​ശി​ക​ൾ മാ​ത്രം ന​ട​ത്തു​ന്ന നി​യ​മ സ്ഥാ​പ​ന​ങ്ങ​ൾ, ലീ​ഗ​ൽ ക​ൺ​സ​ൾ​ട്ടൻ​സി എ​ന്നി​വ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഈ ​നി​യ​മം ന​ട​പ്പാ​ക്ക​ണം. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശി​ക​ൾ​ക്ക് ഒ​രു വ​ർ​ഷം വ​രെ തു​ട​രാ​വു​ന്ന​താ​ണ്. ഈ ​കാ​ല​യ​ള​വി​ൽ ഇ​ത്ത​രം…

Read More

ഖത്തറിലെ സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണം കൊണ്ടുവരുന്നു

ഖത്തറിലെ സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണം കൊണ്ടുവരുന്നു. ഇത് സംബന്ധിച്ചുള്ള നിയമത്തിന് അമീർ അംഗീകാരം നൽകി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസത്തിന് ശേഷം നിയമം പ്രാബല്യത്തിൽ വരും. സ്വകാര്യ മേഖലയിലെ കമ്പനികളിലും സ്ഥാപനങ്ങളിലും സ്വദേശികൾക്ക് തൊഴിൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനാണ് നിയമം കൊണ്ടുവരുന്നത്. സ്വദേശികൾക്കും സ്വദേശി വനിതകളുടെ കുട്ടികൾക്കും പുതിയ തൊഴിൽ അവസരങ്ങൾ തുറക്കാനും മാനവവിഭവശേഷി പരമാവധി പ്രയോജനപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുക, സ്വദേശി മാനവവിഭവ ശേഷി പ്രയോജനപ്പെടുത്തുക തുടങ്ങിയ ഖത്തർ വിഷൻ 2030ന്റെ ഭാഗമായി…

Read More

ഒമാനിലെ സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നു

സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണ നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളു​മാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം രം​ഗ​ത്ത്. തൊ​ഴി​ൽ മാ​ർ​ക്ക​റ്റി​ൽ ഒ​മാ​നി​ക​ൾ​ക്ക് ചെ​യ്യാ​ൻ പ​റ്റി​യ പു​തി​യ തൊ​ഴി​ലു​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്. പു​തി​യ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ത്ത ക​മ്പ​നി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മെ​തി​രെ ന​ട​പ​ടി​യും സ്വീ​ക​രി​ക്കും. തൊ​ഴി​ൽ മ​ന്ത്രാ​ല​യ​വും സ്വ​കാ​ര്യ മേ​ഖ​ല ക​മ്പ​നി​ക​ളും മ​റ്റ് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രും സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക​യെ​ന്ന് മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. തൊ​ഴി​ൽ മേ​ഖ​ല ക്ര​മീ​ക​രി​ക്കാ​നും സ്വ​ദേ​ശി​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ ജോ​ലി​ക​ളി​ൽ പ്ര​വേ​ശി​ക്കാ​നും പു​തി​യ നീ​ക്കം സ​ഹാ​യി​ക്കു​മെ​ന്നും പ്ര​സ്‍താ​വ​ന​യി​ൽ പ​റ​യു​ന്നു. സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച…

Read More

ഒമാനിലെ സ്വദേശിവത്കരണം ; പൊതുജനങ്ങളുടെ അഭിപ്രായം തേടി ഒമാൻ തൊഴിൽ മന്ത്രാലയം

തൊ​ഴി​ൽ വി​പ​ണി​യി​ൽ ഒ​മാ​നി കേ​ഡ​റു​ക​ളു​ടെ സ്ഥാ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം തേ​ടു​ന്നു. ഒ​മാ​ന്‍റെ തൊ​ഴി​ൽ മേ​ഖ​ല രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ ക​മ്യൂ​ണി​റ്റി പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് ഈ ​സം​രം​ഭം ല​ക്ഷ്യ​മി​ടു​ന്ന​ത്. bit.ly/4d9U0xB എ​ന്ന ലി​ങ്ക്​ വ​ഴി ചി​ന്ത​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും പൗ​ര​ന്മാ​ർ​ക്ക്​ പ​ങ്കി​ടാ​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. നി​ർ​ബ​ന്ധി​ത ഒ​മാ​നൈ​സേ​ഷ​ൻ നി​ര​ക്കു​ക​ൾ കൈ​വ​രി​ക്കാ​ത്ത ക​മ്പ​നി​ക​ൾ​ക്ക് കൂ​ടു​ത​ൽ പി​ഴ ചു​മ​ത്ത​ണോ?, ജോ​യ​ന്‍റ് ഇ​ൻ​സ്പെ​ക്ഷ​ൻ ടീം ​മു​ഖേ​ന​യു​ള്ള പ​രി​ശോ​ധ​ന വ​ർ​ധി​പ്പി​ക്ക​ണോ?, തൊ​ഴി​ൽ വി​പ​ണി​യി​ൽ ഒ​മാ​നി തൊ​ഴി​ലാ​ളി​ക​ളെ ശാ​ക്തീ​ക​രി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ പ​ങ്കി​ടു​ക എ​ന്നി​ങ്ങ​നെ​യു​ള്ള…

Read More