സംസ്ഥാനത്ത് ഇന്ന് പിജി ഡോക്ടര്‍മാരുടെ സൂചനാ പണിമുടക്ക്

സംസ്ഥാനത്ത് ഇന്ന് പിജി ഡോക്ടര്‍മാരുടെ 24 മണിക്കൂര്‍ സൂചനാ പണിമുടക്ക്. അത്യാഹിത, ഐസിയു, ലേബര്‍ റൂം വിഭാഗങ്ങളില്‍ ഒഴികെ പിജി ഡോക്ടര്‍മാരുടെ സേവനം ഉണ്ടാകില്ല. ഒപി പൂര്‍ണമായും ബഹിഷ്കരിക്കും. സ്റ്റൈപൻഡ് വര്‍ധന, ജോലി സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങളില്‍ നല്‍കിയ ഉറപ്പ് സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് പണിമുടക്ക്. രാവിലെ 8 മുതല്‍ ശനി രാവിലെ 8 വരെയാണ് സൂചനാ പണിമുടക്കെന്ന് ആരോഗ്യ സര്‍വകലാശാലാ യൂണിയന്‍ കൗണ്‍സിലര്‍ ഡോ. അനന്ദു അറിയിച്ചു. ഡോ. വന്ദനയുടെ കൊലപാതകത്തെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ പ്രതിനിധികളുമായി…

Read More