കുവൈത്ത് ദുരന്തം ; മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം 10.30ന് കൊച്ചി വിമാനത്താവളത്തിൽ എത്തും , കൊച്ചിയിൽ 31 മൃതദേഹങ്ങൾ കൈമാറും

കുവൈത്തിൽ തൊഴിലാളികൾ താമസിച്ചിരുന്ന ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. പ്രത്യേക വിമാനത്തിൽ രാവിലെ 10:30 ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് എത്തുക. മുഖ്യമന്ത്രി, മന്ത്രിമാർ, ജനപ്രതിനിധികൾ, നോർക്ക ഉദ്യോഗസ്ഥർ എന്നിവർ അന്തിമോപചാരം അർപ്പിക്കും. രാവിലെ കൊച്ചിയിലെത്തുന്ന വിമാനം 23 മലയാളികളുടെയും കർണാടക തമിഴ്നാട് സ്വദേശികളുടെയും മൃതദേഹങ്ങൾ കൈമാറി ഡൽഹിയിലേക്ക് പോകും. മൃതദേഹങ്ങൾ കൊച്ചിയിലെയും ഡൽഹിയിലെയും സംസ്ഥാന സർക്കാർ പ്രതിനിധികൾ ഏറ്റുവാങ്ങും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങും…

Read More

സൈന്യത്തിലേക്ക് ഇന്ത്യക്കാരെ എടുക്കുന്നത് റഷ്യ ഉടൻ നിർത്തണം: രണ്ട് ഇന്ത്യക്കാർ കൂടി കൊല്ലപ്പെട്ട സാഹചര്യത്തിൽ ആവശ്യവുമായി ഇന്ത്യ

റഷ്യ യുക്രെയിൻ സംഘർഷത്തില്‍ രണ്ട് ഇന്ത്യക്കാർ കൂടി കൊല്ലപ്പെട്ടു. റഷ്യൻ സേനയ്ക്കൊപ്പം പ്രവർത്തിച്ചവരാണ് കൊലലപ്പെട്ടത്. മൃതദ്ദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നു എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സൈന്യത്തിലേക്ക് ഇന്ത്യക്കാരെ എടുക്കുന്നത് റഷ്യ ഉടൻ നിർത്തണമെന്ന് ഇന്ത്യ. റഷ്യയിലേക്കുള്ള നിയമനങ്ങളുടെ കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. സൈന്യത്തില്‍ സഹായികളായി എടുത്ത 2 പേർ നേരത്തെയും കൊല്ലപ്പെട്ടിരുന്നു. നേരത്തെ, റഷ്യൻ യുദ്ധമേഖലയിലേക്കുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റ‍ർ ചെയ്ത കേസില്‍ മൂന്ന് മലയാളികളും പ്രതികളായിരുന്നു. തിരുവനന്തപുരം സ്വദേശികളാണ്…

Read More

തൊഴിൽ തട്ടിപ്പ്; കംബോഡിയയിൽ കുടുങ്ങിക്കിടക്കുന്നത് 300 ഇന്ത്യക്കാർ, കുറ്റകൃത്യങ്ങൾക്കിരയാക്കുന്നുവെന്ന് റിപ്പോർട്ട്

തൊഴിൽതട്ടിപ്പിൽപ്പെട്ട് കംബോഡിയയിൽ കുടുങ്ങിക്കിടക്കുന്നത് മുന്നൂറോളം ഇന്ത്യക്കാർ. കുടുങ്ങിയ 300 ഇന്ത്യക്കാരിൽ 150ഓളം പേർ വിശാഖപട്ടണത്തുനിന്നുള്ളവരാണ്. സിംഗപ്പൂരിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരായി ജോലി വാഗ്ദാനം ചെയ്ത് പ്രാദേശിക ഏജന്റുമാർ ഇവരെ കുടുക്കുകയായിരുന്നു. കംബോഡിയയിലെത്തിച്ച ഇവരെ ഇന്ത്യക്കാർക്കെതിരെ സൈബർ കുറ്റകൃത്യങ്ങൾ ചെയ്യാൻ നിർബന്ധിതരാക്കിയെന്ന് വിശാഖപട്ടണം പൊലീസ് പറയുന്നു.നാട്ടിൽ തിരിച്ചെത്താൻ കംബോഡിയയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടതിനുശേഷം ഇവർ പ്രതിഷേധ പ്രകടനം നടത്തി. കംബോഡിയയിലെ ഇന്ത്യക്കാർക്കെതിരെ സൈബർ കുറ്റകൃത്യങ്ങൾ ചെയ്യാൻ ചൈനാക്കാർ ഇവരെ നിർബന്ധിക്കുന്നതായും പ്രതിഷേധക്കാർ പറയുന്നു. തൊഴിൽ തട്ടിപ്പിനിരയായ 60 ഇന്ത്യക്കാരെ…

Read More

ഇസ്രയേൽ കപ്പലിലെ ഇന്ത്യക്കാരുടെ മോചനം; ഇറാനുമായി ചർച്ച നടത്തി മന്ത്രി എസ് ജയശങ്കർ

ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലിലെ ഇന്ത്യക്കാരുടെ മോചനത്തിനായി കേന്ദ്രസർക്കാർ ഇടപെടൽ. മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ മോചനത്തിനായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തി. വിഷയം പരിഹരിക്കാൻ നയതന്ത്രതല ചർച്ചകൾ അടിയന്തരമായി നടത്തേണ്ടതുേെണ്ടന്ന് എസ്. ജയശങ്കർ അറിയിച്ചു. നേരത്തെ കപ്പലിലെ മലയാളി ജീവനക്കാരുടെ മോചനത്തിനായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തയച്ചിരുന്നു. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അടിയന്തര ഇടപെടൽ നടത്തണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടിരുന്നു. കപ്പലിൽ ആകെ 25 ജീവനക്കാരാണുള്ളത്. ഇതിൽ…

Read More

ഷാർജ അൽനഹ്ദയിലുണ്ടായ തീപിടുത്തം ; മരിച്ചവരിൽ രണ്ട് പേർ ഇന്ത്യക്കാരും

കഴിഞ്ഞ ദിവസം ഷാർജയിലെ അൽനഹ്ദയിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ രണ്ട് ഇന്ത്യക്കാരും ഉൾപ്പെടുന്നു. ബംഗളൂരു സ്വദേശിയായ സൗണ്ട് എഞ്ചിനീയർ മൈക്കിൾ സത്യദാസ്, മുംബൈ സ്വദേശിനി സംറീൻ ബാനു (29) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് ഷാർജ അൽനഹ്ദയിലെ 39 നില കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. അപകടത്തിൽ അഞ്ചുപേർ മരിച്ചുവെന്നാണ് പൊലീസിന്‍റെ കണക്ക്. ദുബൈ വേൾഡ് ട്രേഡ് സെന്‍ററിന് കീഴിലെ ഡി.എക്സ്.ബി ലൈവ് എന്ന സ്ഥാപനത്തിലെ സൗണ്ട് എഞ്ചിനീയറായിരുന്നു മരിച്ച സത്യദാസ്. എ.ആർ. റഹ്മാൻ ഉൾപ്പെടെ പ്രമുഖരുടെ സംഗീത കച്ചേരികൾക്ക് സൗണ്ട്…

Read More

മത്സ്യം കഴിക്കുന്നവരുടെ എണ്ണത്തിൽ കേരളം ഒന്നാമത്

ദിവസവും മത്സ്യം കഴിക്കുന്നവരുടെ എണ്ണത്തിൽ കേരളം ഒന്നാം സ്ഥാനത്ത്. വേൾഡ് ഫിഷ്, ഇന്റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും, ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ചും സംയുക്തമായി നടത്തിയ പഠനത്തിലാണ് മത്സ്യപ്രേമികളെ കുറിച്ചുള്ള സർവേ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിൽ 53.5 ശതമാനം ആളുകളും ദിവസവും മത്സ്യം കഴിക്കുന്നവരാണ്. ഗോവ 36.2 ശതമാനം, പശ്ചിമ ബംഗാള്‍ 21.90 ശതമാനം, മണിപ്പൂര്‍ 19.70 ശതമാനം, അസം 13.10 ശതമാനം, ത്രിപുര 11.50 ശതമാനം എന്നിങ്ങനെയാണ് കൂടുതൽ മത്സ്യ ഉപഭോഗമുള്ള സംസ്ഥാനങ്ങളുടെ…

Read More

‘റഷ്യയിൽ ജോലി’; യൂട്യൂബ് വ്‌ലോഗറെ വിശ്വസിച്ച ഇന്ത്യൻ യുവാക്കൾ കുടുങ്ങി, രക്ഷിക്കണമെന്ന് വീഡിയോ

സെക്യൂരിറ്റി, ഹെൽപ്പർ തസ്തികകളിലേക്ക് ജോലിയെന്ന വ്യാജ വാഗ്ദാനം വിശ്വസിച്ച് റഷ്യയിലെത്തിയ 12 ഇന്ത്യൻ യുവാക്കൾ യുദ്ധമേഖലയിൽ കുടുങ്ങിയതായി റിപ്പോർട്ട്. സൈന്യത്തിൽ ചേർന്ന് യുക്രൈനെതിരായ യുദ്ധത്തിൽ പങ്കെടുക്കാൻ തങ്ങൾക്ക് മേലെ സമ്മർദമുണ്ടെന്നും എങ്ങനെയെങ്കിലും തങ്ങളെ രക്ഷിക്കണം എന്നുമാവശ്യപ്പെട്ട് യുവാക്കൾ വീഡിയോ സന്ദേശം പുറത്തുവിട്ടു. യുവാക്കളുടെ കുടുംബവും ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസിയും യുവാക്കളെ രക്ഷിക്കണം എന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിനെ സമീപിച്ചു. തെലങ്കാനയിൽ നിന്ന് രണ്ട് പേരും കർണാടകയിൽ നിന്ന് മൂന്ന് പേരും ഗുജറാത്തിൽ നിന്നും യുപിയിൽ നിന്നും ഒരാളും…

Read More

മ്യാൻമറിലെ രഖൈൻ മേഖലയിലേക്ക് പോകരുത്; ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

മ്യാൻമറിലെ രഖൈൻ മേഖലയിലേക്ക് ഇന്ത്യാക്കാർ പോകരുതെന്ന അടിയന്തര മുന്നറിയിപ്പുമായി കേന്ദ്രം. രഖൈനലേക്ക് പോയവർ അടിയന്തിരമായി അവിടം വിടണമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കി. ആഭ്യന്തര സംഘർഷം രൂക്ഷമായി തുടരുന്ന മ്യാൻമറിലെ രഖൈനിൽ ആശയ വിനിമയ സംവിധാനങ്ങൾ പോലും തകരാറിലാണെന്നും അവശ്യ സാധനങ്ങൾ കിട്ടാനില്ലെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ജാ​ഗ്രത നിർദേശത്തിൽ പറയുന്നു.

Read More

ഇന്ത്യക്കാർക്ക് പ്രീ അപ്രൂവ്ഡ് വിസ പദ്ധതിയുമായി എമിറേറ്റ്സ് എയർലൈൻസ്

ഇന്ത്യക്കാർക്ക് ദുബൈയിലേക്ക് വരാൻ പ്രീ അപ്രൂവൽ വിസാ സംവിധാനവുമായി എമിറേറ്റ്സ് എയർലൈൻസ്. ഇത്തരത്തിൽ വിസയെടുക്കുന്നവർക്ക് ദുബൈ വിമാനത്താവളത്തിൽ ക്യൂ നിൽക്കാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കാം. യു.കെ, യു.എസ് വിസയുള്ള ഇന്ത്യക്കാർക്കാണ് ഈ ആനുകൂല്യം. ആറുമാസത്തെയെങ്കിലും കാലാവധിയുള്ള യു.കെ, യു.എസ് വിസയോ, യു.കെ റെസിഡൻസിയോ ഉള്ള ഇന്ത്യക്കാർക്കാണ് എമിറേറ്റ്സ് പ്രഖ്യാപിച്ച പ്രീ അപ്രൂവ്ഡ് വിസ ലഭിക്കുക. നേരത്തെ ഇത്തരം വിസകളുള്ള ഇന്ത്യക്കാർക്ക് ദുബൈയിൽ ഓൺഅറൈവൽ വിസ ലഭിക്കുമായിരുന്നു. ഇത് കൂടുതൽ എളുപ്പമാക്കുകയാണ് ഈ പദ്ധതി. എമിറേറ്സ് വിമാനത്തിൽ ടിക്കറ്റെടുത്തവർക്ക് വെബ്സൈറ്റിലെ…

Read More

നിലവില്‍ ഗാസയിലുള്ളത് നാല് ഇന്ത്യക്കാര്‍, ഇവരെ ഉടനെ ഒഴിപ്പിക്കാന്‍ കഴിയുന്ന സാഹചര്യമല്ല; വിദേശകാര്യമന്ത്രാലയ വക്താവ്

നിലവില്‍ ഗാസയിലുള്ളത് നാല് ഇന്ത്യക്കാരെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇവരെ ഉടനെ ഒഴിപ്പിക്കാന്‍ കഴിയുന്ന സാഹചര്യമല്ല നിലവിലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. അനുകൂലമായ ആദ്യ അവസരത്തില്‍തന്നെ ഇവരെ നാട്ടിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേല്‍ – ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചിട്ടുള്ളത്. നിലവില്‍ അഞ്ച് വിമാനങ്ങളിലായി 1,200 പേരെയാണ് ഇന്ത്യ ഇസ്രയേലില്‍നിന്ന് ഒഴിപ്പിച്ചിട്ടുള്ളത്. 18 നേപ്പാള്‍ സ്വദേശികള്‍ ഉള്‍പ്പെടെയാണിത്. അതേസമയം പലസ്തീനുള്ള മാനുഷിക സഹായം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു….

Read More