തീപ്പിടിത്തം: മാലദ്വീപിൽ 9 ഇന്ത്യക്കാർ മരിച്ചു

മാലിദ്വീപ് തലസ്ഥാനമായ മാലിയിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒമ്പത് ഇന്ത്യക്കാരുൾപ്പെടെ 11 പേർ മരിച്ചു. വിദേശ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കത്തിനശിച്ച കെട്ടിടത്തിൽനിന്ന് 11 മൃതദേഹങ്ങൾ കണ്ടെടുത്തു. കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള വാഹന റിപ്പയർ കടയിൽനിന്നാണ് തീ പടർന്നത്. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരെ നാല് മണിക്കൂറോളം സമയമെടുത്താണ് പുറത്തെത്തിച്ചതെന്ന് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്തു.

Read More

ഡോളറിനെതിരെ ഇന്ത്യൻ രൂപ 81.52 ലേക്ക് ഇടിഞ്ഞു

ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യത്തിൽ വീണ്ടും ഇടിവ്. ഡോളറിനെതിരെ ഇന്ന് രൂപയുടെ മൂല്യം 43 പൈസ ഇടിഞ്ഞ് 81.52 ലേക്കെത്തി. അമേരിക്കൻ കറൻസി ശക്തിയാർജ്ജിക്കുന്നതിന്റെ പ്രതിഫലനമാണ് ഇന്ത്യൻ രൂപയെ പുറകോട്ട് വലിക്കുന്നത്. ഇന്ത്യൻ രൂപയുടെ ചരിത്രത്തിൽ ഡോളറിനെതിരെ ഏറ്റവും താഴ്ന്ന വിനിമയ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാൻ അമേരിക്കൻ ഫെഡറൽ റിസർവ് നികുതി നിരക്കുകൾ ഉയർത്തുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ രൂപയുടെ മൂല്യം ഇനിയും താഴേക്ക് പോകുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.  ഇതോടെ ഈയാഴ്ച നടക്കാനിരിക്കുന്ന റിസർവ്…

Read More