
ഇന്ത്യൻ കൗമാരക്കാരന് മുന്നിൽ സമനിലയിൽ കുടുങ്ങി മാഗ്നസ് കാൾസൺ
ചെസിലെ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസണെ സമനിലയിൽ തളച്ച് ഇന്ത്യൻ ഇന്ത്യൻ കൗമാരക്കാരൻ എം. പ്രണേഷ്. ദോഹയിൽ നടക്കുന്ന ഖത്തർ മാസ്റ്റേഴ്സ് ചെസ് ചാമ്പ്യൻഷിപ്പിന്റെ നാലാം റൗണ്ടിലാണ് കാൾസനെ, 17കാരനായ പ്രണേഷ് വെള്ളക്കരുക്കളുമായി കളിച്ച് സമനിലയിൽ പിടിച്ചത്. ലുസൈൽ സ്പോർട്സ് അറീനയിൽ നടന്ന മത്സരത്തിൽ 53 നീക്കത്തിനൊടുവിൽ കാൾസൻ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർക്ക് മുന്നിൽ സമനില വഴങ്ങുകയായിരുന്നു. ലോക ചെസ് ചാമ്പ്യൻഷിപ്പിൽ കാൾസനെ വിറപ്പിച്ച പ്രഗ്നാനന്ദക്ക് പിന്നാലെ ഇന്ത്യയിൽ നിന്നുള്ള ഭാവി താരമെന്ന് വിശേഷിപ്പിക്കുന്ന…