
അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി
അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ത്യൻ വംശജയായ ഉമ സത്യസായ് ഗദ്ദെയെയാണ് അമേരിക്കയിലെ ഒഹിയോയിൽ മരിച്ചത്. അതേസമയം, വിദ്യാർത്ഥിയുടെ മരണ കാരണം വ്യക്തമല്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ‘ഒഹിയോയിലുള്ള ഉമ സത്യസായ് ഗദ്ദെയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ഉമാ ഗദ്ദെയുടെ വീടുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ്. മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുപോകാൻ സഹായം നൽകി വരികയാണ്’- ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. അതേസമയം, ഗദ്ദെയുടെ മരണകാരണം എന്താണെന്ന് കോൺസുലേറ്റ് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ മാർച്ചിൽ,…