വീട്ടമ്മമാർക്ക് ഭർത്താവ് സാമ്പത്തിക പിന്തുണ നൽകണം, ജോയിന്റ് അക്കൗണ്ട് വഴിയോ എ.ടി.എം കാർഡ് വഴിയോ അത് ചെയ്യണം; കോടതി

വരുമാനമില്ലാത്ത വീട്ടമ്മമാർക്ക് ഭർത്താവ് സാമ്പത്തിക പിന്തുണ നൽകേണ്ടതാണെന്ന് സുപ്രീം കോടതി. ജീവനാംശവുമായി ബന്ധപ്പെട്ട കേസിലെ വിധിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഭർത്താവിന്റെ സാമ്പത്തിക ഉറവിടങ്ങളിൽ ഭാര്യയ്ക്കും പങ്കാളിത്തം വേണം. ജോയിന്റ് അക്കൗണ്ട് വഴിയോ എ.ടി.എം കാർഡ് വഴിയോ അത് ചെയ്യേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു. ‘വരുമാന സ്രോതസ്സുള്ള ഒരു സ്ത്രീയുടെ കാര്യത്തിൽ അവർ സാമ്പത്തികമായി സുരക്ഷിതത്വം അനുഭവിക്കുകയും ഭർത്താവിനെയും ഭർത്താവിന്റെ കുടുംബത്തേയും പൂർണമായി ആശ്രയിക്കാതിരിക്കുകയും ചെയ്യാം. എന്നാൽ ‘വീട്ടമ്മ’യെന്ന് വിശേഷിക്കപ്പെടുന്ന, സ്വന്തമായി വരുമാനമാർഗ്ഗമില്ലാത്ത, ഭർത്താവിനെയും കുടുംബത്തെയും സാമ്പത്തികമായി ആശ്രയിക്കുന്ന…

Read More

ജനറൽ ഉപേന്ദ്ര ദ്വിവേദി കരസേനയുടെ മുപ്പതാമത്തെ മേധാവിയായി ചുമതലയേറ്റെടുത്തു

കരസേന മേധാവിയായി ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റെടുത്തു. ദില്ലിയിലെ കരസേന ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ചുമതലയേറ്റെടുത്ത്. കരസേനയുടെ മുപ്പതാമത്തെ മേധാവിയാണ്. ജനറൽ മനോജ് പാണ്ഡെയുടെ 26 മാസത്തെ കാലാവധി ഇന്ന് പൂർത്തിയായതോടെയാണ് ചുമതല കൈമാറിയത്.  സേനയുടെ നവീകരണത്തിനായി പുതിയ ആധുനിക സംവിധാനങ്ങൾ നടപ്പാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ജനറൽ ഉപേന്ദ്ര ദ്വിവേദി.  വടക്കൻ ആർമി കമാൻഡറായി ദീർഘകാലം പ്രവർത്തിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം. 1964 ജൂലൈ 1 നാണ് ജനനം. ഉപേന്ദ്ര ദ്വിവേദി 1984 ഡിസംബർ 15 ന്…

Read More

‘മറ്റുള്ള വരെ ബഹുമാനിക്കുന്നതിന്റെ അടയാളമാണ് ഇന്ത്യൻ ഭരണ ഘടന’: രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അദാനിക്കും അംബാനിക്കും ഗുണം ചെയ്യാൻ പറയുന്ന ദൈവമാണ് മോദിയുടേതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തന്റെ ദൈവം ജനങ്ങളാണെന്നും രാഹുൽ കൽപ്പറ്റിയിൽ വോട്ടർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളും ഇ.ഡി.യും സി.ബി.ഐയുമെല്ലാം ഇന്ത്യ മുന്നണിക്ക് എതിരായിരുന്നു. തിരഞ്ഞെടുപ്പ് തീരുമാനിച്ചത് പോലും പ്രധാനമന്ത്രിയുടെ സൗകര്യാർഥമായിരുന്നു. അവസാന ദിവസങ്ങളിൽ ആരും പ്രചരണം നടത്തരുതെന്ന് പറഞ്ഞ് അദ്ദേഹം ധ്യാനത്തിന് പോയി. മുഴുവൻ മാധ്യമങ്ങളും അവിടെയുണ്ടായിരുന്നു. എന്നിട്ടും കഷ്ടിച്ചാണ് വാരാണസിയിൽ…

Read More

വയസുകാലത്തെ ചില ആഗ്രഹങ്ങൾ… ; ഇ​ന്ത്യ​ൻ പ​ല​ഹാ​ര​ങ്ങ​ൾ ആസ്വദിക്കുന്ന ജാ​പ്പ​നീ​സ് വൃ​ദ്ധ ​ദ​മ്പ​തി​ക​ൾ

പു​തി​യ രാ​ജ്യം സ​ന്ദ​ർ​ശി​ച്ചു സ്വ​ന്തം നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​മ്പോ​ൾ, അ​തി​ഥി​യാ​യി താ​മ​സി​ച്ച രാ​ജ്യ​ത്തെ മ​നോ​ഹ​ര​മാ​യ​വ കൂ​ടെ കൊ​ണ്ടു​പോ​കാ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത​വ​രാ​യി ആ​രു​ണ്ട്? പ​ല​ർ​ക്കും അ​ക്കൂ​ട്ട​ത്തി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​യി​രി​ക്കും ആ ​നാ​ട്ടി​ലെ പ്ര​ധാ​ന​പ്പെ​ട്ട പ​ല​ഹാ​ര​ങ്ങ​ൾ. ഇ​ന്ത്യാ​സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ജ​പ്പാ​നി​ലെ ടോ​ക്കി​യോ​യി​ൽ​നി​ന്നു​ള്ള ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​ർ ത​ന്‍റെ മു​ത്ത​ശ്ശി​ക്കും മു​ത്ത​ച്ഛ​നും സ​മ്മാ​നി​ച്ച​ത് വ്യ​ത്യ​സ്ത​മാ​യ പ​ല​ഹാ​ര​ങ്ങ​ളാ​ണ്. ആ​ലു ഭു​ജി​യ സേ​വ്, ഖാ​ട്ടാ മീ​ഠ, മി​ഠാ​യി​ക​ൾ എ​ന്നി​വ​യാ​ണ് ത​ന്‍റെ മു​ത്ത​ശ്ശി​ക്കും മു​ത്ത​ച്ഛ​നും കോ​ക്കി ഷി​ഷി​ഡോ ന​ൽ​കി​യ​ത്. വൃ​ദ്ധ ​ദ​മ്പ​തി​ക​ൾ അ​തെ​ല്ലാം ക​ഴി​ക്കു​ന്ന വീ​ഡി​യോ ഷി​ഷി​ഡോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. സ്നാ​ക്സ് ആ​സ്വ​ദി​ച്ചു​ക​ഴി​ക്കു​ന്ന…

Read More

ഈ രാജ്യങ്ങളിൽ വാഹനമോടിക്കാം; ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് മതി, അറിയാം

പല രാജ്യങ്ങളിലും ഇന്ത്യൻ ഡ്രൈവിങ് ലൈസൻസിന് നിയമ സാധുതയുണ്ട്.  വാഹനം ഓടിക്കാൻ മാത്രമല്ല യാത്രാ രേഖയായും ഇത്തരം ഡ്രൈവിങ് ലൈസൻസുകളെ ഉപയോഗിക്കാം. നമ്മുടെ ഡ്രൈവിങ് ലൈസൻസിന് നിയമപരമായ അനുമതിയുള്ള വിദേശരാജ്യങ്ങളെ അറിയാം.  സാധാരണ വിദേശയാത്രകളിൽ പൊതുഗതാഗതത്തേയോ ടാക്സി സേവനങ്ങളേയോ ഒക്കെയാണ് യാത്രക്കായി ഉപയോഗിക്കുക. മനോഹരമായ ഒരു പ്രദേശത്തുകൂടി സ്വയം കാറോ ബൈക്കോ ഓടിച്ചുകൊണ്ടുള്ള യാത്രകൾ വ്യത്യസ്തമായ അനുഭവമാവും സമ്മാനിക്കുക. ഇന്റർനാഷണൽ ഡ്രൈവിങ് ലൈസൻസ് അല്ലെങ്കിൽ പെർമിറ്റിന്റെ ആവശ്യമില്ലാതെ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ചു തന്നെ വാഹനങ്ങൾ ഓടിക്കാൻ…

Read More

എടി.. മോളേ… പൊളിച്ചൂ..!; ലണ്ടൻ തെരുവുകളിലൂടെ ലുങ്കി ധരിച്ച് ഷോപ്പിംഗിന് പോകുന്ന സുന്ദരിപ്പെണ്ണ്

 ലോകത്തിൻറെ ഏതുകോണിൽ പോയാലും തങ്ങളുടെ പാരമ്പര്യവും തനിമയും കാത്തുസൂക്ഷിക്കാൻ എല്ലാവരും ശ്രമിക്കുന്നു. വസ്ത്രശൈലി, ഭക്ഷണം എന്നിവയെല്ലാം ചിലരെങ്കിലും ഉപേക്ഷിക്കാറില്ല. ലോകത്തിലെ വൻനഗരങ്ങളിലൊന്നായ ലണ്ടൻറെ തെരുവുകളിലൂട ലുങ്കിയുടുത്ത് ഷോപ്പിംഗിനുപോകുന്ന വലേരി എന്ന സൗത്ത് ഇന്ത്യൻ സുന്ദരിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം. ലുങ്കിയോടൊപ്പം ടീഷർട്ടാണു ധരിച്ചിരിക്കുന്നത്. സൺഗ്ലാസും വച്ച് ആരെയും ത്രസിപ്പിക്കുന്ന ചുവടുകളുമായാണു യുവതിയുടെ നടപ്പ്. എന്നാൽ, പുരുഷന്മാരെപ്പോലെ ലുങ്കി മടക്കിക്കുത്തിയിട്ടില്ല. ലണ്ടൻ നഗരത്തിന് അത്ര പരിചിതമല്ലാത്ത വസ്ത്രമണിഞ്ഞ യുവതിയെ എല്ലാവരും കൗതുകത്തോടെയാണു നോക്കുന്നത്. ചിലരുടെ പുരികംവളച്ചുള്ള നോട്ടം യുവതിയോടുള്ള…

Read More

ഇന്ത്യൻ കറിപൗ‍ഡറിന് വിലക്കുമായി നേപ്പാളും

ഹോങ്കോങ്ങിനും സിം​ഗപ്പൂരിനും പിന്നാലെ രണ്ട് ഇന്ത്യൻ കമ്പനികളുടെ കറിപൗഡറുകൾക്ക് വിലക്കേർപ്പെടുത്തി നേപ്പാളും. രാസവസ്തുവിന്റെ സാന്നിധ്യം അമിതമായ അളവിൽ കണ്ടെത്തിയതിനേത്തുടർന്നാണിത്. ഇന്ത്യൻ ബ്രാൻഡുകളായ എം.ഡി.എച്ച്., എവറസ്റ്റ് എന്നീ ബ്രാൻഡുകളുടെ കറി പൗഡർ ഉത്പന്നങ്ങൾക്കാണ് വിലക്ക്. എതിലീൻ ഓക്സൈഡിന്റെ സാന്നിധ്യം അമിതമായതിനെത്തുടർന്നാണ് നടപടി. നേപ്പാളിലെ ഫുഡ് ടെക്നോളജി& ക്വാളിറ്റി കൺട്രോൾ വിഭാ​ഗമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. എം.ഡി.എച്ചിന്റെ മദ്രാസ് കറി പൗ‍ഡർ, സാമ്പാർ മസാല, കറി പൗഡർ എന്നിവയിലും എവറസ്റ്റിന്റെ ഫിഷ് കറി മസാല എന്നിവയിലുമാണ് എതിലീൻ ഓക്സൈഡിന്റെ അളവ്…

Read More

ലഹരി വസ്തുക്കളുമായി കുവൈത്തിൽ ഇന്ത്യക്കാരനടക്കം അഞ്ച് പേർ പിടിയിൽ

മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ചു പേ​രെ കുവൈത്തിൽ അ​റ​സ്റ്റ് ചെ​യ്തു. 27 കി​ലോ​ഗ്രാം ഹാ​ഷി​ഷും ക​ഞ്ചാ​വും 200 സൈ​ക്കോ​ട്രോ​പി​ക് ല​ഹ​രി​വ​സ്തു​ക്ക​ളും ആ​യു​ധ​ങ്ങ​ളും പ​ണ​വും പ്ര​തി​ക​ളി​ല്‍ നി​ന്ന് പി​ടി​കൂ​ടി. ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഡ്ര​ഗ് ക​ൺ​ട്രോ​ൾ വി​ഭാ​ഗം ക​സ്റ്റം​സു​മാ​യി സം​യു​ക്ത​മാ​യി ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ക​സ്റ്റം​സ് ഇ​ൻ​സ്പെ​ക്ട​റാ​യി ജോ​ലി ചെ​യ്യു​ന്ന ഒ​രാ​ൾ, സി​റി​യ​ൻ, ഇ​ന്ത്യ​ൻ താ​മ​സ​ക്കാ​ർ, ര​ണ്ട് അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളും നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്,…

Read More

കണ്ടുമനസ്സിലാക്കണം; തെന്നിന്ത്യന്‍ സിനിമകളുടെ വിജയത്തിന് കാരണം ഇവയാണ്; മനോജ് വാജ്‌പേയി

ബോളിവുഡ് സിനിമകള്‍ തിയേറ്ററില്‍ കാര്യമായ വിജയം നേടാത്ത കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വലിയ മാര്‍ക്കറ്റിങ് തന്ത്രങ്ങളുമായി വരുന്ന ചിത്രങ്ങളെല്ലാം തിയേറ്ററില്‍ പ്രേക്ഷകരെ എത്തിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു. അതേ സമയം മലയാളമടക്കമുള്ള തെന്നിന്ത്യന്‍ സിനിമകള്‍ ഇന്ന് സംസ്ഥാനങ്ങള്‍ കടന്ന് മികച്ച പ്രതികരണം നേടുകയാണ്. തെന്നിന്ത്യന്‍ സിനിമകള്‍ എങ്ങിനെയാണ് ജനങ്ങളെ സ്വാധീനിക്കുന്നതെന്ന് മറ്റ് ഇന്‍ഡസ്ട്രികള്‍ മനസ്സിലാക്കണമെന്ന് നടന്‍ മനോജ് ബാജ്‌പേയി പറഞ്ഞു. പ്രേക്ഷകരുടെ മനസ്സറിയേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറയുന്നു. ഒരു വിനോദമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെന്നിന്ത്യന്‍ സിനിമകള്‍ എങ്ങിനെയാണ്…

Read More

ഗാസയിലെ ഇസ്രയേൽ ആക്രമണം ; യു.എൻ ഉദ്യോഗസ്ഥനായ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ഐക്യരാഷ്ട്ര സഭയുടെ ഉദ്യോഗസ്ഥനായ ഇന്ത്യക്കാരൻ ഗാസയിൽ കൊല്ലപ്പെട്ടു. റഫയിൽ ഇദ്ദേഹം സഞ്ചരിച്ച വാഹനത്തിന് നേരെ ഇസ്രായേൽ സൈന്യം ആക്രമണം അഴിച്ചുവിടുകയായിരുന്നു. 46കാരനായ വൈഭവ് അനിൽ കാലെയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഗാസയിൽ യു.എൻ സെക്യൂരിറ്റി സർവീസ് കോഓഡിനേറ്ററായി ഒരു മാസം മുമ്പാണ് ഇദ്ദേഹം ചുമതലയേറ്റത്. ഇദ്ദേഹം നേരത്തേ ഇന്ത്യൻ ആർമിയിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഒക്ടോബർ ഏഴിന് ശേഷമുള്ള ഇസ്രായേൽ ആക്രമണത്തിൽ ആദ്യമായാണ് യു.എന്നിന്റെ വിദേശ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നത്. ഇതുവരെ 190 യു.എൻ ഉദ്യോഗസ്ഥർ ഗാസയിൽ കൊല്ലപ്പെട്ടുവന്നാണ് കണക്ക്. യുനൈഡ്…

Read More