എട്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ നാവികസേനയുടെ പിടിയിൽ

സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് എട്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന. രണ്ട് മത്സ്യബന്ധന ട്രോളറുകളും പിടിച്ചെടുത്തിട്ടുണ്ട്. ശനിയാഴ്ച  മണ്ഡപം നോർത്ത് ജെട്ടിയിൽ നിന്ന് പുറപ്പെട്ട 324 ട്രോളറുകളിൽ രണ്ട് ട്രോളറുകളാണ് ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്തത്.  മണ്ഡപം സ്വദേശി ബി കാർത്തിക് രാജ, രാമേശ്വരം ദ്വീപിലെ തങ്കച്ചിമഠം സ്വദേശി സഹയ ആൻഡ്രൂസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ബോട്ടുകളാണ് ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്തത്. രണ്ട് ബോട്ടുകളിലും നാല് വീതം മത്സ്യത്തൊഴിലാളികളുണ്ടെന്നാണ് റിപ്പോർട്ട്. എല്ലാവരും രാമനാഥപുരം ജില്ലയിൽ നിന്നുള്ളവരാണ്. അറസ്റ്റ് ചെയ്ത…

Read More

മാർപ്പാപ്പയെ സന്ദർശിക്കും; ആർച്ച് ബിഷപ്പ് ജോർജ് കൂവക്കാട്ടിലിനെ കർദിനാളായി വാഴിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രതിനിധി സംഘം വത്തിക്കാനിലേക്ക് തിരിച്ചു

ആർച്ച് ബിഷപ്പ് ജോർജ് കൂവക്കാട്ടിലിനെ കർദിനാളായി വാഴിക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ പ്രതിനിധി സംഘം വത്തിക്കാനിലേക്ക് യാത്ര പുറപ്പെട്ടു. രാവിലെ ദില്ലി വിമാനത്താവളത്തിൽ നിന്ന് ഏഴം​ഗ സംഘം യാത്ര തിരിച്ചു. കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, അനിൽ ആന്റണി, ടോം വടക്കൻ, കൊടിക്കുന്നിൽ സുരേഷ് എംപി, അനൂപ് ആന്റണി, രാജ്യസഭാ എംപി സത്നം സിങ്, എന്നിവരും ഉണ്ട്. വത്തിക്കാനിൽ എത്തുന്ന സംഘം മാർപാപ്പയെയും കാണുന്നുണ്ട്.  എല്ലാ ഇന്ത്യക്കാരുടെയും, എല്ലാ ക്രിസ്ത്യൻ…

Read More

28 പന്തിൽ സെഞ്ചുറി ; ഇന്ത്യക്കാരൻ്റെ വേഗമേറിയ സെഞ്ചുറി ഇനി അഭിഷേക് ശർമയുടെ പേരിൽ

സയ്യിദ് മുഷ്താഖ് അലി ടി20യില്‍ 28 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ. രാജ്‌കോട്ടില്‍ മേഘാലയക്കെതിരായ മത്സരത്തിലാണ് പഞ്ചാബിന് വേണ്ടി കളിക്കുന്ന അഭിഷേക് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്. ടീം ക്യാപ്റ്റന്‍ കൂടിയായ അഭിഷേക് ഒരു ഇന്ത്യന്‍ ബാറ്റ്സ്മാന്റെ ഏറ്റവും വേഗമേറിയ ടി20 സെഞ്ച്വറി എന്ന റെക്കോര്‍ഡിനൊപ്പം എത്തുകയും ചെയ്തു. 29 പന്തില്‍ 11 സിക്സും എട്ട് ഫോറുമടക്കം പുറത്താകാതെ 106 റണ്‍സാണ് അഭിഷേക് നേടിയത്. സയ്യിദ് മുഷ്താഖ് അലിയില്‍ ഇതേവര്‍ഷം ത്രിപുരയ്ക്കെതിരെ 28 പന്തില്‍…

Read More

ഇന്ന് ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം; ആഘോഷം രാവിലെ പാര്‍ലമെന്‍റില്‍ നടക്കും

ഇന്ന് ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം. എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷം രാവിലെ 11 മണിക്ക് പാര്‍ലമെന്‍റില്‍ നടക്കും. പഴയ പാര്‍ലമെന്‍റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ സംയുക്ത സമ്മേളനം നടക്കും. സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു അഭിസംബോധന ചെയ്യും. ഉപരാഷ്ട്രപതി ലോക് സഭ സ്പീക്കര്‍ എന്നിവരും സംസാരിക്കും. പ്രധാനമന്ത്രിയും ലോക് സഭ രാജ്യസഭ പ്രതിപക്ഷ നേതാക്കള്‍ക്കും അവസരമില്ല.  സംയുക്ത സമ്മേളനത്തിൽ ഇന്ത്യ സഖ്യം പങ്കെടുക്കും. രാഹുൽ ഗാന്ധിയേയും മല്ലികാർജ്ജുന ഖർഗെയേയും വേദിയിലിരുത്താമെന്ന് സർക്കാർ സമ്മതിച്ചു. ഭരണഘടന വാര്‍ഷികാഘോഷത്തിന് ശേഷം ഇരുസഭകളും…

Read More

സൈബർ ആക്രമണത്തെ കരുതിയിരിക്കുക; ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം

ഗൂഗിൾ ക്രോം ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്, സൈബർ ആക്രമണത്തെ കരുതിയിരിക്കുക. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം സിഇആർടി-ഇന്‍ ആണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഗൂഗിൾ ക്രോമിൽ ഒന്നിലധികം സുരക്ഷാ തകരാറുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് ഉപയോക്താക്കൾക്ക് ഗുരുതരമായ ഭീഷണിയുയർത്തുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഈ പിഴവുകള്‍ മുതലാക്കി ഹാക്കർമാർക്ക് സിസ്റ്റം ക്രാഷ് ചെയ്യാനാകും. 2024 സെപ്റ്റംബർ 26-ന് പുറത്തിറക്കിയ ഏറ്റവും പുതിയ സിഇആർടി-ഇന്നിന്‍റെ നോട്ടിലാണ് ക്രോമിലെ പ്രശ്‌നങ്ങളെ കുറിച്ച് പറയുന്നത്. ഉപയോക്താക്കളുടെ സിസ്റ്റങ്ങളെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ഈ പിഴവുകളെ…

Read More

സുപ്രീം കോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്‌തു; ചാനലിൽ ക്രിപ്‌റ്റോ കറൻസിയുടെ വീഡിയോകൾ

സുപ്രീം കോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്‌തതായി റിപ്പോർട്ടുകൾ. ചാനലിൽ ഇപ്പോൾ എക്‌സ്ആര്‍പി എന്ന ക്രിപ്‌റ്റോ കറൻസിയുമായി ബന്ധപ്പെട്ട വീഡിയോകളാണ് കാണിക്കുന്നത്. കോടതി നടപടികള്‍ തത്സമയം സ്ട്രീം ചെയ്തിരുന്ന ചാനലാണിത്. സുപ്രധാന കേസുകളില്‍ പലതിന്റെയും വീഡിയോകള്‍ ഈ ചാനലിലൂടെ പങ്കുവച്ചിരുന്നു. ചാനലിലെ കോടതി വീഡിയോകള്‍ എല്ലാം തന്നെ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. “Brad Garlinghouse: Ripple Responds To The SEC’s $2 Billion Fine! XRP PRICE PREDICTION” എന്ന കാപ്‌ഷൻ നൽകി ഒരു തത്സമയ സ്‌ട്രീമിംഗ്…

Read More

പാരീസ് പാരാലിമ്പിക് ഗെയിംസ്; ജേതാക്കള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് കേന്ദ്ര കായിക മന്ത്രി

പാരീസ് പാരാലിമ്പിക് ഗെയിംസില്‍ മെഡല്‍ നേടിയ ഇന്ത്യക്കാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് കേന്ദ്ര കായികമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് 75 ലക്ഷം രൂപയും വെള്ളി മെഡല്‍ നേടിയവര്‍ക്ക് 50 ലക്ഷം രൂപയും വെങ്കല നേട്ടക്കാര്‍ക്ക് 30 ലക്ഷം രൂപയുമാണ് പാരിതോഷികം. മെഡല്‍ നേട്ടങ്ങളില്ലെങ്കിലും മികവ് പുലര്‍ത്തിയവര്‍ക്കും പാരിതോഷികമുണ്ട്. അമ്പെയ്ത്തില്‍ ലോക റെക്കോഡ് പ്രകടനം കാഴ്ചവെച്ച ശീതള്‍ ദേവിക്ക് 22.5 ലക്ഷം രൂപ പ്രഖ്യാപിച്ചു. പാരലിമ്പിക്‌സ് താരങ്ങള്‍ക്ക് നല്‍കിയ അനുമോദനച്ചടങ്ങിനിടെയാണ് കായിക മന്ത്രിയുടെ പ്രഖ്യാപനം. പാരീസ് പാരലിമ്പിക്‌സില്‍…

Read More

തെന്നിന്ത്യൻ സൂപ്പർതാരം നാഗാർജുന അനധികൃതമായി നിർമിച്ച കൺവെൻഷൻ സെന്‍റർ പൊളിച്ചുമാറ്റി

അനധികൃത കയേറ്റത്തത്തുടർന്ന് തെന്നിന്ത്യൻ സൂപ്പർതാരം നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള എൻ-കൺവെൻഷൻ സെന്‍റർ പൊളിച്ചതിനു പിന്നാലെ പ്രതികരണവുമായി താരം  രംഗത്തെത്തി. ​ക​ൺ​വെ​ൻ​ഷ​ൻ സെന്‍റ​ർ നി​ർ​മാ​ണ​ത്തി​നാ​യി ഭൂ​മി കൈ​യേ​റി​യി​ട്ടി​ല്ലെ​ന്ന് ന​ട​ൻ നാ​ഗാ​ർ​ജു​ന അ​ക്കി​നേ​നി ഇന്നലെ എക്സിൽ കുറിച്ചു.  സെബ്രി​റ്റി​ക​ളെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ പ​ല​പ്പോ​ഴും അ​തി​ശ​യോ​ക്തി​പ​രമാണെന്നും ക​ൺ​വെ​ൻ​ഷ​ൻ സെന്‍റർ നിർമിച്ച ഭൂ​മി പ​ട്ട​യമുള്ളതാണെന്നും അനധികൃത നിർമാണം നടത്തിയിട്ടില്ലെന്നും താരം എക്സിൽ പറഞ്ഞു. നി​ല​വി​ലു​ള്ള സ്റ്റേ ​ഓ​ർ​ഡ​റു​ക​ൾ​ക്കും കോ​ട​തി കേ​സു​ക​ൾ​ക്കും വി​രു​ദ്ധ​മാ​യി ക​ൺ​വെ​ൻ​ഷ​ൻ സെന്‍റർ പൊളിച്ചതിൽ നിരാശയുണ്ടെന്നും താരം എക്സിൽ എഴുതി.  ഞാ​യ​റാ​ഴ്ചയാണ് ഹൈദരാബാദ് ഡിസാസ്റ്റർ…

Read More

‘ബുദ്ധിമുട്ടുള്ള കാര്യങ്ങളിൽ സംഭാഷണങ്ങൾ നടത്തില്ല’; ഇന്ത്യയിലെ പുരുഷന്മാരെ പ്രണയിക്കില്ലെന്ന് തുറന്ന് പറഞ്ഞ് ചേതന ചക്രവർത്തി

ഇന്ത്യയിലെ പുരുഷന്മാരെ പ്രണയിക്കില്ലെന്ന് തുറന്ന് പറഞ്ഞ് ചേതന ചക്രവർത്തിയെന്ന യുവതി. റിലേഷൻഷിപ്പ് ആൻഡ് ലെെഫ് കോച്ചാണ് ചേതന. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച വീഡിയോയിലാണ് അവർ ഇക്കാര്യം പറഞ്ഞത്. അതിനുള്ള മൂന്ന് കാരണവും അവർ വെളിപ്പെടുത്തുന്നുണ്ട്. ഒന്നാമതായി പറയുന്നത് ഇന്ത്യയിലെ പുരുഷന്മാർ ബുദ്ധിമുട്ടുള്ള കാര്യങ്ങളിൽ സംഭാഷണങ്ങൾ നടത്തില്ലെന്നാണ്. ഏതെങ്കിലും ഒരു കാര്യത്തിനായി വാദിക്കാൻ സാധിക്കാതെ വരുമ്പോൾ അവർ അവിടെ നിന്ന് ഒഴിഞ്ഞുമാറുകയും സ്ത്രീകളെ വഴക്കാളികളായി മുദ്ര കുത്തുകയും ചെയ്യുന്നുവെന്ന് ചേതന പറയുന്നു. ഇന്ത്യൻ പുരുഷന്മാർക്ക് റൊമാൻസ് അറിയില്ലെന്നാണ് രണ്ടാമത്തെ…

Read More

മാലിന്യക്കൂമ്പാരം രക്ഷാദൗത്യത്തിന് തിരിച്ചടി; ജോയിക്കായി തെരച്ചിലിന് നാവികസേന തലസ്ഥാനത്തേക്ക്

തലസ്ഥാന നഗരത്തിലെ മാലിന്യ കൂമ്പാരമായ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ കാണാതായ ജോയിക്കായി തിരച്ചിൽ തുടരുന്നു. ഇതുവരെയും പ്രതീക്ഷാവഹമായ ഒരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിൽ നാവിക സേനാ സംഘവും രക്ഷാദൌത്യത്തിൽ പങ്കാളികളാകും. നാവിക സേനയുടെ അതിവിദഗ്ധരായ ഡൈവിംഗ് സംഘം കൊച്ചിയിൽ നിന്ന് തലസ്ഥാനത്തേക്ക് വൈകിട്ടോടെയെത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ‘രക്ഷാ പ്രവർത്തനത്തിൽ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തിൽ സർക്കാർ സഹായം തേടി നാവിക സേനയ്ക്ക് കത്ത് നൽകുകയായിരുന്നു. 5 മുതൽ 10 വരെ അംഗങ്ങളുളള നേവിയുടെ വിദഗ്ധ സംഘമാകും…

Read More