
ബംഗ്ലാ കടുവകളെ വീഴ്ത്തി ഇന്ത്യയുടെ പെൺ പുലികൾ; പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം
ബാറ്റിംഗിലും ബൗളിംഗിലും കരിയർ ബെസ്റ്റ് പ്രകടനം നടത്തിയ ജമീമ റോഡ്രിഗസിന്റെ പ്രകടന മികവിലാണ് ഇന്ത്യ വിജയം കൊയ്തത്. 229 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശ് 120 റൺസിന് ഓളൌട്ട് ആവുകയായിരുന്നു. ബാറ്റിംഗിൽ 78 പന്തുകളിൽ നിന്ന് 86 റൺസ് നേടി ടീം ടോപ്പ് സ്കോററായ ജമീമ റോഡ്രിഗസ് ബൗളിംഗിൽ 3 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റും വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 228 റൺസ് നേടിയത്….