Warning: Trying to access array offset on value of type bool in /home/www/news.radiokeralam.com/wp-content/plugins/seo-by-rank-math/includes/modules/version-control/class-beta-optin.php on line 148
Indian Women - Radio Keralam 1476 AM News

ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പര ; ബ്രിസ്ബേനിൽ ഇന്ത്യൻ വനിതകൾക്ക് ദയനീയ പരാജയം

ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് തോല്‍വി. ബ്രിസ്‌ബേനില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യന്‍ വനിതകള്‍ 34.2 ഓവറില്‍ കേവലം 100 റണ്‍സിന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ മേഗന്‍ ഷട്ടാണ് സന്ദര്‍ശകരെ തകര്‍ത്തത്. 23 റണ്‍സ് നേടിയ ജമീമ റോഡ്രിഗസാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഓസീസ് 16.2 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 42 പന്തില്‍ 46 റണ്‍സുമായി പുറത്താവാതെ നിന്ന ജോര്‍ജിയ…

Read More

ആഴ്ചയിൽ 55 മണിക്കൂർ ജോലി ചെയ്ത് ഇന്ത്യൻ സ്ത്രീകൾ; ആഗോളതലത്തിൽ ഏറ്റവും ഉയർന്ന കണക്ക്

ചാർട്ടേഡ് അക്കൗണ്ടന്റായി ജോലിയിലിരിക്കെയാണ് അന്ന സെബാസ്റ്റ്യൻ പേരയിലെന്ന 26കാരി മരിക്കുന്നത്. അന്നയുടെ അമ്മ അനിത അഗസ്റ്റിൻ ഇ വൈക്കെഴുതിയ കത്തിൽ മകൾക്ക് മേൽ കമ്പനിയും മുതിർന്ന ഉദ്യോഗസ്ഥരും അടിച്ചേൽപ്പിച്ച ജോലിഭാരത്തെക്കുറിച്ചും അതുകാരണം മകളുടെ ജീവൻ നഷ്ടമായതിനെ കുറിച്ചും വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ വർധിച്ചുവരുന്ന ജോലിഭാരം പ്രത്യേകിച്ച് പുരുഷമേധാവിത്വ ചുറ്റുപാടിൽ ജോലി ചെയ്യുന്ന യുവതികളെ എങ്ങനെ ബാധിക്കുന്നു എന്നതിലടക്കം സോഷ്യൽ മീഡിയകളിലടക്കം ചർച്ചകൾ നടക്കുകയാണ്. ആഗോളതലത്തിൽ തന്നെ ഏറ്റവുമധികം മണിക്കൂർ ജോലി ചെയ്യുന്നത് ഇന്ത്യൻ വനിതകളാണെന്നാണ് ദ ഹിന്ദു റിപ്പോർട്ട്…

Read More