
മാലിദ്വീപിലെ ഇന്ത്യൻ സൈനികരെ പൂർണമായി ഒഴിപ്പിക്കാൻ ധാരണ; മാർച്ച് 10നകം സൈനികർ തിരികെയെത്തും
മാലിദ്വീപിലെ ഇന്ത്യന്‍ സൈനികരെ പൂര്‍ണമായി ഒഴിപ്പിക്കാന്‍ ധാരണ. മാര്‍ച്ച് 10നകം മാലിദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈനികരെ ഒഴിപ്പിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ദ്വീപില്‍ സൈനികര്‍ക്ക് പകരം സാങ്കേതിക വിദഗ്ധരെ നിയമിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ദീര്‍ ജയ്‌സ്വാള്‍ അറിയിച്ചു. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മറ്റ് മാനുഷിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ പ്രവര്‍ത്തനത്തിനും പരിപാലനത്തിനുമായി വിന്യസിച്ച സൈനികരെ ഒഴിപ്പിച്ച് പകരം സാങ്കേതിക വിദഗ്ധരെ മാലിദ്വീപില്‍ വിന്യസിക്കാനാണ് ധാരണയായിരിക്കുന്നത്. മാര്‍ച്ച 15ന് മുന്‍പായി ഇന്ത്യന്‍ സൈനികരെ ദ്വീപില്‍ നിന്ന് നീക്കം ചെയ്യണമെന്ന് മാലിദ്വീപ്…