ഇന്ത്യൻ ടീമിൽ കടന്ന് കൂടൽ ഇനി കടുപ്പമാകും ; യോ യോ ടെസ്റ്റ് പാസാകണമെന്ന നിബന്ധന തിരികെ കൊണ്ട് വരാൻ ബിസിസിഐ

ഇന്ത്യൻ ടീം സെലക്ഷന് മുമ്പ് കായികക്ഷമത തെളിയിക്കുന്ന യോ യോ ടെസ്റ്റില്‍ പാസാവണമെന്ന നിബന്ധന തിരികെ കൊണ്ടുവരാന്‍ ബിസിസിഐ തയാറാടെക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യൻ ടീമിലേക്കുള്ള തെരഞ്ഞെടുപ്പിന് ഫിറ്റ്നെസ് നിര്‍ബന്ധമാക്കാനാണ് ബിസിസിഐ ആലോചിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. വിരാട് കോലി ക്യാപ്റ്റനായിരുന്ന കാലത്താണ് ഇന്ത്യൻ ടീം സെലക്ഷന് യോ യോ ടെസ്റ്റ് നിര്‍ബന്ധമാക്കിയത്. എന്നാല്‍ പിന്നീട് കളിക്കാരുടെ പരിക്ക് കണക്കിലെടുത്ത് യോ യോ ടെസ്റ്റ് പാസാവണമെന്ന നിബന്ധന ബിസിസിഐ ഒഴിവാക്കുകയായിരുന്നു. എന്നാലിതിനെ ചില കളിക്കാര്‍ ആനുകൂല്യമായി…

Read More

ടീമിൽ തിരിച്ചെത്താമെന്ന പ്രതീക്ഷകൾ അവസാനിച്ചു; ഇന്ത്യൻ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓള്‍ റൗണ്ടര്‍ റിഷി ധവാന്‍

വിജയ് ഹസാരെ ട്രോഫി ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചതിന് പിന്നാലെ ഇന്ത്യൻ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓള്‍ റൗണ്ടര്‍ റിഷി ധവാന്‍. വിജയ് ഹസാരെ ട്രോഫിയില്‍ ഹരിയാനക്ക് വേണ്ടിയാണ് 34കാരനായ റിഷി ധവാന്‍ അവസാനം കളിച്ചത്. 2016ല്‍ ഇന്ത്യക്കായി മൂന്ന് ഏകദിനങ്ങളിലും ഒരു ടി20യിലും കളിച്ചിട്ടുള്ള റിഷി ധവാന് പിന്നീട് ഇന്ത്യൻ ടീമിലെത്താനായില്ല. 2016ല്‍ ഓസ്ട്രേലിയക്കെതിരെ ആയിരുന്നു റിഷി ധവാന്‍റെ ഏകദിന അരങ്ങേറ്റം. അതേവര്‍ഷം സിംബാബ്‌വെക്കെതിരെ ആയിരുന്നു കരിയറിലെ ഏക രാജ്യാന്തര ടി20 മത്സരം….

Read More

ഇന്ത്യൻ ടീമിൽ ഓപ്പണർ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ച് സഞ്ജു ; ഇനി സഞ്ജു – ജയ്സ്വാൾ യുഗമെന്ന് ക്രിക്കറ്റ് ലോകം

ഡര്‍ബനില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വൻ്റി-20യില്‍ മലയാളി താരം സഞ്ജു സാംസണ്‍ സെഞ്ചുറി നേടിയിരുന്നു. 50 പന്തുകളില്‍ ഏഴ് ഫോറും 10 സിക്സും സഹിതം 107 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ട്വൻ്റി-20 ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാവാനും സഞ്ജുവിന് സാധിച്ചു. ഇതിന് മുമ്പ് ഹൈദരാബാദില്‍ ബംഗ്ലാദേശിനെതിരെ അവസാന ടി20യിലും സഞ്ജു സെഞ്ചുറി കണ്ടെത്തിയിരുന്നു. പിന്നാലെ വലിയ പ്രശംസയാണ് സഞ്ജുവിന് ലഭിച്ചത്. ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികും സഞ്ജുവിനെ കുറിച്ച്…

Read More

ട്വന്റി -20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം മുംബൈയിൽ ; വിമാനത്താവളത്തിൽ വാട്ടർ സല്യൂട്ട് , വാംഖഡയിൽ ടീമിനെ സ്വീകരിക്കാൻ എത്തി പതിനായിരങ്ങൾ

ട്വന്റി-20 ലോകകപ്പുമായി ഡല്‍ഹിയില്‍ നിന്ന് വിസ്താര വിമാനത്തില്‍ മുംബൈ വിമാനത്തവാളത്തിലെത്തിയ ഇന്ത്യൻ ടീമിനെ വാട്ടർ സല്യൂട് നല്‍കി സ്വീകരിച്ച് അധികൃതര്‍. വിമാനത്താവളത്തിലെ അഗ്നിശമനസേനാ വിഭാഗമാണ് ഇന്ത്യൻ താരങ്ങളെയും വഹിച്ചുകൊണ്ട് വന്ന വിസ്താര വിമാനത്തിന് വിമാനത്താവളത്തില്‍ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചത്. പിന്നീട് വിമാനത്തിന് മുന്നില്‍ അഗ്നിശമനസേനാംഗങ്ങള്‍ വാഹനത്തില്‍ ഇന്ത്യൻപതാകയും വഹിച്ച് അകമ്പടി സേവിച്ചു. ട്വന്റി-20 ലോകകപ്പുമായി വിക്ടറി പരേഡിനായി വൈകിട്ട് മൂന്ന് മണിയോടെ മുംബൈ വിമാനത്താവളത്തിലെത്തിയ ഇന്ത്യന്‍ ടീം അംഗങ്ങളെ സ്വീകരിക്കാന്‍ ആയിരക്കണക്കിനാരാധകരാണ് വിമാനത്താവളത്തിന് പുറത്ത് തടിച്ചു…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം ; താരങ്ങൾ മുംബൈയിലേക്ക് തിരിച്ചു

ട്വന്റി-20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീം മുംബൈയിലേക്ക് തിരിച്ചു. ഡൽഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സമയം ചെലവഴിച്ചതിന് ശേഷമാണ് ടീം മുംബൈയിലേക്ക് തിരിച്ചത്. പ്രധാനമന്ത്രി ഔദ്യോഗിക വസതിയില്‍ താരങ്ങള്‍ക്ക് വിരുന്ന് നല്‍കി. ഇനി മുംബൈയില്‍ വിക്ടറി പരേഡ് നടക്കും. രാവിലെ ആറുമണിക്ക് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് താരങ്ങളും കുടുംബാംഗങ്ങളും ഒഫീഷ്യല്‍സും ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ടീമംഗങ്ങളെ കാണാന്‍ അര്‍ദ്ധരാത്രിമുതല്‍ ആരാധകര്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ലോകകപ്പുമായി രോഹിത് ശര്‍മ്മയും സഞ്ജു സാംസണടക്കമുള്ള താരങ്ങളും പുറത്തിറങ്ങിയപ്പോള്‍ ആവേശം അണപൊട്ടി….

Read More

സിംബാബ്‌വേയ്ക്ക് എതിരായ പര്യടനത്തിൽ ഇന്ത്യൻ ടീമിനെ ശുഭ്മാൻ ഗിൽ നയിക്കും ; മലയാളി താരം സഞ്ജു സാംസൺ ടീമിൽ

അടുത്ത മാസം സിംബാബ്‍വേക്കെതിരെ നടക്കുന്ന ട്വന്റി-20 പരമ്പരയിൽ ഇന്ത്യയെ യുവതാരം ശുഭ്മാൻ ഗിൽ നയിക്കും. ട്വന്റി-20 ലോകകപ്പിൽ കളിച്ച സീനിയർ താരങ്ങളടക്കമുള്ളവർക്ക് വിശ്രമം നൽകി പ്രഖ്യാപിച്ച ടീമിൽ മലയാളി താരം സഞ്ജു സാംസണാണ് പ്രധാന വിക്കറ്റ് കീപ്പർ. വിരാട് കോഹ്ലി, രോഹിത് ശർമ, ജസ്പ്രീത് ബുംറ, ഹർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് തുടങ്ങിയവർക്കൊക്കെ വിശ്രമം നൽകിയിട്ടുണ്ട്. ഐ.പി.എല്ലിൽ മിന്നും പ്രകടനം പുറത്തെടുത്ത അഭിഷേക് ശർമ, റിയാൻ പരാഗ്, ധ്രുവ് ജുറേൽ അടക്കമുള്ള താരങ്ങൾ ടീമിൽ…

Read More

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ അമേരിക്കയിൽ ; ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

മലയാളി താരം സഞ്ജു സാംസണ്‍ ട്വന്റി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. ദുബായില്‍ നിന്നാണ് സഞ്ജു അമേരിക്കയില്‍ എത്തിയത്. രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ യുസ്‌വേന്ദ്ര ചഹല്‍, യശശ്വി ജയ്‌സ്വാള്‍, ആവേശ് ഖാന്‍ എന്നിവരും അമേരിക്കയിലെത്തി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, റിഷഭ് പന്ത്, അര്‍ഷ്ദീപ് സിംഗ്, അക്‌സര്‍ പട്ടേല്‍ , കുല്‍ദീപ് യാദവ്, റിസര്‍വ് താരങ്ങളായ ശുഭ്മാന്‍ ഗില്‍, ഖലീല്‍ അഹമ്മദ്, തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം അമേരിക്കയില്‍ എത്തിയിരുന്നു. രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള…

Read More

ട്വന്റി-20 ലോകകപ്പ് ; ഇന്ത്യൻ ടീം യാത്ര തിരിക്കുക രണ്ട് സംഘങ്ങളായി

വെസ്റ്റിൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ട്വന്റി-20 ലോകകപ്പിന് ഇന്ത്യൻ സംഘം യാത്രതിരിക്കുക രണ്ട് ബാച്ചുകളായെന്ന് റിപ്പോർട്ട്. ഐപിഎൽ നടക്കുന്ന സാഹചര്യത്തിലാണ് ടീം ഒന്നിച്ച് പോകുന്ന സാഹചര്യം ഒഴിവാക്കുന്നത്. പ്ലേഓഫ് കാണാതെ പുറത്താകുന്ന ടീമിൽ ഉൾപ്പെടുന്ന താരങ്ങൾ നേരത്തെ ഫ്‌ളൈറ്റ്കയറും. നിലവിൽ മുംബൈ ഇന്ത്യൻസും പഞ്ചാബ് കിങ്‌സും പ്ലേഓഫ് കാണാതെ പുറത്തായി. മുംബൈ പുറത്തായതോടെ ഇന്ത്യൻ നായകൻ രോഹിത് ശർമ ആദ്യ ബാച്ചിനൊപ്പം യാത്രതിരിക്കുമെന്നാണ് പിടിഐ റിപ്പോർട്ട്. മെയ് 24നാകും ആദ്യസംഘം കരീബിയൻ ദ്വീപിലേക്കായി യാത്രതിരിക്കുക. ടീം ഇന്ത്യയുടെ പരിശീലകർ…

Read More

ഏഷ്യൻ കപ്പ് ഫുട്ബോൾ: ഇന്ത്യൻ ടീം ഖത്തറിൽ

ഏഷ്യന്‍ കപ്പ് ഫുട്ബോളിനായി ഇന്ത്യന്‍ ടീം ഖത്തറിലെത്തി. സുനില്‍ ഛേത്രിയുടെ നേതൃത്വത്തിലുള്ള 26 അംഗ സംഘത്തിന് ഉജ്ജ്വല വരവേല്‍പ്പാണ് ആരാധകര്‍ ഒരുക്കിയത്. ടൂര്‍ണമെന്റിനായി ആദ്യമെത്തിയ ടീമും ‌ഇന്ത്യയാണ്. വന്‍കരയുടെ ഫുട്ബോള്‍ പോരില്‍ കരുത്ത് കാട്ടാനെത്തിയ ഇന്ത്യന്‍ സംഘത്തെയും കാത്ത് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ആരാധകര്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയിരുന്നു. ഒടുവില്‍ ആവേശക്കടല്‍ തീര്‍ത്ത് സഹലും ഛേത്രിയും അടങ്ങുന്ന ടീം പുറത്തേക്ക് വന്നതോടെ ആരാധകർ ആർപ്പുവിളിച്ചു. നായകന്‍ സുനില്‍ ഛേത്രി ആരാധകരെ അഭിവാദ്യം ചെയ്താണ് ടീം ബസിലേക്ക് കയറിയത്. ടീം…

Read More

ഏഷ്യൻ കപ്പ് ഫുട്ബാളിനായി ഇന്ത്യൻ ടീം ഇന്ന് ഖത്തറിലെത്തും

ഏഷ്യൻ കപ്പ് ഫുട്ബാളിനായി ഇന്ത്യൻ ടീം ഇന്ന് ഖത്തറിലെത്തും. 24 ടീമുകളിൽ ആദ്യമെത്തുന്നത് ഇന്ത്യയാണ്. ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ ആദ്യ ഘട്ട മത്സരങ്ങൾക്ക് വെള്ളിയാഴ്ച ലോങ് വിസിൽ മുഴങ്ങിയതിനു പിന്നാലെയാണ് ഏഷ്യൻ കപ്പിനുള്ള സാധ്യതാ ടീമുമായി കോച്ച് ഇഗോർ സ്റ്റിമാകും സംഘവും ദോഹയിലേക്ക് വിമാനം കയറുന്നത്. ഇന്ന് ഡൽഹി വഴി വൈകുന്നേരത്തോടെ ടീം ദോഹ ഹമദ് വിമാനത്താവളത്തിലെത്തുമെന്നാണ് റിപ്പോർട്ട്. ഖത്തറിലെ ഇന്ത്യൻ ഫുട്ബാൾ ആരാധകരുടെയും, ഇന്ത്യൻ എംബസി അനുബന്ധ സംഘടകനയായ ഇന്ത്യൻ സ്‌പോർട്‌സ് സെന്ററിന്റെയും നേതൃത്വതിൽ…

Read More