
യുഎഇയിൽ പുതിയ അഡ്മിഷൻ തേടി രക്ഷിതാക്കൾ; തിരക്ക് കൂടുതൽ ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകളിൽ
പുതിയ അഡ്മിഷൻ തേടി യുഎഇയിൽ രക്ഷിതാക്കൾ നെട്ടോട്ടത്തിൽ . നാട്ടിൽ നിന്ന് പുതുതായി എത്തിയ വിദ്യാർഥികളുടെ മാതാപിതാക്കളാണ് സീറ്റിനായി സ്കൂളുകളിൽ കയറിയിറങ്ങുന്നത് .ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകളിലാണ് അപേക്ഷകരുടെ തിരക്ക് . കൂടാതെ പ്രാദേശികമായി സ്കൂളുകൾ മാറാനായി അപേക്ഷിച്ചവരുമുണ്ട് . യുഎഇയിൽ സീറ്റിന്റെ ലഭ്യത അനുസരിച്ച് ഏപ്രിൽ , സെപ്റ്റംബർ മാസങ്ങളിൽ അഡ്മിഷൻ എടുക്കാറുണ്ട് . ഇതാണ് ഇപ്പോഴത്തെ തിരക്കിനു കാരണം . ടിസി വാങ്ങിപ്പോയ പരിമിത സീറ്റുകളിലേക്ക് നേരത്തെ പ്രവേശന പരീക്ഷ എഴുതി കാത്തിരിക്കുന്നവരെയാണ് പരിഗണിക്കുന്നതെന്ന്…