ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് വെള്ളിയാഴ്ച കിക്കോഫ്; ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്.സി.യെ നേരിടും

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പതിനൊന്നാം സീസണിന് നാളെ കൊടിയേറ്റം. പതിനൊന്നാം എഡിഷനിലേക്ക് കടക്കുമ്പോള്‍ 13 ടീമുകള്‍ മത്സരരംഗത്തുണ്ട്. ഐ ലീഗില്‍നിന്ന് സ്ഥാനക്കയറ്റം നേടിയെത്തിയ മുഹമ്മദന്‍സാണ് പുതിയ ടീം. നിലവിലെ ചാമ്പ്യന്മാര്‍ മുംബൈ സിറ്റി എഫ്.സി.യാണ്. പതിനൊന്നാം സീസണിലെ ആദ്യമത്സരത്തില്‍, നേർക്കുനേർ മുംബൈ സിറ്റിയും മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സുമാണ്. കഴിഞ്ഞവര്‍ഷത്തെ ഫൈനലിസ്റ്റുകളാണ് ഇരുവരും. സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാത്രി 7.30-നാണ് കിക്കോഫ്. അതേസമയം, കേരള ബ്ലാസ്റ്റേഴ്സിന്റെ ആ​ദ്യ കളി 15 ഞായറാഴ്ച്ചയാണ്. കൊച്ചിയില്‍ പഞ്ചാബ് എഫ്.സി.ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ…

Read More

ബെലോട്ടെല്ലിയെ വേണ്ടന്ന് കേരള ബ്ലാസ്റ്റേഴ്‌സ്; കാരണമിതാണ്

മരിയോ ബെലോട്ടെല്ലിയെ വേണ്ടെന്നു വച്ച് ഐഎസ്എല്‍ ടീം കേരള ബ്ലാസ്റ്റേഴ്‌സ്. മുന്‍ ഇറ്റാലിയന്‍ സ്‌ട്രൈക്കറും മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ താരവുമായിരുന്ന മരിയോ ബെലോട്ടെല്ലിയെ സ്വന്തമാക്കാനുള്ള ശ്രമമാണ് കേരള ബ്ലാസ്റ്റേഴ്‌സ് അവസാനിപ്പിച്ചത്. തുര്‍ക്കി ക്ലബായ അഡന ഡെമിര്‍സ്‌പോറിലായിരുന്നു താരം കളിച്ചത്. ഒരു സീസണ്‍ മാത്രം കളിച്ച് ബെലോട്ടെല്ലി ടീമിന്റെ വിട്ടുപോവുകയായിരുന്നു. ഇതോടെ ബെലോട്ടെല്ലി നിലവില്‍ ഒരു ടീമിലും കളിക്കുന്നില്ല. നിലവിൽ ഫ്രീ ഏജന്റായി നില്‍ക്കുന്ന താരം പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള ആലോചനയിലാണ്. ഇന്ത്യയിലേക്ക് വന്ന് ഒരു ഇന്ത്യന്‍ ക്ലബില്‍…

Read More

ഇന്ത്യൻ സൂപ്പർ ലീഗ് ; പുതിയ സീസണിന് സെപ്റ്റംബർ 13 ന് തുടക്കം , ആദ്യ മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയും മോഹൻ ബഗാൻ സൂപ്പർ ജയിൻ്റ്സും ഏറ്റുമുട്ടും

ഇന്ത്യൻ സൂപ്പർലീഗ് പുതിയ സീസണിന് സെപ്തംബർ 13 മുതൽ തുടക്കം. കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റി എഫ്.സി മുൻ ചാമ്പ്യൻ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സിനെ നേരിടും. തിരുവോണ ദിനമായ സെപ്തംബർ 15ന് രാത്രി 7.30ന് കലൂർ ജവഹൽലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പഞ്ചാബ് എഫ്.സിയുമായാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം. രണ്ട് പാദങ്ങളായി നടത്തുന്ന മത്സരങ്ങളുടെ ആദ്യപാദ മത്സര ക്രമമാണ് പ്രഖ്യാപിച്ചത്. എല്ലാ ദിവസവും വൈകീട്ട് 7.30നാണ് ബ്ലാസ്റ്റേഴ്സിന്റെ…

Read More

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ തോൽവി; മുബൈ സിറ്റി എഫ്സിയോട് തോറ്റത് ഒന്നിനെതിരെ രണ്ട് ഗോളിന്

ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ തോൽവി. മുംബൈ സിറ്റി എഫ്‌സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. മുന്‍ ബ്ലാസ്‌റ്റേഴ്‌സ്താരം ജോര്‍ജെ പെരേര ഡയസ്, ലാലാംഗ്മാവിയ റാല്‍റ്റെ എന്നിവരാണ് മുംബൈയുടെ ഗോളുകള്‍ നേടിയത്. ഡാനിഷ് ഫാറൂഖിന്റെ വകയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഏക ഗോള്‍. സീസണില്‍ മഞ്ഞപ്പടയുടെ ആദ്യ തോല്‍വിയാണിത്. മുംബൈയുടെ രണ്ടാം ജയവും. തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് എത്തി.മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയമുള്ള ബ്ലാസ്‌റ്റേഴ്‌സ് ആറ് പോയിന്റുണ്ട്. രണ്ട് ജയവും ഒരു സമനിലയുമുള്ള…

Read More

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം; ഗോൾ അടിച്ച് കൊച്ചി മെട്രോ,ലക്ഷം കടന്ന് യാത്രക്കാർ.

കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾ മഴ പെയ്യിച്ചപ്പോൾ കോളടിച്ചത് കൊച്ചി മെട്രോയ്ക്ക്. മത്സരം കാണാനെത്താൻ ഫുട്ബോൾ ആരാധകർ തിരഞ്ഞെടുത്തത് കൊച്ചി മെട്രോയെയാണ്. 1,27,828 പേരാണ് ഇന്നലെ മെട്രോയില്‍ യാത്ര ചെയ്തത്.2023ൽ ഇതുൾപ്പെടെ 24 തവണയാണ് യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞത്. സെപ്റ്റംബർ മാസം ഇന്ന് വരെ ശരാശരി ദൈനംദിന യാത്രക്കാരുടെ എണ്ണം 91742 ആണ്. 30 അധിക സർവീസുകളാണ് ഇന്ന് കൊച്ചി മെട്രോ…

Read More