സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റു ; അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു

പിറന്നാൾ ദിനത്തിൽ അബദ്ധത്തിൽ സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് 23കാരന് ദാരുണാന്ത്യം. തെലങ്കാനയിലെ ഉപ്പൽ സ്വദേശിയായ ആര്യൻ റെഡ്ഡിയാണ് ജന്മദിനം ആഘോഷിക്കുന്നതിനിടെ അമേരിക്കയിൽ വെടിയേറ്റ് മരിച്ചത്. ജോർജിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ ബിരുദാനന്തര ബിരുദം നേടിയ ആര്യൻ റെഡ്ഡി അമേരിക്കയിൽ ഹണ്ടിംഗ് ഗൺ ലൈസൻസ് നേടിയിരുന്നു. തോക്ക് കൈകാര്യം ചെയ്യുന്നതിനിടെ ആര്യൻ റെഡ്ഡിയ്ക്ക് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. മൃതദേഹം ഇന്ന് രാത്രിയോടെ തെലങ്കാനയിൽ എത്തിയ്ക്കും. വിദ്യാർത്ഥികൾക്ക് അവിടെ ഹണ്ടിം​ഗ് ​ഗൺ ലൈസൻസ് നേടാനാകുമെന്ന് അറിയില്ലായിരുന്നുവെന്നും ഒരു രക്ഷിതാവും ഇത്തരമൊരു…

Read More

യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് ജിമ്മിൽ വച്ച് കുത്തേറ്റു

ഇന്ത്യൻ വിദ്യാർത്ഥിക്ക് യുഎസിൽ ജിമ്മിൽ വച്ച് കുത്തേറ്റു. 24 കാരനായ വരുൺ എന്ന യുവാവിനാണ് കുത്തേറ്റത്. യുഎസിലെ ഇന്ത്യാന ജില്ലയിലെ വാൽപാറായിസോ നഗരത്തിലെ ഒരു പൊതു ജിമ്മിൽ വച്ച് ജോർദാൻ അൻഡ്രേഡ് എന്ന യുവാവാണ് വരുണിനെ ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഇന്ത്യൻ സമയം രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. തലയിൽ കുത്തേറ്റ വരുൺ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലാണ്. സംഭവത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൃത്യത്തിനായി ഉപയോഗിച്ച ആയുധവും കണ്ടെത്തി. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി….

Read More