
‘വേനൽ തുമ്പികൾ ക്യാമ്പ്’; പരിപാടിയുമായി ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം
ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരളവിഭാഗം കുട്ടികൾക്കായി ‘വേനൽ തുമ്പികൾ ക്യാമ്പ്’ സംഘടിപ്പിക്കുന്നു. രണ്ടാം ക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികൾക്കാണ് പ്രവേശനം ലഭിക്കുക. ജൂലൈ 12, 13, 19, 20 തീയതികളിലായി ദാർസൈത്തിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെയായിരിക്കും ക്യാമ്പ്. കുട്ടികളുടെ സർഗവാസനകൾ കണ്ടറിഞ്ഞ് അവയെ പരിപോഷിപ്പിക്കുന്ന വിധത്തിൽ വിനോദ-വിജ്ഞാനപ്രദമായാണ് ക്യാമ്പിന്റെ കരിക്കുലം തയാറാക്കിയിട്ടുള്ളതെന്ന് സംഘാടകർ പറഞ്ഞു. അവധിക്കാലത്തിന്റെ ഒറ്റപ്പെടലുകളിൽ നിന്ന് പുറത്ത് കടക്കുക, സാമൂഹിക ജീവിതത്തിൽ…