ഐപിഎല്ലില്‍ ഇനി വിദേശതാരങ്ങളുടെ വില നിശ്ചയിക്കുക ഇന്ത്യൻ താരങ്ങള്‍, പുതിയ നിബന്ധനയുമായി ബിസിസിഐ

ഐപിഎല്‍ താരലേലത്തില്‍ നിർണായക മാറ്റവുമായി ബിസിസിഐ. കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ ഓസ്ട്രേലിയന്‍ പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കിനും പാറ്റ് കമിന്‍സിനുമായി വാശിയേറിയ ലേലമാണ് നടന്നത്. പിന്നാലെ 24.75 കോടിയെന്ന റെക്കോർഡ് തുകക്ക് മിച്ചല്‍ സ്റ്റാര്‍ക്കിനെ കൊല്‍ക്കത്തയും സ്വന്തമാക്കി. ഇത് കണ്ട് അന്ന് ഇന്ത്യൻ താരങ്ങൾ പോലും അന്തവിട്ടു. എന്നാൽ ഇത്തവണ വിദേശ താരങ്ങളുടെ വില റോക്കറ്റ് പോലെ കുതിക്കാതിരിക്കാന്‍ പുതിയ നിബന്ധന കൊണ്ടുവന്നിരിക്കുകയാണ് ബിസിസിഐ. ഇന്നലെ പുറത്തുവിട്ട മാര്‍ഗനിര്‍ദേശം അനുസരിച്ച് അടുത്ത മെഗാ താരലേലത്തില്‍ ഒരു ഇന്ത്യൻ താരത്തിന്…

Read More

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ തോൽവിക്ക് പിന്നാലെ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി; കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഇന്ത്യൻ താരങ്ങൾക്ക് പിഴ

ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചൂറിയന്‍ ടെസ്റ്റിലെ ഇന്നിംഗ്സ് തോല്‍വിക്ക് പിന്നാലെ ഇന്ത്യക്ക് ഐസിസിയുടെ പിഴശിക്ഷയും. ടെസ്റ്റില്‍ കുറ‍ഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മാച്ച് ഫീയുടെ 10 ശതമാനം പിഴയാണ് മാച്ച് റഫറി ക്രിസ് ബ്രോഡ് ചുമത്തിയത്. ഇതിന് പുറമെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റില്‍ ഇന്ത്യക്ക് രണ്ട് പോയന്‍റ് നഷ്ടമാകുകയും ചെയ്തു. നിശ്ചിത സമയത്ത് രണ്ടോവര്‍ കുറച്ചാണ് ഇന്ത്യ ബൗള്‍ ചെയ്തിരുന്നത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ തെറ്റ് അംഗീകരിച്ചതിനാല്‍ ഔദ്യോഗിക വാദം കേള്‍ക്കല്‍ ഇല്ലാതെയാണ് മാച്ച്…

Read More

ഐ.സി.സിയുടെ ട്വന്റി 20 ക്രിക്കറ്റർമാരുടെ ടീമിൽ ഇടം പിടിച്ച് മൂന്ന് ഇന്ത്യൻ താരങ്ങൾ

ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) 2022ലെ ട്വന്റി 20 ക്രിക്കറ്റർമാരുടെ ടീമിൽ ഇടം പിടിച്ച് മൂന്ന് ഇന്ത്യൻ താരങ്ങൾ. വിരാട് കോഹ്‍ലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവരാണ് ടീമിൽ ഉൾപ്പെട്ട ഇന്ത്യക്കാർ. ഇംഗ്ലീഷ് താരം ജോസ് ബട്‍ലറാണ് 11 അംഗ ടീമിനെ നയിക്കുന്നത്. ഇതിൽ പാകിസ്താനിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും രണ്ടുപേർ വീതവും ഇടം നേടിയിട്ടുണ്ട്. കൂടാതെ ന്യൂസിലാൻഡ്, സിംബാബ്​‍വെ, ശ്രീലങ്ക, അയർലൻഡ് എന്നിവിടങ്ങളിൽനിന്ന് ഓരോരുത്തരും തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിൽനിന്ന് ബട്‍ലർക്ക് പുറമെ സാം കറനാണ് ടീമിലുള്ളത്….

Read More