
ഐസിസി ബൗളിംഗ് റാങ്കിംഗ് ; ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ
ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ടെസ്റ്റിലെ മിന്നുന്ന പ്രകടനത്തോടെ ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്ര. ടെസ്റ്റ് റാങ്കിംഗില്‍ രണ്ട് സ്ഥാനം കയറിയ ബുമ്ര വീണ്ടും 883 റാങ്കിംഗ് പോയന്‍റുമായി ഒന്നാമതെത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ(872 റാങ്കിംഗ് പോയന്‍റ്) രണ്ടാമതും ഓസ്ട്രേലിയയുടെ ജോഷ് ഹേസല്‍വുഡ്(860 റാങ്കിംഗ് പോയന്‍റ) മൂന്നാമതുമാണ്. ഇന്ത്യയുടെ ആര്‍ അശ്വിനാണ് നാലാം സ്ഥാനത്ത്. പെര്‍ത്ത് ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലുമായി എട്ടു വിക്കറ്റ് വീഴ്ത്തിയ ബുമ്ര ഇന്ത്യയുടെ ഐതിഹാസിക വിജയത്തില്‍…