
ഒമാൻ ദേശീയ ദിനം ആഘോഷിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) സലാലയിൽ ദേശീയ ദിനം ആഘോഷിച്ചു. മ്യൂസിക് ഹാളിൽ നടന്ന പരിപാടിയിൽ പ്രവർത്തകർ കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. പ്രസിഡന്റ് ഡോ. നിഷ്താർ അധ്യക്ഷത വഹിച്ചു. സുഹാന മുസ്തഫ, ശ്യാം മോഹൻ, ദീപ ബെന്നി, സജീവ് ജോസഫ്, ഫിറോസ് റഹ്മാൻ എന്നിവർ സംസാരിച്ചു. നിയാസ് മുഹമ്മദ് സ്വാഗതവും ഡിമ്പിൾ നന്ദി പറഞ്ഞു. പ്രവാസി കൗൺസിൽ സലാലയുടെ നേതൃത്വത്തിൽ ദേശീയ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രക്ഷാധികാരി ഈപ്പൻ പനക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു….