
വിനേഷ് ഫോഗട്ടിനെ കയ്യൊഴിഞ്ഞ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍; ഉത്തരവാദിത്വം താരത്തിനും കോച്ചിനും; ഐഒഎ മെഡിക്കൽ ടീമിനെതിരായുള്ള വിദ്വേഷപ്രചാരണം അപലപനീയമെന്ന് പി. ടി. ഉഷ
ഒടുവിൽ ഗുസ്തിതാരം വിനേഷ് ഫോഗട്ടിനെ കയ്യൊഴിഞ്ഞ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍. വിനേഷിന്റെ അയോഗ്യതയ്ക്കിടയാക്കിയ ശരീരഭാരം സംബന്ധിച്ച ഉത്തരവാദിത്വം ഉത്തരവാദിത്വം താരത്തിനും കോച്ചിനുമാണ്. അല്ലാതെ അസോസിയേഷൻ നിയമിക്കുന്ന ചീഫ് മെഡിക്കൽ ഓഫീസർക്ക് അല്ലെന്നാണ് വിശദീകരണം. ഗുസ്തി, ബോക്സിങ്, ജൂഡോ തുടങ്ങിയ ഇനങ്ങളിൽ ഉത്തരവാദിത്വം താരത്തിനും കോച്ചിനുമാണ്. ഒളിമ്പിക് അസോസിയേഷൻ മെഡിക്കൽ ടീമിനെതിരായി നടക്കുന്ന വിദ്വേഷപ്രചാരണത്തെ അപലപിക്കുന്നുവെന്നും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി. ഉഷ പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള നിഗമനങ്ങളിൽ എത്താൻ ശ്രമിക്കുന്നവർ അതിനുമുമ്പ് വസ്തുതകൾക്കൂടി പരിഗണിക്കണം. 2024…