
ഇന്ത്യയിൽ കാൻസർ മരുന്നുകൾക്ക് വില കുറയും, ഓൺലൈൻ ഗെയിമിന് 28% ജിഎസ്ടി; കൗൺസിൽ യോഗ തീരുമാനങ്ങൾ
ഇന്ത്യയിൽ കാൻസർ മരുന്നുകളുടെ വില കുറയും. കാൻസറിനും, അപൂർവ രോഗങ്ങൾക്കുമുള്ള മരുന്നിന്റെ നികുതി ഒഴിവാക്കാൻ അൻപതാമത് ജി എസ് ടി കൗൺസിൽ യോഗത്തിൽ തീരുമാനമായി. ചികിത്സയ്ക്ക് ആവശ്യമുള്ള ഉപകരണങ്ങളുടെയും വിലയും കുറയും. തിയേറ്ററിനകത്ത് വിൽക്കുന്ന ഭക്ഷണത്തിന്റെ ജിഎസ്ടി നിരക്ക് കുറയ്ക്കാനും യോഗത്തിൽ തീരുമാനമായി. നേരത്തെ 18% ആയിരുന്നത് അഞ്ച് ശതമാനമായാണ് കുറയ്ക്കാനാണ് തീരുമാനം. ഇതോടെ തിയേറ്ററിനകത്തെ ഭക്ഷണത്തിന് വില കുറയും. രണ്ടു ലക്ഷത്തിന് മുകളിലുള്ള സ്വർണം സംസ്ഥാനത്തിനകത്ത് കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ സമ്പ്രദായം നടപ്പാക്കാൻ ജിഎസ്ടി കൗൺസിലിൽ…