ഇന്ത്യാ മുന്നണിയുടെ പ്രവർത്തനത്തിൽ അതൃപ്തി ; അവസരം നൽകിയാൽ സഖ്യത്തെ നയിക്കാൻ തയാർ , മമതാ ബാനർജി

പ്രതിപക്ഷ സഖ്യമായ ഇൻഡ്യയെ നയിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് മേധാവിയുമായ മമത ബാനർജി. ഇൻഡ്യ സഖ്യത്തിന്റെ നിലവിലെ പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടാണ് മമതയുടെ പരാമർശം. ഒരവസരം നൽകിയാൽ പശ്ചിമ ബംഗാളിൽ നിന്ന് സഖ്യത്തെ നയിക്കാൻ ഒരുക്കമാണെന്നും മമത വ്യക്തമാക്കി. ഒരേസമയം പ്രതിപക്ഷ സഖ്യത്തെ നയിക്കാനും ബംഗാൾ മുഖ്യമന്ത്രിയെന്ന ചുമതല നിർവഹിക്കാനും തനിക്ക് സാധിക്കുമെന്നും മമത പറഞ്ഞു. ” ഞാൻ ആണ് ഇൻഡ്യ സഖ്യം രൂപീകരിച്ചത്. ഇനി അതിനെ നന്നായി കൈകാര്യം ചെയ്യേണ്ടത്…

Read More