
ഇന്ത്യ – യുഎഇ സഹകരണം കൂടുതൽ മേഖലകളിലേക്ക് ; യുഎഇ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്.ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി. അബുദാബി ഖസർ അൽ ബഹറിലെ സീ പാലസ് ബർസയിലായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസ മന്ത്രി എസ് ജയശങ്കർ, ഷെയ്ഖ് മുഹമ്മദിനെ അറിയിച്ചു. ഇന്ത്യയ്ക്കും ജനങ്ങൾക്കും ഷെയ്ഖ് മുഹമ്മദ് ആശംസ നേർന്നു. യുഎഇയും ഇന്ത്യയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിന്റെയും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെയും വിവിധ വശങ്ങളും ഇരുരാജ്യങ്ങൾക്കും താൽപര്യമുള്ള പ്രാദേശിക രാജ്യാന്തര വിഷയങ്ങളും ചർച്ച…