ഏഷ്യന്‍ കപ്പ് ഫുട്ബോളിനായി ആദ്യമെത്തുക ഇന്ത്യന്‍ ഫുട്ബോള്‍ ടീം

ഖത്തറിൽ നടക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്ബോളിനായി ആദ്യമെത്തുക ഇന്ത്യന്‍ ഫുട്ബോള്‍ ടീം. ഈ മാസം 30 ന് ടീം ഖത്തറിലെത്തും. ജനുവരി 12നാണ് ഏഷ്യന്‍ കപ്പിന് തുടക്കം കുറിക്കുന്നത്. 13ന് ശക്തരായ ആസ്ത്രേലിയയുമായാണ് ഇന്ത്യയുടെ ആദ്യമത്സരം. ഗ്രൂപ്പ് ബിയില്‍ ഉസ്ബെകിസ്താനും സിറിയയുമാണ് ഇന്ത്യയുടെ മറ്റു എതിരാളികള്‍. ടൂര്‍ണമെന്റിന് മുമ്പ് ഇന്ത്യക്ക് മറ്റു സന്നാഹ മത്സരങ്ങളൊന്നുമില്ല. ‌രാജ്യത്തെ ഇന്ത്യൻ പ്രവാസികളും തങ്ങളുടെ രാജ്യത്തിൻ്റെ കളി നേരിട്ട് കാണാൻ ആവേശത്തോടെ കാത്തിരിക്കുകയാണ്.

Read More

ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ഛേത്രിക്ക് ആൺകുഞ്ഞ് പിറന്നു; സന്തോഷം പങ്കുവെച്ച് താരം

ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിക്കും ഭാര്യ സോനം ഭട്ടാചാര്യയ്ക്കും ആൺകുഞ്ഞ് പിറന്നു. ഇന്നലെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് സോനം കുഞ്ഞിന് ജന്മം നൽകിയത്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. തായ്‌ലൻഡിൽ നടക്കുന്ന കിങ്സ് കപ്പ് ഫുട്ബോൾ ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഛേത്രിക്ക് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അവധി നൽകിയിരുന്നു. ജൂണില്‍ ഇന്റര്‍കോണ്ടിനന്റല്‍ മത്സരത്തില്‍ ഗോള്‍ നേടിയ ശേഷമാണ് താന്‍ അച്ഛനാവാന്‍ പോകുന്നുവെന്ന കാര്യം ഛേത്രി വെളിപ്പെടുത്തിയത്. കുഞ്ഞിന്റെ ജനനവുമായി…

Read More