ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ആക്രമിച്ച് ശ്രീലങ്കൻ കടൽ കൊള്ളക്കാർ ; 3 ലക്ഷം രൂപ നഷ്ടം

ശ്രീലങ്കൻ കടൽക്കൊള്ളക്കാർ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ആക്രമിച്ചു. തമിഴ്നാട്ടിൽ നിന്ന് പോയ മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കൻ കടൽക്കൊള്ളക്കാർ ആക്രമിച്ചത്. നാഗപ്പട്ടണം സ്വദേശികളായ രാജേന്ദ്രൻ, രാജ്‌കുമാർ, നാഗലിംഗം എന്നിവർക്ക് പരുക്കേറ്റു. ഫൈബർ ബോട്ടുകളിലെത്തി കല്ല് കൊണ്ടും മാരകായുധങ്ങൾ കൊണ്ടുമാണ് ആക്രമിച്ചത്. ഇവരുടെ വലയും ജിപിഎസ്‌ ഉപകരണങ്ങളും കൊള്ളക്കാർ കവർന്നു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിച്ചു. ഇവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിന് മുൻപും ശ്രീലങ്കൻ കടൽക്കൊള്ളക്കാർ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ആക്രമിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാർ…

Read More

ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ സമുദ്രാർത്തി ലംഘിക്കുന്നു ; ശ്രീലങ്കയിൽ ഇന്നലെ പിടിയിലായത് 23 പേർ , ഇന്ത്യയോട് നിലപാട് കടുപ്പിച്ച് ശ്രീലങ്കൻ പ്രസിഡൻ്റ്

ശ്രീലങ്കൻ സമുദ്രാതിർത്തി ലംഘിച്ച് ഇന്ത്യൻ മത്സ്യതൊഴിലാളികൾ മത്സ്യബന്ധനം നടത്തുന്നുവെന്ന് ചൂണ്ടികാട്ടി ഇന്ത്യക്കെതിരെ രൂക്ഷ വിമർശനവുമായി ശ്രീലങ്കൻ പ്രസിഡന്‍റ് അനുര ദിസനായകെ രംഗത്ത്. ‘നിയമവിരുദ്ധ’ മത്സ്യബന്ധനം അനുവദിക്കില്ലെന്ന് ശ്രീലങ്കൻ പ്രസിഡന്‍റ് വ്യക്തമാക്കി. ഇക്കാര്യത്തിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് അനുര ദിസനായകെ മുന്നറിയിപ്പും നൽകി. ശ്രീലങ്കൻ സമുദ്രാതിർത്തിയിലെ ‘നിയമവിരുദ്ധ’ മത്സ്യബന്ധനം അനുവദിക്കില്ല. ലങ്കയ്ക്ക് അവകാശപ്പെട്ട മത്സ്യസമ്പത്ത് ഇന്ത്യക്കാർ കവരുന്നത് അംഗീകരിക്കാനാകില്ല. വടക്കൻ ലങ്കയിലെ തമിഴ് ജനതയ്ക്ക് അവകാശപ്പെട്ട സമ്പത്താണ് കവരുന്നത്. ഇത് സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും പ്രസിഡന്‍റ് അനുര വ്യക്തമാക്കി….

Read More