
ഇന്ത്യൻ എൻജിനീയർമാർക്ക് അക്രഡിറ്റേഷൻ ഇളവ് നൽകില്ല: കുവൈത്ത്
നാഷനൽ ബ്യൂറോ ഓഫ് അക്രഡിറ്റേഷൻ (എൻബിഎ) റജിസ്‌ട്രേഷൻ നിബന്ധനയിൽ ഇന്ത്യൻ എൻജിനീയർമാർക്ക് ഇളവ് നൽകണമെന്ന ആവശ്യം കുവൈത്ത് നിരസിച്ചു. കുവൈത്ത് അംഗീകരിക്കുന്ന ഇന്ത്യയിലെ എൻജിനീയറിങ് കോളജുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യവും തള്ളി. എൻബിഎ അക്രഡിറ്റേഷൻ നിലവിൽ വന്ന 2013ന് മുൻപ് ബിരുദമെടുത്ത് ജോലി ചെയ്യുന്ന നൂറുകണക്കിനുപേർക്ക് ഇതു വെല്ലുവിളിയാകും.പരിചയ സമ്പന്നരെ മാത്രം പരിഗണിക്കുന്നതിനാൽ വിദേശത്തുനിന്നു പുതുതായി ബിരുദം നേടിയവരുടെ റിക്രൂട്മെന്റ് അവസാനിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. അക്രഡിറ്റേഷന്റെ കാര്യത്തിൽ ഇന്ത്യയ്ക്കു മാത്രമായി പ്രത്യേക പരിഗണന നൽകാനാവില്ലെന്നാണ് കുവൈത്ത് നിലപാട്. കുവൈത്ത്…