ഖത്തറിൽ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൌസ് മാറ്റിവെച്ചു

ഇന്ന് നടക്കാനിരുന്ന ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൌസ് മാറ്റിവെച്ചതായി ഖത്തര്‍ ഇന്ത്യന്‍ എംബസി അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്. ഖത്തറിലെ ഇന്ത്യൻ പ്രവാസികളുട‌െ കോണ്‍സുലാര്‍, തൊഴില്‍ സംബന്ധമായ പരാതികള്‍ക്ക് പരിഹാരം കാണാനുള്ള ഇന്ത്യന്‍ എംബസിയുടെ മികച്ച സംവിധാനമാണ് ഓപ്പണ്‍ ഹൌസ്.

Read More

ഇന്ത്യൻ പ്രവാസികൾക്ക് ഓപ്പൺ ഹൗസ് സംഘടിപ്പിച്ച് കുവൈത്ത് ഇന്ത്യൻ എംബസി

കുവൈത്ത് ഇന്ത്യൻ എംബസി, ഇന്ത്യൻ പ്രവാസികൾക്കായി ഓപൺ ഹൗസ് സംഘടിപ്പിക്കുന്നു. അംബാസഡർ ഡോ.ആദർശ് സ്വൈകയും എംബസി ഉന്നത ഉദ്യോഗസഥരും ഓപൺ ഹൗസിൽ പങ്കെടുക്കും. ഇന്ന് അറേബ്യൻ ഗൾഫ് സ്ട്രീറ്റിലെ ഇന്ത്യൻ എംബസി ആസ്ഥാനത്താണ് ഓപൺ ഹൗസ് സംഘടിപ്പിക്കുന്നത്. ഉച്ചക്ക് 12ന് തുടങ്ങുന്ന ഓപൺ ഹൗസില്‍ , 11 മണി മുതൽ രജിസ്ട്രേഷന്‍ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

Read More

ഖത്തറിലെ ഇന്ത്യൻ എംബസിയുടെ സമയക്രമത്തിൽ മാറ്റം

ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി. ഒക്ടോബര്‍ ഒന്ന് മുതല്‍ രാവിലെ 8 മണിക്കാകും എംബസി പ്രവര്‍ത്തനം തുടങ്ങുക. വൈകിട്ട് നാല് മണിവരെയാണ് പുതിയ പ്രവര്‍ത്തന സമയം നിശ്ചയിച്ചിരിക്കുന്നത്.കോണ്‍സുലാര്‍ സേവനങ്ങളില്‍ രാവിലെ 8 മുതല്‍ 11 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഉച്ചയ്ക്ക് 2 മണി മുതല്‍ രേഖകള്‍ നല്‍കും. നിലവില്‍ ഖത്തറിലെ ഇന്ത്യൻ എംബസി പ്രവർത്തിക്കുന്നത് രാവിലെ 9 മുതല്‍ 5.30 വരെയാണ്

Read More

മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു

മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു. അംബാസഡര്‍ അമിത് നാരംഗ്, പത്‌നി ദിവ്‌സ് നാരംഗ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ആഘോഷ പരിപാടിയില്‍ എംബസി ഉന്നത ഉദ്യോഗസ്ഥര്‍, മറ്റു ജീവക്കാര്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ കലാപരിപാടികളും അരങ്ങേറി. വിഭവസമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിരുന്നു. മുഴുവന്‍ ആളുകള്‍ക്കും ഇന്ത്യന്‍ അംബാസഡര്‍ ഓണാശംസകള്‍ നേര്‍ന്നു.

Read More

യു.എ.ഇയിൽ ഇന്ത്യൻ എംബസിയുടെ സേവനങ്ങൾക്ക് ഏകീകൃത കേന്ദ്രങ്ങൾ വരുന്നു

യു.എ.ഇയിൽ ഇന്ത്യക്കാരുടെ പാസ്‌പോർട്ട്, അറ്റസ്റ്റേഷൻ, കോൺസുലാർ സേവനങ്ങൾക്ക് ഏകീകൃത കേന്ദ്രങ്ങൾ വരുന്നു. നിലവിൽ രണ്ട് ഏജൻസികളാണ് വിവിധ കേന്ദ്രങ്ങളിലായി ഈ സേവനങ്ങൾ നൽകുന്നത്. ഏകീകൃത കേന്ദ്രങ്ങളുടെ, പുറം ജോലി കരാർ ഏറ്റെടുക്കാൻ തയാറുള്ള സ്ഥാപനങ്ങളിൽ നിന്ന് അബൂദബിയിലെ ഇന്ത്യൻ എംബസി അപേക്ഷ ക്ഷണിച്ചു. പുതിയ കേന്ദ്രങ്ങൾ അപേക്ഷകരുടെ വീട്ടിലെത്തിയും സേവനം ലഭ്യമാക്കണം. ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്റർ അഥവാ ഐ.സി.എ.സി എന്ന പേരിലായിരിക്കും യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽ പുതിയ ഏകീകൃത സേവനകേന്ദ്രങ്ങൾ തുറക്കുക. ഇന്ത്യക്കാരുടെ പാസ്‌പോർട്ട് സേവനം,…

Read More

ഇന്ത്യൻ എംബസി ഓപൺ ഹൗസ്; 11 മണി മുതൽ രജിസ്റ്റർ ചെയ്യാം

കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്കായി ഇന്ത്യൻ എംബസി ഇന്ന് ഓപൺ ഹൗസ് സംഘടിപ്പിക്കുന്നു. ഉച്ചക്ക് 12ന് ആരംഭിക്കുന്ന ഓപൺ ഹൗസിൽ 11 മണി മുതൽ രജിസ്റ്റർ ചെയ്യാം. അംബാസഡർ ഡോ.ആദർശ് സ്വൈക, എംബസി ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ഓപൺ ഹൗസിൽ ഉന്നയിക്കാമെന്ന് എംബസ്സി അധികൃതർ പറഞ്ഞു.

Read More

ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഓപൺ ഹൗസ്; പരാതികളിൽ ഭൂരിഭാഗവും പരിഹരിച്ചെന്ന് എംബസി

ബഹ്‌റൈൻ; ഇന്ത്യൻ സമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ ഉന്നയിക്കാൻ അവസരമൊരുക്കി ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഓപൺ ഹൗസ് സംഘടിപ്പിച്ചു. അംബാസഡർ പീയൂഷ് ശ്രീവാസ്തവ അധ്യക്ഷതവഹിച്ചു. എംബസിയുടെ കോൺസുലർ ടീമും പാനലും അഭിഭാഷകരും സന്നിഹിതരായിരുന്നു. എഴുപതോളം ഇന്ത്യൻ പൗരന്മാർ ഓപൺ ഹൗസിൽ പങ്കെടുത്തു. പരാതികൾ അംബാസഡറോട് നേരിട്ടുന്നയിക്കാനുള്ള അവസരമൊരുക്കിയിരുന്നു. ഉയർന്ന പരാതികളിൽ പ്രധാനപ്പെട്ടവ അടിയന്തരമായി പരിഹരിക്കാൻ നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ഓപൺ ഹൗസിൽ ഉയർന്ന പരാതികളിൽ ഭൂരിഭാഗവും ഫലപ്രദമായി പരിഹരിച്ചെന്ന് എംബസി അറിയിച്ചു. ദുരിതത്തിലായ ഇന്ത്യക്കാരെ സഹായിക്കാൻ എംബസി നിരവധി…

Read More

​ഗൾഫ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ബഹ്‌റൈൻ അന്താരാഷ്ട്ര ഫ്‌ളവർ ഷോ മാർച്ച് ഒന്ന് മുതൽ നടക്കും. രാജപത്‌നിയും നാഷണൽ ഇനീഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ് ഉപദേശക സമിതി ചെയർപേഴ്‌സണുമായ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫയുടെ രക്ഷാധികാരത്തിൽ സഖീറിലെ വേൾഡ് എസ്‌കിബിഷൻ കോംപ്ലക്‌സിൽ മാർച്ച് നാല് വരെയാണ് എക്‌സിബിഷൻ നടക്കുക. ‘വെള്ളം; ജീവിതത്തെ പുനരാവിഷ്‌കരിക്കുന്നു’ എന്ന പ്രമേയത്തിലാണ് ഷോ സംഘടിപ്പിക്കുന്നത്. കാർഷിക മേഖലയ്ക്ക് പ്രോത്സാഹനം നൽകാനും വനവത്കരണത്തിന് ഊർജ്ജം പകരാനും ഇത് വഴിയൊരുക്കുമെന്നാണ് കരുതപ്പെടുന്നത്. ………………………………………… ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന്…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

നിയമസഭയില്‍ നടന്‍ ഇന്ദ്രന്‍സിനെ പരിഹസിക്കുന്ന തരത്തിലുള്ള പരാമര്‍ശവുമായി സാംസ്‌കാരിക മന്ത്രി വി.എന്‍ വാസവന്‍. ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ……………………………… വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്ക്കെതിരായ പൊലീസ് കേസ് പിൻവലിക്കില്ലെന്ന് സർക്കാർ. പൊലീസ് സ്റ്റേഷൻ അടക്കം അടിച്ചു തകർത്ത സംഘര്‍ഷത്തിൽ ലത്തീൻ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ്…

Read More