സൗദി അറേബ്യയിൽ തടവിലുള്ള അബ്ദുൽ റഹീമിന്റെ മോചനം ; ഒന്നരക്കോടി റിയാൽ ഇന്ത്യൻ എംബസിക്ക് കൈമാറി

സൗദി അറേബ്യയിൽ തടവിലുള്ള അബ്ദുൽ റഹീമിന്റെ മോചനത്തിനായി ദിയ ധനം നൽകാനുള്ള ഒന്നരക്കോടി സൗദി റിയാൽ റിയാദ് ഇന്ത്യൻ എംബസിയുടെ നിർദേശ പ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചതായി റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു. ഇന്ന് (മെയ് 23 വ്യാഴാഴ്ച) ഉച്ചയോടെയാണ് നാട്ടിലെ അബ്ദുറഹീം നിയമ സഹായ സമിതി ട്രസ്റ്റ് ഭാരവാഹികൾ പണം വിദേശ കാര്യമന്ത്രാലയത്തിന് കൈമാറിയത്. ഫണ്ട് കൈമാറാനുള്ള എംബസിയുടെ നിർദേശം ബുധനാഴ്ച്ച വൈകീട്ടാണ് റഹീമിന്റെ പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂരിന്…

Read More

ബഹ്റൈൻ ഇന്ത്യൻ എംബസിയിൽ കർണാടക ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു

ബഹ്റൈൻ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ക​ർ​ണാ​ട​ക സം​സ്ഥാ​ന ടൂ​റി​സം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​ബ​സി കോ​ൺ​സു​ല​ർ ഹാ​ളി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ ​ജേ​ക്ക​ബ് വ​ൺ ഡി​സ്ട്രി​ക്റ്റ് വ​ൺ പ്രോ​ഡ​ക്ട് (ഒ.​ഡി.​ഒ.​പി) വാ​ളി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക​ർ​ണാ​ട​ക ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ൾ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ക​ർ​ണാ​ട​ക​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ​യും ക​ർ​ണാ​ട​ക സം​സ്ഥാ​ന​ത്തി​ന്റെ വി​ശി​ഷ്ട ഉ​ൽ​പ​ന്ന​ങ്ങ​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​താ​ണ് ഒ.​ഡി.​ഒ.​പി പ​ദ്ധ​തി. ഇ​തി​ന്റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തി​ന്റെ ടൂ​റി​സം, ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ ഒ​രു മാ​സ​ത്തി​നി​ടെ ബ​ഹ്‌​റൈ​നി​ൽ പ്ര​മോ​ട്ട് ചെ​യ്യും. രാ​ജ​സ്ഥാ​ൻ, ക​ശ്മീ​ർ, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നി​വ​ക്കു ശേ​ഷം…

Read More

കുവൈത്ത് ഇന്ത്യൻ എംബസിക്ക് ഇന്ന് അവധി

കുവൈത്തിൽ പെരുന്നാൾ ആഘോഷ ഭാഗമായി ഇന്ത്യൻ എംബസിക്കും കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾക്കും (ഐ.സി.എ.സി)ബുധനാഴ്ച അവധി ആയിരിക്കുമെന്ന് എംബസി അറിയിച്ചു. അതേസമയം അടിയന്തര കോൺസുലാർ സേവനങ്ങൾ പ്രവർത്തിക്കുമെന്നും അറിയിച്ചു.

Read More

കുവൈത്തിലെ റിലേഷൻ സർട്ടിഫിക്കറ്റിൽ ആറ് പേരുകൾ വരെ ഉൾപ്പെടുത്താമെന്ന് ഇന്ത്യൻ എംബസി അധികൃതർ

ബ​ന്ധു​ക്ക​ളു​ടെ വി​സ ആ​വ​ശ്യ​ങ്ങ​ൾ​ക്കും മ​റ്റു​മാ​യി പ്ര​വാ​സി​ക​ൾ റി​ലേ​ഷ​ൻ​ഷി​പ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷി​ക്കു​ന്ന​തി​ൽ വ്യ​ക്തത വ​രു​ത്തി ഇ​ന്ത്യ​ൻ എം​ബ​സി. റി​ലേ​ഷ​ൻ​ഷി​പ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ആ​റു പേ​രു​ക​ള്‍ വ​രെ ഉ​ള്‍പ്പെ​ടു​ത്താം. ഓ​രോ വ്യ​ക്തി​ക്കും പ്ര​ത്യേ​ക​മാ​യി അ​പേ​ക്ഷ ന​ല്‍കേ​ണ്ട​തി​ല്ലെ​ന്നും ഒ​രു സ​ര്‍ട്ടി​ഫി​ക്ക​റ്റി​ല്‍ത​ന്നെ ആ​റു പേ​രു​ക​ള്‍ ലി​സ്റ്റ് ചെ​യ്യാ​മെ​ന്നും എം​ബ​സി വ്യ​ക്ത​മാ​ക്കി. പാ​സ്‌​പോ​ർ​ട്ട്, സി​വി​ല്‍ ഐ​ഡി, ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റ് തു​ട​ങ്ങി​യ രേ​ഖ​ക​ളാ​ണ് സ​മ​ര്‍പ്പി​ക്കേ​ണ്ട​ത്‌. ഭാ​ര്യ​ക്കാ​യി റി​ലേ​ഷ​ൻ​ഷി​പ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷി​ക്കു​മ്പോ​ള്‍ അ​പേ​ക്ഷ​ക​ന്റെ പാ​സ്‌​പോ​ർ​ട്ടി​ൽ പ​ങ്കാ​ളി​യു​ടെ പേ​ര് നി​ർ​ബ​ന്ധ​മാ​യും സൂ​ചി​പ്പി​ച്ചി​രി​ക്ക​ണ​മെ​ന്നും വ്യ​ക്ത​മാ​ക്കി. ഭാ​ര്യ, മ​ക്ക​ൾ, മാ​താ​പി​താ​ക്ക​ൾ എ​ന്നി​വ​ർ​ക്ക് ഒ​രു​മി​ച്ച് റി​ലേ​ഷ​ൻ​ഷി​പ്…

Read More

ഇ​ന്ത്യ​ൻ എം​ബ​സി ഓപ്പൺ ഹൗ​സ് ഫെബ്രുവരി 2ന്

പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ വി​വി​ധ തൊ​ഴി​ൽ, കോ​ൺ​സു​ലാ​ർ പ​രാ​തി​ക​ളി​ൽ പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഫെ​ബ്രു​വ​രി ര​ണ്ടി​ന് രാ​വി​ലെ 9.30 മു​ത​ൽ 11.30 വ​രെ എം​ബ​സി​യി​ലാ​ണ് ഓ​പ​ൺ ഹൗ​സ്. അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബി​ന് പു​റ​മെ കോ​ൺ​സു​ലാ​ർ ടീ​മും അ​ഭി​ഭാ​ഷ​ക പാ​ന​ലും പ​​ങ്കെ​ടു​ക്കും. പ​​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ൻ​മാ​ർ​ക്ക് മു​ൻ​കൂ​ട്ടി അ​പ്പോ​യി​ൻ​മെ​ന്റ് ഇ​ല്ലാ​തെ രാ​വി​ലെ ഓപൺ ഹൌസിൽ പങ്കെടുക്കാൻ എത്താൻ കഴിയും. പ്ര​ശ്ന പ​രി​ഹാ​രം ദ്രു​ത​ഗ​തി​യി​ലാ​ക്കു​ന്ന​തി​ന് പ​​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ വി​വ​ര​ങ്ങ​ളും നേ​രി​ടു​ന്ന പ്ര​ശ്ന​വും wel2.bahrain@mea.gov.in എ​ന്ന…

Read More

ജപ്പാനിലെ ഭൂകമ്പം ; ജപ്പാനിൽ കൺട്രോൾ റൂം തുറന്ന് ഇന്ത്യൻ എംബസി

മധ്യ-പടിഞ്ഞാറൻ ജപ്പാനിലുണ്ടായ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ കൺട്രോൾ റൂം തുറന്ന് ജപ്പാനിലെ ഇന്ത്യൻ എംബസി. തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിൽ എംബസി ഇന്ത്യൻ പൗരന്മാർക്കായി അടിയന്തര കോൺടാക്റ്റ് നമ്പറുകൾ പരസ്യപ്പെടുത്തിയിട്ടുണ്ട്. അടിയന്തര കൺട്രോൾ റൂം ആരംഭിച്ചതായി സോഷ്യൽ മീഡിയയിലൂടെയാണ് ഇന്ത്യൻ എംബസി അറിയിച്ചത്. +818039301715, +817014920049, +818032144734, +818062295382, +818032144722 എന്നിങ്ങനെയാണ് അടിയന്തര കോൺടാക്റ്റ് നമ്പറുകള്‍. sscons.tokyo@mea.gov.in, offseco.tokyo@mea.gov.in, എന്നി ഇമെയില്‍ ഐഡികള്‍ വഴിയും ബന്ധപ്പെടാന്‍ സാധിക്കും. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ജപ്പാനിൽ…

Read More

മസ്കത്ത്​ ഇന്ത്യൻ എംബസിക്ക്​ തിങ്കളാഴ്ച അവധി

ക്രിസ്മസിന്‍റെ ഭാഗമായി മസ്‌കത്ത് ഇന്ത്യന്‍ എംബസിക്ക്​ തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെല്‍ഫെയര്‍ സേവനങ്ങള്‍ക്ക് 80071234 (ടോള്‍ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. ഇന്ത്യന്‍ എംബസിയുടെ ഹെല്‍പ്പ്‌ലൈന്‍ സേവനം 24 മണിക്കൂറും ലഭ്യമാകും.

Read More

ഇന്ത്യൻ എംബസി കോൺസുലാർ ക്യാമ്പ് ഈ മാസം 22 ന് സലാലയിൽ

മസ്കത്ത്​ ഇന്ത്യൻ എംബസിയുടെ കോൺസുലാർ ക്യാമ്പ്​ സലാലയിൽ ഡിസംബർ 22ന്​ നടക്കുമെന്ന്​ അധികൃതർ അറിയിച്ചു. രാവിലെ എട്ട്​ മുതൽ വൈകീട്ട്​ 3.30വരെ സലാലയിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് പരിസരത്തായിരിക്കും ക്യാമ്പ്​. കമ്മ്യൂണിറ്റി വെൽഫെയർ സേവനങ്ങൾ, പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങളും മറ്റും ക്യാമ്പിൽ ലഭ്യമാകും. സലാലയിലും സമീപ പ്രദേശങ്ങളിലുമുള്ള ഇന്ത്യൻ പൗരന്മാർക്ക് മുൻകൂട്ടി ബുക്ക്​ ചെയ്യാതെതന്നെ ക്യാമ്പിൽ പ​ങ്കെടുക്കാം. ക്യാമ്പിലെ വെൽഫെയർ ഓഫിസറോട് തൊഴിൽ പരാതികളും ഉന്നയിക്കാം. വിവരങ്ങൾക്ക്: 98282270, 91491027, 23235600.

Read More

കുവൈത്ത് ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന ഓപൺ ഹൗസ് ഇന്ന്

കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്കായി ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന ഓപൺ ഹൗസ് ഇന്ന് നടക്കും. ഉച്ചക്ക് 12ന് ഓപൺ ഹൗസ് ആരംഭിക്കും. 11 മണി മുതൽ രജിസ്റ്റർ ചെയ്യാം. അംബാസഡർ ഡോ. ആദർശ് സ്വൈക, എംബസി ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. പ്രവാസികൾക്ക് ഓപൺ ഹൗസിൽ വിവിധ വിഷയങ്ങൾ ഇവരുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് എംബസി അധികൃതര്‍ അറിയിച്ചു.

Read More

ഒമാനിൽ നവംബർ 10-ന് ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു

ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി മസ്‌കറ്റിലെ ഇന്ത്യൻ എംബസി 2023 നവംബർ 10, വെള്ളിയാഴ്ച്ച ഓപ്പൺ ഹൗസ് സംഘടിപ്പിക്കുമെന്ന് അറിയിച്ചു. ഒമാനിലെ ഇന്ത്യൻ അംബാസഡർ H.E. അമിത് നാരംഗിന്റെ നേതൃത്വത്തിലാണ് ഈ ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നത്. മസ്‌കറ്റിലെ ഇന്ത്യൻ എംബസിയിൽ വെച്ച് നവംബർ 10-ന് വൈകീട്ട് 2.30 മുതൽ 4 മണിവരെയാണ് ഈ ഓപ്പൺ ഹൗസ്. ഈ ഓപ്പൺ ഹൗസിൽ ഒമാനിലെ ഇന്ത്യക്കാർക്ക് അംബാസഡറുമായി സംവദിക്കുന്നതിനും, തങ്ങളുടെ വിവിധ പ്രശ്‌നങ്ങൾ പങ്ക് വെക്കുന്നതിനും അവസരം ലഭിക്കുന്നതാണ്. ഓപ്പൺ ഹൗസിൽ…

Read More