
തിരിച്ച് മടങ്ങാതെ സൗദിയിലെത്തിയ ഇന്ത്യൻ കാക്കകൾ; എണ്ണം പെരുകുന്നു, നിയന്ത്രിക്കാനുള്ള നടപടികളുമായി അധികൃതർ
സൗദി അറേബ്യയിലേക്ക് കുടിയേറിയ ഇന്ത്യൻ കാക്കകളെ ഉന്മൂലനം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. ഇന്ത്യയിൽ നിന്നുള്ള കാക്കകളുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.തെക്കുപടിഞ്ഞാറൻ തീരദേശ നഗരമായ ജിസാനിലും ഫറസൻ ദ്വീപിലും വിരുന്നെത്തിയ കാക്കകളാണ് തിരികെ പോകാതെ സൗദി അറേബ്യയിൽ തന്നെ തങ്ങുന്നത്. എണ്ണം പെരുകിയതോടെ ഇത് പൊതുജനങ്ങൾക്കും ശല്യമായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കാക്കളെ നിയന്ത്രിക്കാൻ പരിസ്ഥിതി വകുപ്പ് നടപടി ആരംഭിച്ചിരിക്കുന്നത്. ഫറസൻ ദ്വീപ് വന്യജീവി സങ്കേതത്തിൽ നിന്ന് 35% കാക്കകളെയും നശിപ്പിച്ചതായി നാഷണൽ വൈൽഡ് ലൈഫ് റെഫ്യൂജ്…