
ഇന്ത്യൻ കോൺസുലേറ്റ് സംഘം ജൂലൈ 12ന് യാംബു സന്ദർശിക്കും
പാസ്പ്പോർട്ട് പുതുക്കൽ ഉൾപ്പടെയുള്ള സേവനങ്ങൾ ലഭ്യമാക്കാൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്, വി.എഫ്.എസ് ഉദ്യോഗസ്ഥർ ജൂലൈ 12ന് യാംബു മേഖല സന്ദർശിക്കും. യാംബു ടൗണിലെ കമേഴ്ഷ്യൽ പോർട്ടിന്റെ എതിർവശത്തുള്ള ഹയാത്ത് റദ്വ ഹോട്ടലിലാണ് സന്ദർശനം ഒരുക്കിയിരിക്കുന്നത്. രാവിലെ 8.30 മുതൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരിൽനിന്ന് ആവശ്യമായ സേവനങ്ങൾ ലഭിക്കും. പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾ ആവശ്യമുള്ള യാംബു മേഖലയിലെ പ്രവാസികളായ ഇന്ത്യക്കാർ ഈ അവസരം ഉപയോഗിക്കണമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു. സേവനം ആവശ്യമുള്ളവർ സന്ദർശന തീയതിയുടെ തൊട്ടുമുമ്പുള്ള ഏഴു…