
എമിഗ്രേഷന്റെ പേരിൽ തട്ടിപ്പ് കാളുകൾ; മുന്നറിയിപ്പുമായി ദുബൈ ഇന്ത്യൻ കോൺസൽ
യു.എ.ഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യൻ പ്രവാസികളെ ലക്ഷ്യംവെച്ച് പ്രവാസി ഭാരതീയ സഹായകേന്ദ്രത്തിന്റെ പേരിൽ വ്യാജ കാളുകൾ വരുന്നതായി ദുബൈ ഇന്ത്യൻ കോൺസൽ ഓഫിസ് അറിയിച്ചു. ഇതിനെതിരെ പ്രവാസികൾ ജാഗ്രത പുലർത്തണമെന്ന് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെ കോൺസൽ ഓഫിസ് മുന്നറിയിപ്പ് നൽകി. ദുബൈയിലും വടക്കൻ എമിറേറ്റുകളിലും താമസിക്കുന്ന പ്രവാസികളെ ലക്ഷ്യമിട്ടാണ് പ്രവാസി ഭാരതീയ സഹായകേന്ദ്രത്തിന്റെ 80046342 എന്ന ടോൾഫ്രീ നമ്പർ ദുരുപയോഗം ചെയ്ത് തട്ടിപ്പുകാർ ബന്ധപ്പെടുന്നത്. നിലവിൽ ഇല്ലാത്ത എമിഗ്രേഷൻ പ്രശ്നങ്ങൾ പരിഹരിക്കാനെന്ന വ്യാജേന വിളിക്കുന്നയാൾ…