‘പ്രവാസികള്‍ രാജ്യത്തിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ , രാഷ്ട്രദൂതർ’; ന്യൂയോർക്കിലെ പ്രസംഗത്തിൽ മോദി

അമേരിക്കയിലെ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയെ അമേരിക്കയുമായും അമേരിക്കയെ ഇന്ത്യയുമായും പ്രവാസികൾ ബന്ധിപ്പിച്ചു. ലോകത്തെ സംബന്ധിച്ചിടത്തോളം എ.ഐ. എന്നാല്‍ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസാണ്. എന്നാൽ തനിക്കത് അമേരിക്കയുടേയും ഇന്ത്യയുടേയും ഒത്തൊരുമ കൂടിയാണ്. ഇതാണ് ലോകത്തിൻ്റെ പുതിയ എ.ഐ. ശക്തിയെന്നും അദ്ദേഹം പറഞ്ഞു. “പ്രവാസികൾ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർമാരാണ്. അതുകൊണ്ടാണ് ഞാൻ നിങ്ങളെ ‘രാഷ്ട്രദൂതര്‍ ‘ എന്ന് വിളിക്കുന്നത്. നിങ്ങൾ ഏഴ് കടലുകൾക്ക് അപ്പുറമാണെങ്കിലും രാജ്യവുമായി നിങ്ങളെ അകറ്റാൻ ഒരു സമുദ്രത്തിനും സാധിക്കുകയില്ല, എവിടേക്ക് പോയാലും…

Read More

ഇന്ത്യയുടെ 75ആം റിപ്പബ്ലിക് ദിനം ആഘോഷമാക്കി റിയാദിലെ ഇന്ത്യൻ സമൂഹം

സ്വ​ത​ന്ത്ര പ​ര​മാ​ധി​കാ​ര ജ​നാ​ധി​പ​ത്യ മ​തേ​ത​ര സോ​ഷ്യ​ലി​സ്​​റ്റ് രാ​ജ്യ​മാ​യ ഇ​ന്ത്യ​യു​ടെ 75ാമ​ത്​ റി​പ്പ​ബ്ലി​ക്​ ദി​ന​മാ​ഘോ​ഷി​ച്ച് സൗ​ദി അ​റേ​ബ്യ​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം. റി​യാ​ദി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും ജി​ദ്ദ​യി​ൽ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​​ന്റെ​യും ആ​ഭി​മു​ഖ്യ​ത്തി​ലും രാ​ജ്യ​മാ​കെ പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ​യും കൂ​ട്ടാ​യ്​​മ​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലും വി​പു​ല​വും പ്രൗ​ഢ​വും വ​ർ​ണ​ശ​ബ​ള​വു​മാ​യ ആ​ഘോ​ഷ​മാ​ണ്​ അ​ര​ങ്ങേ​റി​യ​ത്. ​ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ അ​ഞ്ഞൂ​റി​ല​ധി​കം ആ​ളു​ക​ൾ ആ​വേ​ശ​ക​ര​മാ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ​രി​പാ​ടി​ക​ളി​ൽ സം​ബ​ന്ധി​ച്ച​താ​യി എം​ബ​സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. രാ​വി​ലെ ഒ​മ്പ​തോ​ടെ അം​ബാ​സ​ഡ​ർ ഡോ. ​സു​ഹേ​ൽ അ​ജാ​സ്​ ​ഖാ​ൻ ദേ​ശീ​യ…

Read More

ലോകത്തിന് കൂടുതൽ സംഭാവന നൽകാൻ കഴിയുന്ന ഒരു രാജ്യമായി ഇന്ത്യ ഉയർന്നു; വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

ലോകത്തിന് കൂടുതൽ സംഭാവന നൽകാനും ലോകത്തിന്‍റെ വൈരുദ്ധ്യങ്ങളെ സമന്വയിപ്പിക്കാനും കഴിയുന്ന ഒരു രാജ്യമായി ഇന്ത്യ ഉയർന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. വിയറ്റ്നാമിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കൂടാതെ കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടി വിജയകരമായതിലെ ഇന്ത്യയുടെ പങ്കിനെക്കുറിച്ചും ഇന്ത്യക്ക് വിയറ്റ്നാമുമായുള്ള സാംസ്കാരികവും ചരിത്രപരവുമായ ബന്ധത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുകയുണ്ടായി. ഏഷ്യയിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളാണ് ഇന്ത്യയും വിയറ്റ്നാമുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധവും സുരക്ഷയും എല്ലാ രാജ്യത്തിനും വളരെ പ്രധാനമാണ്….

Read More