
വായുമലിനീകരണം: ഇന്ത്യയിലെ10 നഗരങ്ങളിലായി പ്രതിവർഷം മരിക്കുന്നത് 33,000ലേറെ പേർ; റിപ്പോർട്ട് പുറത്ത്
വായുമലിനീകരണത്തെത്തുടർന്ന് ഇന്ത്യയിലെ പത്തു നഗരങ്ങളിലായി പ്രതിവർഷം മരിക്കുന്നത് 33,000ലേറെ പേരെന്ന് റിപ്പോർട്ട്. അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, പൂനെ, ഷിംല, വാരണാസി എന്നീ നഗരങ്ങളിലാണു പഠനം നടത്തിയത്. 2008-2019 ഇടയിൽ സംഭവിച്ച ജീവഹാനി അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ട് ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്തിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാരകരോഗങ്ങൾക്ക് അടിമപ്പെട്ടാണു അന്ത്യം സംഭവിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദ്ദേശങ്ങൾക്കു മുകളിലുള്ള വായു മലിനീകരണമാണ് ഈ നഗരങ്ങളിൽ സംഭവിക്കുന്നത്. ഓരോ ക്യുബിക് മീറ്റർ വായുവിലും 15 മൈക്രോഗ്രാം എന്ന ലോകാരോഗ്യ സംഘടനയുടെ…