‘അസംബന്ധം, അടിസ്ഥാനരഹിതം’; അമിത് ഷായ്‌ക്കെതിരായ ആരോപണത്തില്‍ പ്രതികരിച്ച് ഇന്ത്യ; കാനഡയ്ക്ക് മുന്നറിയിപ്പ്

ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില്‍ കനേഡിയന്‍ ഹൈക്കമ്മീഷന്‍ പ്രതിനിധിയെ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ച് ഇന്ത്യ. കാനഡയുടെ ആരോപണം അസംബന്ധവും അടിസ്ഥാന രഹിതവുമാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നും വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നിജ്ജര്‍ കൊലപാതകത്തെ തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരുന്നു. കാനഡയില്‍ നടക്കുന്ന അന്വേഷണത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ അടക്കം നയതന്ത്ര…

Read More

പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ രോഹിത് ബാല്‍ അന്തരിച്ചു

ഇന്ത്യൻ ഫാഷൻ ഡിസൈനറായ രോഹിത് ബാൽ അന്തരിച്ചു. 63 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഒക്​ടോബറിലെ ഒരു ഷോയ്​ക്ക് ശേഷം ആരോഗ്യനില മോശമാവുകയും  തുടർന്ന് രോഹിതിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഷോയ്​ക്ക് മുമ്പ് രോഹിത് ഐസിയുവിലായിരുന്നു. ഇതിഹാസ ഡിസൈനർ രോഹിത് ബാലിൻ്റെ വേർപാടിൽ ഞങ്ങൾ ദു:ഖിക്കുന്നു. ഫാഷൻ ഡിസൈൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ (എഫ്ഡിസിഐ) സ്ഥാപക അംഗമായിരുന്നു അദ്ദേഹം. പരമ്പരാഗത പാറ്റേണുകളും ആധുനിക ഡിസെെനുകളെല്ലാം അദ്ദേഹത്തെ ഏറെ വ്യത്യസ്തനാക്കുന്നു. അദ്ദേഹത്തിന്റെ കലയുടെ പൈതൃകവും നൂതനത്വവും…

Read More

50,000 ടവറുകൾ കൂടി; ഇന്ത്യയിൽ വൻ വികസനത്തിനൊരുങ്ങി ബി.എസ്.എൻ.എൽ

ഇന്ത്യയിലെ ഡിജിറ്റൽ കണക്ടിവിറ്റിക്കായി സുപ്രധാന ചുവടുവെപ്പുമായി ബി.എസ്.എൻ.എൽ. രാജ്യത്തുടനീളം 50,000 4ജി ടവറുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനത്തിന് ബി.എസ്.എൻ.എൻ തുടക്കം കുറിച്ചു. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 50,000 ടവറുകളിൽ 41,000 എണ്ണം ഒക്ടോബർ 29ന് മുമ്പ് പ്രവർത്തനക്ഷമമായെന്നും വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. ഒരു ലക്ഷം സ്ഥലങ്ങളിൽ 4ജി ടവറുകളെന്ന ബി.എസ്.എൻ.എല്ലിന്റെ ലക്ഷ്യത്തിന് ഇത് കരുത്ത് പകരുമെന്നും മന്ത്രാലയം വ്യക്തമാക്കി. കേന്ദ്രസർക്കാറിന്റെ ആത്മനിർഭർ പദ്ധതിയുടെ ഭാഗമായി ടാറ്റ കൺസൾട്ടൻസി സർവീസ് നേതൃത്വം നൽകുന്ന കൺസോട്യവുമായി ചേർന്നാണ് ബി.എസ്.എൻ.എൽ…

Read More

സർക്കാർ വെബ്‌സൈറ്റുകൾ ആക്രമിക്കപ്പെട്ടതിന് പിന്നിൽ ഇന്ത്യയെന്ന് കാനഡ; പ്രതികരിക്കാതെ ഇന്ത്യ

നയതന്ത്ര തർക്കം മൂർച്ഛിച്ചതിന് പിന്നാലെ ഇന്ത്യക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി കാനഡ. നൂതന സൈബർ സാങ്കേതിക വിദ്യയിലൂടെ ഇന്ത്യ കാനഡയെ നിരീക്ഷിക്കുന്നുവെന്ന് ഇൻറലിജൻസ് ഏജൻസി റിപ്പോർട്ട് അടിസ്ഥാനമാക്കി കാനഡ ആരോപിച്ചു. വിഘടനവാദ നീക്കങ്ങളെ നിരന്തരം നിരീക്ഷിക്കുന്നുവെന്നും തങ്ങളുടെ സർക്കാർ വെബ്‌സൈറ്റുകൾക്ക് നേരെയുള്ള സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ഇന്ത്യയാണെന്നും കാനഡ ആരോപിച്ചു. നിജ്ജർ കൊലപാതകത്തിൽ അമിത് ഷാക്ക് പങ്കുണ്ടെന്ന കടുത്ത ആരോപണം കാനഡ ഉന്നയിച്ചിരുന്നു. എന്നാൽ ആരോപണങ്ങളോട് ഇന്ത്യ പ്രതികരിച്ചില്ല.

Read More

ഇന്ത്യയില്‍ നിന്നുള്ള ആപ്പിള്‍ ഐഫോണ്‍ കയറ്റുമതിയില്‍ കുതിപ്പ്, 33 ശതമാനം വര്‍ധന

ഇന്ത്യയില്‍ നിന്നുള്ള ആപ്പിള്‍ ഐഫോണ്‍ കയറ്റുമതിയില്‍ വര്‍ധന.കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് ആപ്പിള്‍ ഐഫോണ്‍ കയറ്റുമതിയില്‍ 33 ശതമാനം വര്‍ധനയാണ് രേഖപ്പടുത്തിയത്. ഏപ്രിലിനും സെപ്റ്റംബറിനുമിടയിലുള്ള കാലയളവിലാണ് വർധന രേഖപ്പെടുത്തിയത്.  ഈ കാലയളവില്‍ അമേരിക്കന്‍ ടെക് ഭീമന്‍ 600 കോടി ഡോളറിന്റെ ഐഫോണുകള്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തമിഴ്നാട്ടിലെ ഫോക്സ്‌കോണ്‍ യൂണിറ്റില്‍ നിന്നാണ് ഏറ്റവുമധികം കയറ്റുമതി നടന്നത്. ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതിയുടെ പകുതിയും തമിഴ്നാട് യൂണിറ്റില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു….

Read More

ലഡാക്കിൽ ഇന്ത്യ- ചൈന സൈനിക പിൻമാറ്റം പൂർണം; ദീപാവലി മധുരം കൈമാറും

 അതിർത്തിയിലെ സംഘർഷ മേഖലയിൽ നിന്നു ഇന്ത്യയുടേയും ചൈനയുടേയും സൈനികർ പൂർണമായി പിൻവാങ്ങിയെന്നു റിപ്പോർട്ടുകൾ. കിഴക്കൻ ല‍ഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിലുള്ള സംഘർഷ മേഖലകളായ ഡെപ്സാങ്, ഡെംചോക് മേഖലകളിൽ നിന്നാണ് സൈനികർ പിൻവാങ്ങിയത്. പട്രോളിങ് പുനഃരാരംഭിക്കാനും വഴിയൊരുങ്ങി. ദീപാവലി ദിനമായ ഇന്ന് ഇരു പക്ഷത്തേയും സൈനികർ മധുര പലഹാരങ്ങൾ കൈമാറുമെന്നു റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യ- ചൈന ബന്ധം പുതിയ വികസന അവസരങ്ങൾക്കു മുന്നിലാണെന്നു ചൈനീസ് അംബാസഡർ എക്സിൽ കുറിച്ചു. സൈനിക പിൻമാറ്റം പുരോ​ഗമിക്കുകയാണെന്നും പട്രോളിങ് രീതികൾ കമാൻഡർമാർ തീരുമാനിക്കുമെന്നും…

Read More

ഇന്ത്യയും ചൈനയും ലഡാക്കിൽ സൈനിക പിന്മാറ്റം പൂർത്തിയാക്കി; മേഖലയിൽ സൈനിക പട്രോളിങ് ആരംഭിക്കും

കിഴക്കൻ ലഡാക്ക് നിയന്ത്രണരേഖയിലെ (എൽ.എ.സി) സംഘർഷ ഭൂമിയിൽ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈനികപിന്മാറ്റം പൂർത്തിയായി. ഡെംചോക്, ഡെപ്‌സാങ് മേഖലകളിൽ നിന്നാണ് ധാരണപ്രകാരം രാജ്യങ്ങളുടെ പിന്മാറ്റം പൂർത്തിയാക്കിയത്. മേഖലയിൽ സൈനിക പട്രോളിങ് വൈകാതെ ആരംഭിക്കും. ദീപാവലി പ്രമാണിച്ച് ചൈനീസ് സൈന്യവുമായി മധുരം കൈമാറുമെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. പരിശോധന പുരോഗമിക്കുകയാണെന്നും പട്രോളിംഗ് രീതികൾ ഗ്രൗണ്ട് കമാൻഡർമാർ തീരുമാനിക്കുമെന്നും ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. രണ്ട് രാജ്യങ്ങളും സുപ്രധാനമായ ധാരണകളിൽ എത്തിയതായി കൊൽക്കത്തയിൽ ഇന്ത്യയിലെ ചൈനീസ് അംബാസഡർ സൂ ഫെയ്‌ഹോങ്…

Read More

യുപി ഉപതെരഞ്ഞെടുപ്പിൽ ഇൻഡ്യാ മുന്നണി സൈക്കിൾ ചിഹ്നത്തിൽ മത്സരിക്കും; അഖിലേഷ് യാദവ്

ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ എല്ലാ ഇൻഡ്യാ മുന്നണി സ്ഥാനാർഥികളും സമാജ്‌വാദി പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിളിൽ മത്സരിക്കുമെന്ന് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ്. ഏതെങ്കിലും സീറ്റ് വിഭജന ക്രമീകരണത്തേക്കാൾ വിജയിക്കുക എന്ന ലക്ഷ്യമാണ് സഖ്യത്തിന് മുന്നിലുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ”കോൺഗ്രസും സമാജ്വാദി പാർട്ടിയും ഒരുമിച്ചാണ് വലിയ വിജയത്തിനായി തോളോട് തോൾ ചേർന്ന് നിൽക്കുന്നത്. ഈ ഉപതെരഞ്ഞെടുപ്പിൽ ഇൻഡ്യാ മുന്നണി വിജയത്തിന്റെ പുതിയ അധ്യായം രചിക്കാൻ പോകുന്നു,” അഖിലേഷ് യാദവ് എക്സിൽ കുറിച്ചു. ‘ഈ അഭൂതപൂർവമായ സഹകരണവും പിന്തുണയും കൊണ്ട്,…

Read More

നിർണായക കൂടിക്കാഴ്ച നടത്തി മോദിയും ഷി ജിൻപിങും ; ഒരുമിച്ച് നീങ്ങാൻ തയ്യാറെടുത്ത് ഇന്ത്യയും ചൈനയും

നരേന്ദ്ര മോദിയെ കാണുന്നതിൽ സന്തോഷമെന്ന് ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടത് രണ്ടു രാജ്യങ്ങൾക്കും അത്യാവശ്യമാണെന്നും ഷി ജിൻപിങ് പറഞ്ഞു. അതിർത്തി തർക്കം പരിഹരിക്കുന്നതിനുള്ള ചർച്ചകളാണ് കൂടിക്കാഴ്ച്ചയിൽ നടന്നത്. ബ്രിക്സ് ഉച്ചകോടിയിലാണ് ഷി ജിൻപിങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയത്. ഇരു നേതാക്കളും തമ്മിലുള്ള പ്രത്യേക ചർച്ച അഞ്ച് കൊല്ലത്തിനു ശേഷമാണ് നടക്കുന്നത്. ആശയ വിനിമയം ശക്തമാക്കണമെന്നും അഭിപ്രായ വ്യത്യാസങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചർച്ച ചെയ്യണമെന്നും ഷി…

Read More

നിയന്ത്രണ രേഖയിൽ സേനാ പിന്മാറ്റത്തിന് ധാരണ; സുപ്രധാന തീരുമാനവുമായി ഇന്ത്യയും ചൈനയും

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ നിയന്ത്രണ രേഖയിൽ നിന്ന് ഇരു രാജ്യങ്ങളും സേനാ പിന്മാറ്റത്തിന് ധാരണയിലെത്തി. സേനാ പിന്മാറ്റത്തിന് ഇരു രാജ്യങ്ങളും ധാരണയിലെത്തിയതായി ഇന്ത്യൻ വിദേശ കാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. ഇതോടൊപ്പം നിയന്ത്രണ രേഖയിൽ നിര്‍ത്തിവെച്ചിരുന്ന ഇരു രാജ്യങ്ങളുടെയും പട്രോളിങ് വീണ്ടും ആരംഭിച്ചുവെന്നും വിക്രം മിസ്രി അറിയിച്ചു. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തിയേക്കും. ഗല്‍വാൻ സംഘര്‍ഷത്തിനുശേഷം ദീര്‍ഘനാളായി തുടരുന്ന തര്‍ക്കമാണിപ്പോള്‍ സുപ്രധാന തീരുമാനത്തിലൂടെ ഇരു രാജ്യങ്ങളും പരിഹരിച്ചത്. ദെപ്സാങ്, ഡെംചോക്ക് എന്നീ…

Read More