അണ്ടർ 19 ഏഷ്യാ കപ്പ് ; പാക്കിസ്ഥാനെ അട്ടിമറിച്ച് ബംഗ്ലദേശ് ഫൈനലിൽ , എതിരാളികൾ ഇന്ത്യ

അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ നിലവിലെ ചാംപ്യന്മാരായ ബംഗ്ലാദേശിനെ നേരിടും. ഇന്ത്യ നേരത്തെ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. അതേസമയം, ബംഗ്ലാദേശ് ശക്തരായ പാകിസ്ഥാനെ അട്ടിമറിച്ചു. ഏഴ് വിക്കറ്റിന് തന്നെയായിരുന്നു ബംഗ്ലാദേശിന്റേയും ജയം. ദുബായ്, ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 37 ഓവറില്‍ 116ന് എല്ലാവരും പുറത്തായി. ഇഖ്ബാല്‍ ഹുസൈന്‍ ഇമോന്‍ നാല് വിക്കറ്റ് വീഴ്ത്തി. 32 റണ്‍സ് നേടിയ ഫര്‍ഹാന്‍ യൂസഫാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ്…

Read More

ഒന്നാം ഇന്നിംഗ്സ് ലീഡ് ലക്ഷ്യമിട്ട് ഓസീസ് ; ഇന്ത്യയ്ക്കെതിരെ ശക്തമായ നിലയിൽ

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഒന്നാം ഇന്നിംഗ്‌സ് ലീഡിലേക്ക്. അഡ്‌ലെയ്ഡില്‍ പകല്‍-രാത്രി ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 180ന് അവസാനിച്ചിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യയെ തകര്‍ത്തത്. 42 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസീസ് ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 86 റണ്‍സെടുത്തിട്ടുണ്ട്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ്…

Read More

ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പര ; ബ്രിസ്ബേനിൽ ഇന്ത്യൻ വനിതകൾക്ക് ദയനീയ പരാജയം

ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് തോല്‍വി. ബ്രിസ്‌ബേനില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യന്‍ വനിതകള്‍ 34.2 ഓവറില്‍ കേവലം 100 റണ്‍സിന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ മേഗന്‍ ഷട്ടാണ് സന്ദര്‍ശകരെ തകര്‍ത്തത്. 23 റണ്‍സ് നേടിയ ജമീമ റോഡ്രിഗസാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഓസീസ് 16.2 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 42 പന്തില്‍ 46 റണ്‍സുമായി പുറത്താവാതെ നിന്ന ജോര്‍ജിയ…

Read More

ഇ​ന്ത്യ-​എ​സ്.​എ.​ഡി.​സി ട്രേ​ഡ് ക​മീ​ഷ​ന് അ​ബൂ​ദ​ബി​യി​ൽ തു​ട​ക്കം

എസ്.എ.ഡി.സി മേഖലയിലെ വിവിധ നയതന്ത്രജ്ഞരും സിംബാബ്‌വെ ഉദ്യോഗസ്ഥരും ചേർന്ന് അബുദാബിയിലുള്ള സിംബാബ്‌വെയുടെ നിലവിലെ എസ്.എ.ഡി.സി അംബാസഡറുടെ സാന്നിധ്യത്തിലും ഇന്ത്യാ ആഫ്രിക്ക ട്രേഡ് കൗൺസിലിന്റെ ആഭിമുഖ്യത്തിലും, ഇന്ത്യ എസ്.എ.ഡി.സി ട്രേഡ് കമ്മീഷൻ ആരംഭിച്ചു. ഐടി വികസനത്തിലും ഹ്യൂമൻ റിസോഴ്‌സിലും താൽപ്പര്യമുള്ള പ്രമുഖ വ്യവസായി വിജയ് ആനന്ദിന് എസ്.എ.ഡി.സി രാജ്യങ്ങളായ, സിംബാബ്‌വെ, യുഎഇ, ഇന്ത്യ എന്നിവയ്‌ക്കിടയിലുള്ള വ്യാപാര വികസനത്തിന്, ട്രേഡ് കമ്മീഷണർ ആയി ഓണററി നിയമനം നൽകി. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണ ഉടമ്പടിയുടെ, പൂർണ തോതിലുള്ള പ്രയോജനം…

Read More

ഇന്ത്യയിലെ നയതന്ത്ര കാര്യാലയങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണം ; പ്രതിഷേധങ്ങൾക്ക് പിന്നാലെ ആവശ്യം ഉന്നയിച്ച് ബംഗ്ലദേശ്

ഇന്ത്യയിലെ നയതന്ത്ര കാര്യാലയങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബം​ഗ്ലാദേശ്. ഹൈക്കമ്മീഷനിലെ ജീവനക്കാർക്ക് ഭീഷണിയുണ്ടെന്നും ബം​ഗ്ലാദേശ് ചൂണ്ടിക്കാട്ടി. കൊൽക്കത്തയിലെ ഡെപ്യൂട്ടി ഹൈകമ്മീഷനിലേക്കുള്ള മാർച്ച് ആശങ്കാജനകമാണ്. ബം​ഗ്ലാദേശ് പതാകയും മുഖ്യ ഉപദേഷ്ടാവിന്റെ കോലവും കത്തിച്ചതിൽ നടപടി വേണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു. അതേസമയം, ബംഗ്ലാദേശിലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തിയിരുന്നു. ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടരുതെന്ന് ബംഗ്ലാദേശിനോടാവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇതിനിടെ ഇസ്കോണിന്‍റെ ബംഗ്ലാദേശിലെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്ന ഹര്‍ജി ധാക്ക ഹൈക്കോടതി തള്ളി.

Read More

ലഷ്‌കർ ഭീകരൻ സൽമാൻ റഹ്മാനെ റുവാണ്ടയിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചു ; കൈമാറിയത് ബെംഗളൂരു ഭീകരപ്രവർത്തന കേസിലെ പ്രതിയെ

ലഷ്കർ ഭീകരൻ സൽമാൻ റഹ്മാൻ ഖാനെ റുവാണ്ടയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു. ബെംഗളൂരു ജയിൽ കേന്ദ്രീകരിച്ചുള്ള ഭീകര പ്രവർത്തന ഗൂഢാലോചന കേസിൽ ദേശീയ അന്വേഷണ ഏജൻസി തിരയുന്ന പ്രതിയാണ് സൽമാൻ. സിബിഐയുടെ ഗ്ലോബൽ ഓപ്പറേഷൻസ് സെന്‍ററിന്‍റെ നേതൃത്വത്തിൽ എൻഐഎയുടെയും ഇന്‍റർപോളിന്‍റെ കിഗാലിയിലെ നാഷണൽ സെൻട്രൽ ബ്യൂറോയുടെയും സഹായത്തോടെയാണ് രഹസ്യ ദൌത്യം നടത്തിയത്. കഴിഞ്ഞ വർഷം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയാണ് സൽമാൻ റഹ്മാൻ. ക്രിമിനൽ ഗൂഢാലോചന, പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർ ഇ-ത്വയിബയിൽ അംഗത്വം, തീവ്രവാദ പ്രവർത്തനങ്ങൾക്ക് സഹായം നൽകി എന്നീ…

Read More

ബോർഡർ ഗവാസ്കർ ട്രോഫി ; പെർത്തിൽ ചരിത്ര നേട്ടവുമായി ഇന്ത്യ ; ഓസ്ട്രേലിയയെ തകർത്തത് 295 റൺസിന്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ജയം. പെര്‍ത്തില്‍ 295 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 534 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് രണ്ടാം ഇന്നിംഗ്‌സില്‍ 238 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരാണ് ഓസീസിനെ തകര്‍ത്തത്. വാഷിംഗ്ടണ്‍ സുന്ദറിന് രണ്ട് വിക്കറ്റുണ്ട്. ബുമ്ര ടെസ്റ്റില്‍ ഒന്നാകെ എട്ട് വിക്കറ്റ് വീഴ്ത്തി. 89 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് ഓസ്‌ട്രേലിലയുടെ ടോപ് സ്‌കോറര്‍. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ…

Read More

ഒറ്റ ദിവസം ഇന്ത്യ എണ്ണിയത് 64 കോടി വോട്ട്; യുഎസ് ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുന്നു: ഇലോൺ മസ്ക്

ഇന്ത്യൻ തിരഞ്ഞെടുപ്പ് സമ്പ്രദായത്തെയും ഒരു ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മികവിനെയും പ്രശംസിച്ച് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. ‌യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കലിഫോർണിയയിൽ വോട്ടെണ്ണി തീരാത്തതിനെ പരിഹസിച്ചായിരുന്നു മസ്കിന്റെ എക്സ് പ്ലാറ്റ്‌ഫോമിലെ പോസ്റ്റ്. “ഇന്ത്യ ഒറ്റ ദിവസം കൊണ്ട് 64 കോടി വോട്ടുകൾ എണ്ണി. തിരഞ്ഞെടുപ്പു കഴിഞ്ഞ് 18 ദിവസം കഴിഞ്ഞിട്ടും കലിഫോർണിയ ഇപ്പോഴും 15 ദശലക്ഷം വോട്ടുകൾ എണ്ണിക്കൊണ്ടിരിക്കുന്നു’’ ഇതായിരുന്നു മസ്കിന്റെ എക്സിലെ പോസ്റ്റ്. യുഎസ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടെങ്കിലും കലിഫോർണിയയിൽ ഇനിയും…

Read More

ഓസ്ട്രേലിയയെ എറിഞ്ഞൊതുക്കി ഇന്ത്യ ; ജസ്പ്രീത് ബൂംറയ്ക്ക് നാല് വിക്കറ്റ്

ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ പേസര്‍മാരിലൂടെ തിരിച്ചടിച്ച് ഇന്ത്യ. ആദ്യ ഇന്നിംഗ്സില്‍ 150 റണ്‍സിന് ഓൾ ഔട്ടായ ഇന്ത്യ ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ ആദ്യ ദിനം 67 റണ്‍സെടുക്കുന്നതിനിടെ ഏഴ് വിക്കറ്റുകള്‍ പിഴുതാണ് അടിക്ക് തിരിച്ചടി നല്‍കിയത്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 150 റണ്‍സിന് മറുപടിയായി ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ 67-7 എന്ന സ്കോറില്‍ കൂട്ടത്തകര്‍ച്ചയിലാണ് ഓസീസ്. 19 റണ്‍സോടെ അലക്സ് ക്യാരിയും ആറ് റണ്‍സോടെ മിച്ചല്‍ സ്റ്റാര്‍ക്കും ക്രീസില്‍. മൂന്ന് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യൻ…

Read More

ഇന്ത്യയിലേക്കുള്ള വിമാന യാത്രികർക്ക് ഇനി അധിക പരിശോധന ഇല്ല; നടപടി പിൻവലിച്ചതായി കാനഡ

കാനഡയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന യാത്രികർക്ക് അധിക പരിശോധന നടത്തുന്ന നടപടി പിൻവലിച്ചു. ജാഗ്രതയുടെ ഭാഗമായി അധിക പരിശോധന നിലവിൽ വന്ന് കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് കാനഡയുടെ നടപടി. അധിക പരിശോധന പിൻവലിച്ചതായി കനേഡിയൻ ഗതാഗത മന്ത്രി അനിത ആനന്ദ് അറിയിച്ചു. ‘താൽക്കാലിക അധിക സുരക്ഷാ പരിശോധന നടപടികൾ’’ മൂലം യാത്രക്കാർക്ക് കാലതാമസം നേരിട്ടേക്കാമെന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് അനിത ആനന്ദ് പ്രസ്താവിച്ചത്. ഇക്കാര്യം വ്യക്തമാക്കി എയർ കാനഡ യാത്രക്കാർക്ക് നേരത്തേ വിമാനത്താവളത്തിൽ എത്തുന്നതിനായി മുന്നറിയിപ്പ് സന്ദേശവും അയച്ചിരുന്നു….

Read More