ഇന്ത്യ 2050 ഓടെ കടുത്ത ജലക്ഷാമം നേരിടുമെന്ന് യുഎൻ റിപ്പോർട്ട്

ഇന്ത്യ 2050 ഓടെ കടുത്ത ജലക്ഷാമം നേരിടുമെന്ന് യുഎൻ റിപ്പോർട്ട്.  2016ൽ ജലക്ഷാമം നേരിടുന്ന ആഗോള നഗര ജനസംഖ്യ 933 ദശലക്ഷമാണെങ്കിൽ, 2050ഓടെ 170 -240 കോടി ജനങ്ങൾക്ക് കുടിവെള്ളം കിട്ടാത്ത സ്ഥിതിയുണ്ടാകുമെന്നും യുഎൻ മുന്നറിയിപ്പ് നൽകുന്നു.  യുഎൻ 2023 ജല സമ്മേളനത്തിന് മുന്നോടിയായി ചൊവ്വാഴ്ച പുറത്തിറക്കിയ ‘യുണൈറ്റഡ് നേഷൻസ് വേൾഡ് വാട്ടർ ഡെവലപ്‌മെന്റ് റിപ്പോർട്ട് 2023: ജലത്തിനായുള്ള പങ്കാളിത്തവും സഹകരണവും’ എന്ന റിപ്പോർട്ടിൽ ജലസമ്മർദ്ദത്തിൽ ജീവിക്കുന്ന 80% ആളുകളും ഏഷ്യയിലാണ് താമസിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.  ഏറ്റവും അധികം…

Read More

കോവിഡ്: പ്രതിദിന കേസുകൾ 800 കടന്നു; പുതിയ വകഭേദം സ്ഥിരീകരിച്ചു

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ 800 കടന്നു. 126 ദിവസത്തിനു ശേഷമാണ് ഈ വർധന. 76 സാംപിളുകളിൽ പുതിയ കോവിഡ് വകഭേദവും സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ചത്തെ കണക്കുപ്രകാരം രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 5,389 ആണ്. മഹാരാഷ്ട്രയിൽ മാത്രം 1,000 കടന്നു.  പുതിയ സാഹചര്യത്തിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ മാസ്ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പു നിർദേശിച്ചു. കഴിഞ്ഞ നവംബർ 14ന് ശേഷം സംസ്ഥാനത്ത് ആദ്യമായാണ് സജീവ കേസുകളുടെ എണ്ണം 1000 കവിയുന്നത്. പുണെയിലാണ് ഏറ്റവും കൂടുതൽ സജീവ കേസുകൾ…

Read More

രാഹുൽ മാത്രമല്ല വിദേശമണ്ണിൽ നിന്നു കൊണ്ട് സ്വന്തം രാജ്യത്തെ മുൻസർക്കാരുകളെ മോദിയും വിമർശിച്ചിട്ടുണ്ട്

2017 ൽ യുഎസിലെ പ്രവാസി ഇന്ത്യാക്കാരെ അഭിസംബോധന ചെയ്യുന്ന വേളയിൽ ആണ് ഇന്ത്യയിലെ മുൻസർക്കാരുകളെയെല്ലാം മോദി നിശിതമായി വിമർശിച്ചത്. മുൻസർക്കാരുകളെയെല്ലാം ജനം വോട്ട് ചെയ്തു പുറത്താക്കിയത് വ്യാപക അഴിമതിയുടെ പേരിലായിരുന്നു എന്നായിരുന്നു വിദേശമണ്ണിൽ നിന്ന് മോദി പ്രസംഗിച്ചത്. എന്നാൽ മുൻ സർക്കാരുകൾ എന്നു പറയുന്നതിൽ ബിജെപിയുടെ സമ്മുന്നത നേതാവായിരുന്ന അടൽബിഹാരി വാജ്‌പേയി നേതൃത്വം നൽകിയിരുന്ന സർക്കാരുകളും ഉണ്ടെന്നത് മോദി സൗകര്യപൂർവം മറന്നു. എന്നു തന്നെയല്ല വിദേശമണ്ണിൽ നിന്നു കൊണ്ട് സ്വന്തം രാജ്യത്തെ മുൻസർക്കാരുകളെ മയമില്ലാതെ വിമർശിക്കുന്നതിൽ മോദി…

Read More

സാനിയ മിർസയ്ക്കു ശേഷം കർമാൻ കൗർ; ചിത്രങ്ങൾ കാണാം

സാനിയ മിർസയ്ക്കു ശേഷം ഇന്ത്യൻ വനിതാ ടെന്നീസിന്റെ തിലകക്കുറിയായി മാറിയ താരമാണ് കർമാൻ കൗർ തൻഡി. 1998 ജൂൺ 16ന് ഡൽഹിയിലാണ് തൻഡിയുടെ ജനനം. ഇന്ത്യൻ ടെന്നീസിലെ വളർന്നുവരുന്ന താരങ്ങളിലൊരാളായാണ് തൻഡിയെ ടെന്നീസ് ലോകം വിലയിരുത്തപ്പെടുന്നത്. വുമൻസ് ടെന്നീസ് അസോസിയേഷൻ റാങ്കിങ്ങിൽ ഇടംപിടിച്ച കളിക്കാരി കൂടിയാണ് തൻഡി. 2019ൽ സംഭവിച്ച ചില പരിക്കുകൾ താരത്തിന്റെ കരിയറിൽ ഇടവേള സൃഷ്ടിച്ചിരുന്നു. കാനഡ, സ്പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങളിൽ നിന്ന് ടെന്നീസിൽ വിദഗ്ധ പരിശീലനം ലഭിച്ച ഇന്ത്യൻ താരം കൂടിയാണ്…

Read More

ഇന്ത്യയും സിംഗപ്പൂരും തമ്മിൽ യുപിഐ പണമിടപാട് നടത്തുമെന്ന് പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

സിംഗപ്പൂർ കമ്പനിയായ പേയ്‌നൗവുമായി സഹകരിച്ച് ഇന്ത്യയും സിംഗപ്പൂരും തമ്മിൽ യുപിഐ പണമിടപാട് നടത്തുമെന്ന് പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സിംഗപ്പൂരുമായി ഇന്ത്യ യുപിഐ ഉപയോഗിച്ചുള്ള പണമിടപാട് സാധ്യമാക്കിയതിന് തൊട്ട് പിന്നാലെയാണ് ഈ പ്രഖ്യാപനം. ഇത് സർക്കാരിന്റെ ഡിജിറ്റൈലൈസേഷൻ ലക്ഷ്യം കൈവരിക്കുന്നതിനും ഇരുരാജ്യങ്ങളിലേയും ഉപഭോക്താക്കൾക്ക് എളുപ്പമുള്ളതും തടസ്സമില്ലാത്തതുമായ പണമിടപാട് സാധ്യമാക്കുന്നതിനും സഹായിക്കുമെന്ന് എസ്ബിഐ ചെയർമാൻ ദിനേഷ് ഖാര പറഞ്ഞു. എസ്ബിഐയുടെ ഭീം എസ്ബിഐപേ മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ഈ സൗകര്യം വാഗ്ദാനം ചെയ്യുന്നത്.

Read More

മാധ്യമ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെ പിന്തുണയ്ക്കുന്നു: ബിബിസി ഡോക്യുമെന്ററിയെക്കുറിച്ച് യുഎസ്

ഇന്ത്യയുൾപ്പെടെ ലോകമെങ്ങും ആവിഷ്‌കാര സ്വാതന്ത്ര്യം പോലുള്ള ജനാധിപത്യ തത്വങ്ങളുടെ പ്രാധാന്യം ഉയർത്തപ്പെടേണ്ട സമയമാണിതെന്ന് യുഎസ്. ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ‘ലോകമെങ്ങും മാധ്യമ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നു. ജനാധിപത്യത്തിന്റെ തത്വങ്ങളായ ആവിഷ്‌കാര സ്വാതന്ത്ര്യം, മത, വിശ്വാസ സ്വാതന്ത്ര്യം, മനുഷ്യാവകാശം തുടങ്ങിയവയാണ് ജനാധിപത്യങ്ങളെ ശക്തിപ്പെടുത്തുന്നത്. ഇന്ത്യയിൽ ഉൾപ്പെടെ ലോകമെങ്ങും ഞങ്ങളുടെ ബന്ധങ്ങളിൽ ഇക്കാര്യം ഉറപ്പു വരുത്തുന്നു’ വാഷിങ്ടനിൽ പതിവ് മാധ്യമസമ്മേളനത്തിൽ വച്ചാണ് യുഎസ് ഡിപ്പാർട്‌മെന്റ്…

Read More

ഇന്ത്യയുടെ തെറ്റായ ഭൂപടം നൽകി; കേന്ദ്ര മന്ത്രിയുടെ ഇടപെടലിന് പിന്നാലെ വാട്സാപ്പിന്റെ ഖേദപ്രകടനം

പുതുവത്സരവുമായി ബന്ധപ്പെട്ട് ട്വീറ്റുചെയ്ത വീഡിയോയിൽ ഇന്ത്യയുടെ തെറ്റായ ഭൂപടം നൽകിയതിൽ ഖേദപ്രകടനവുമായി വാട്സാപ്പ്. കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐ.ടി., നൈപുണി വികസനം സഹമന്ത്രി രാജീവ് ചന്ദ്രശേഖർ തെറ്റുചൂണ്ടിക്കാട്ടി തിരുത്താൻ ആവശ്യപ്പെട്ടപ്പോഴാണ് ഭൂപടം നീക്കിയശേഷം വാട്‌സാപ്പ് ഖേദപ്രകടനം നടത്തിയത്. ഇന്ത്യയിൽ ബിസിനസ് ചെയ്യണമെന്നുള്ളവർ ശരിയായ ഭൂപടങ്ങൾ ഉപയോഗിക്കണമെന്നും മന്ത്രി ട്വീറ്റിൽ കുറിച്ചു. ഇതിനു മറുപടിയായി മനഃപൂർവമല്ല തെറ്റുസംഭവിച്ചതെന്ന് വാട്‌സാപ്പ് ട്വീറ്റ് ചെയ്തു. ഭാവിയിൽ കരുതലോടെയിരിക്കുമെന്നും അറിയിച്ചു. ജമ്മുകശ്മീർ ഉൾപ്പെടാത്ത വിധത്തിലുള്ള ഭൂപടമായിരുന്നു വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നത്.

Read More

​ഗൾഫ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ടൂറിസം മേഖലയുടെ വികസനത്തിനായി സൗദി അറേബ്യ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്ത് വിവിധ മേഖലകളിൽ നടപ്പിലാക്കി വരുന്ന പരിഷ്കാരങ്ങളുടെ ഭാഗമായാണിത്. ടൂറിസം മേഖലയിലെ നിക്ഷേപ സാഹചര്യങ്ങൾ ഉയർത്തുകയും, വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുകയുമാണ് പുതിയ നിയന്ത്രണങ്ങളുടെ ലക്ഷ്യം. രാജ്യത്ത് വിവിധ മേഖലകളിൽ നടപ്പിലാക്കി വരുന്ന വികസനത്തോടൊപ്പം ടൂറിസം മേഖലയുടേയും വികസനം ഉറപ്പാക്കുകയാണ് നിയന്ത്രണങ്ങളിലൂടെ ലക്ഷ്യം വെക്കുന്നത്. ………………………………………. ഡ്രൈവറില്ലാ വാഹനങ്ങൾ വർധിപ്പിച്ച് അബുദാബി. 6 മിനി റോബോ ബസുകളാണ് പുതുതായി നിരത്തിലിറക്കിയത്. കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന…

Read More

ചൈന അതിർത്തി തർക്കം: പാർലമെന്റിൽ കോൺഗ്രസിന്റെ അടിയന്തര പ്രമേയ നോട്ടീസ്

ചൈന-ഇന്ത്യ അതിർത്തി തർക്കം ഇന്നും പാർലമെന്റിൽ. അതിർത്തി വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട്  കോൺഗ്രസ് എംപിമാരായ മനീഷ് തിവാരിയും മാണിക്കം ടാഗോറും ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. വിഷയം പാർലമെന്റിൽ ചർച്ചക്കെടുക്കാതെ ഒഴിഞ്ഞ് മാറാനാണ് ബിജെപി ശ്രമമെന്നാണ് കോൺഗ്രസ് ആരോപണം.  ചൈന വിഷയം ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പാർലമെന്റിന് മുന്നിൽ പ്രതിപക്ഷ എംപിമാർ പ്രതിഷേധിക്കുകയാണ്. ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് സോണിയ ഗാന്ധി അടക്കമുള്ള മുതിർന്ന നേതാക്കൾ പ്രതിഷേധിക്കുന്നത്. ചൈന വിഷയത്തിൽ ചർച്ച അനുവദിക്കാത്തത് സർക്കാരിന്റെ…

Read More

ബിസിനസ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്ത്യന്‍ ഓഹരി വിപണികളില്‍ ഇന്ന് തകര്‍ച്ച. ബിഎസ്ഇ സെന്‍സെക്സ് 103 പോയിന്‍റ് താഴ്ന്ന് 61,702ലും ദേശീയ സൂചിക നിഫ്റ്റി 35 പോയിന്‍റ് താഴ്ന്ന് 18,385ലും വ്യാപാരം അവസാനിപ്പിച്ചു. രാവിലെ നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയതെങ്കിലും വൈകാതെ ഇടിയുകയായിരുന്നു. ഇന്നലെയും ഇന്ത്യന്‍ ഓഹരി വിപണികള്‍ നഷ്ടത്തിലായിരുന്നു. ……………. ഇന്ത്യയുടെ ജിഡിപിയിലേക്ക് യുട്യൂബ് 10,000 കോടി രൂപയുടെ മൂല്യത്തിലുള്ള സംഭാവന നല്‍കിയതായി ഓക്‌സ്‌ഫോർഡ് ഇക്കണോമിക്‌സിന്റെ പഠനം. റിപ്പോർട്ട് പ്രകാരം രാജ്യത്ത് 750,000-ലധികം മുഴുവൻ സമയത്തിന് തുല്യമായ ജോലികൾക്ക് യുട്യൂബ് പിന്തുണ നൽകി….

Read More