
ഇന്ത്യയിലെ കണ്ടന്റ് ക്രിയേറ്റർമാരോട് കർശന നിലപാടുമായി യുട്യൂബ്
ഇന്ത്യയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി യുട്യൂബ്. തെറ്റിദ്ധാരണാജനകമായ വീഡിയോ ടൈറ്റിലുകൾ, തമ്പ്‌നെയിലുകൾ എന്നിവയ്ക്കെതിരെയാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. വീഡിയോയിൽ ഇല്ലാത്ത ഉള്ളടക്കം വാഗ്ദാനം ചെയ്യുന്ന ‘അതിശയകരമായ ക്ളിക്ക്‌ബെയ്റ്റ്’ എന്നാണ് യുട്യൂബ് ഇതിനെ വിശേഷിപ്പിക്കുന്നത്. ചില ടൈറ്റിലുകളും തമ്പ്‌നെയിലുകളും യുട്യൂബ് ഉപഭോക്താക്കളെ കബളിപ്പിക്കുകയും നിരാശരാക്കുകയും, തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഗൂഗിൾ ഇന്ത്യ ബ്ളോഗ് പോസ്റ്റിൽ കമ്പനി ചൂണ്ടിക്കാട്ടി. അടിയന്തരമായി എതെങ്കിലും കാര്യത്തെക്കുറിച്ചോ പ്രധാനപ്പെട്ട എന്തെങ്കിലും വിവരത്തെക്കുറിച്ചോ തിരയുമ്പോഴായിരിക്കും പലപ്പോഴും ഇത്തരത്തിൽ കബളിപ്പിക്കപ്പെടുക എന്നും യുട്യൂബ് വ്യക്തമാക്കുന്നു. ബ്രേക്കിംഗ് ന്യൂസുകളും സമകാലിക സംഭവങ്ങൾ ഉൾക്കൊള്ളുന്ന…