കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്കുള്ള ബാഗേജ് നിരക്കുകൾ കുറച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്

കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്കുള്ള ബാഗേജ് നിരക്കുകൾ കുത്തനെ കുറച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. കുവൈത്തിൽ നിന്നുള്ള യാത്രക്കാർക്ക് മാത്രമാണ് ഇളവ് പ്രഖ്യാപിച്ചത്. പുതുക്കിയ നിരക്ക് അനുസരിച്ച് സൗജന്യ ബാഗേജിന് പുറമെ കൂടുതലായി വരുന്ന അഞ്ചു കിലോക്ക് മൂന്നു ദിനാറും, പത്ത് കിലോക്ക് ആറു ദീനാറും, 15 കിലോക്ക് 12 ദീനാറുമാണ് ഈടാക്കുക. അധിക ബാഗേജ് ആവശ്യമുള്ളവർ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് നിശ്ചിത നിരക്ക് നൽകണം. സീസൺ സമയങ്ങളിൽ പത്ത് കിലോക്ക് 40 ദിനാർ വരെ നേരത്തെ…

Read More

ഇന്ത്യയുമായി നിരവധി മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുമെന്ന് ബഹ്‌റൈൻ കിരീടാവകാശി

ഇന്ത്യയുമായി നിരവധി മേഖലകളിൽ സഹകരണം തുടരുന്നത് ഇരുരാജ്യങ്ങൾക്കും ഗുണകരമാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. ഇന്ത്യയുടെ വെസ്റ്റേൺ ഫ്‌ലീറ്റ് കമാൻഡർ അഡ്മിറൽ വിനീത് മക്കാർത്തിയെയും സംഘത്തെയും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവിയിലും ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനുള്ള സാധ്യതകളും ചർച്ച ചെയ്തു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളും ചർച്ചയായി. ഗുദൈബിയ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശൈഖ് നാസിർ ബിൻ ഹമദ് ആൽ…

Read More

ലോക്സഭാ സീറ്റുകളെ ചൊല്ലി എഎപി കോൺഗ്രസ് പോര് മുറുകുന്നു; ഇന്ത്യ മുന്നണിയിൽ തുടരണോ എന്ന കാര്യം പുന:പരിശോധിക്കേണ്ടി വരുമെന്ന് എഎപി

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ഏഴ് സീറ്റുകളില്‍ മത്സരിക്കുമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യയില്‍ നിലപാട് കര്‍ശനമാക്കി ആംആദ്മി പാര്‍ട്ടി. ഡല്‍ഹി ലോക്‌സഭാ സീറ്റുകളിലെ കോണ്‍ഗ്രസ് നയം വ്യക്തമാക്കാതെ കൂട്ടായ്മയുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് എഎപി നിലപാട്. കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബയാണ് ഡല്‍ഹിയില്‍ ഏഴ് സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന പ്രസ്താവന നടത്തിയത്.ഇതിന് പിന്നാലെയാണ് എഎപി ഇടഞ്ഞത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ പാര്‍ട്ടി ഉന്നത നേതൃത്വുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു….

Read More

പ്രദേശിക കരൻസിയിൽ ക്രൂഡ് ഓയിൽ ഇടപാട് നടത്തി ഇന്ത്യയും യുഎഇയും; ഇന്ത്യ വാങ്ങിയത് 10 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രാദേശിക കറൻസി വഴി ആദ്യ ക്രൂ‍ഡ് ഓയിൽ ഇടപാട് നടത്തി ഇന്ത്യയും യുഎഇയും. ഇരുവരും നടത്തിയ കൂടിക്കാഴ്ചയിലെ ധാരണ പ്രകാരമാണ് പ്രാദേശിക കരൻസിയിൽ ക്രൂഡ് ഓയിൽ ഇടപാട് നടത്തിയത്. 10 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങിയത് രൂപയും ദിർഹവും മാത്രം ഉപയോഗിച്ചെന്നാണ് വാർത്ത ഏജൻസി റിപ്പോര്‍ട്ട് ചെയ്തത്. പൂർണമായും രൂപയും ദിർഹവുമാണ് ഇടപാടിൽ…

Read More

ബ്ലൈൻഡ് ഫുട്ബോൾ ലോകകപ്പ്; ഇന്ത്യക്ക് ചരിത്ര ജയം

ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ വനിത ബ്ലൈൻഡ് ഫുട്ബോൾ ടീമിന് ആദ്യ കളിയിൽ ജയം.ഇംഗ്ലണ്ടിൽ വെച്ച് നടക്കുന്ന ഐ ബി എസ് എ ലോക ചാമ്പ്യൻഷിപ്പിൽ ഗ്രൂപ് ബി യിൽ ഓസ്ട്രിയക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യക്ക് വേണ്ടി അക്ഷര റാണയാണ് വിജയ ഗോൾ നേടിയത്. ഇതോടെ വനിതാ ലോക കപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കരിയായി മാറിയിരിക്കുകയാണ് ഈ 12 വയസുകാരി.നാളെ അർജന്റീനക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Read More

ഇന്ത്യൻ രാഷ്ട്രപതിക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേർന്ന് ഒമാൻ സുൽത്താൻ

 ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്‍റെ പശ്ചാത്തലത്തിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. രാഷ്ട്രപതിക്ക് ആയുരാരോഗ്യ സൗഖ്യവും ഇന്ത്യൻ ജനതക്ക് പുരോഗതിയും സന്തോഷവും ഉണ്ടാകട്ടേയെന്നും ആശംസാ സന്ദേശത്തിൽ ഒമാൻ സുൽത്താൻ അറിയിച്ചു.

Read More

ന്യൂസ് ചാനലുകളെ നിയന്ത്രിക്കാൻ മാർഗ നിർദേശം കൊണ്ട് വരും; സുപ്രീംകോടതി

രാജ്യത്തെ ന്യൂസ് ചാനലുകളുടെ സ്വയം നിയന്ത്രണം ഫലപ്രദമല്ലെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. ചാനലുകൾ സ്വയം നിയന്ത്രണം പാലിക്കണം പക്ഷേ ഈ നിയന്ത്രണം ഫലപ്രദമാകുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നീരീക്ഷിച്ചു. ഈ സാഹചര്യത്തിൽ എൻബിഎ ചട്ടക്കൂട്ട് ശക്തമാക്കാൻ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിപ്പിക്കുമെന്ന് കോടതി വ്യക്തമാക്കി. എൻബിഎ ചട്ടങ്ങൾക്ക് എതിരായ ബോംബൈ ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ പരിഗണിച്ചുകൊണ്ടാണ് കോടതി ഈക്കാര്യം വ്യക്തമാക്കിയത്. നിലവിൽ എൻബിഎ ചട്ടം പാലിക്കാത്ത ചാനലുകൾക്ക് ഒരു ലക്ഷമാണ് പിഴ വിധിക്കുന്നത്. ഈ തുക കുറവാണ് ഇതിലടക്കം…

Read More

സ്വാതന്ത്ര്യദിനാഘോഷം; രാജ്യത്ത് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

77-ാമത് സ്വതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ രാജ്യത്ത് അവസാന ഘട്ടത്തിലാണ്. 10,000ത്തിലധികം പൊലീസുകാരെ നഗരത്തിലുടനീളം വിന്യസിക്കുമെന്നും രാജ്യ തലസ്ഥാനം സുരക്ഷിതമാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.ആഘോഷവേളകളില്‍ ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്. പ്രധാന ചടങ്ങുകള്‍ നടക്കുന്ന ചെങ്കോട്ടയില്‍ ഇന്നും വിവിധ സേനാവിഭാഗങ്ങളുടെ റിഹേഴ്‌സലുകള്‍ നടക്കും. ഇന്ത്യ പാക്കിസ്ഥാന്‍ വിഭജനത്തിന്റെ മുറിവുകളുടെ ഓര്‍മ ദിനമായി ആചരിക്കാന്‍ ഇന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്കിയിട്ടുണ്ട്. ഡൽഹിയിലുള്‍പ്പടെ വിവിധ സംസ്ഥാനങ്ങളിലായി പ്രദര്‍ശനങ്ങളും സെമിനാറുകളും കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിക്കുന്നുണ്ട്. രാഷ്ട്രപതി ദ്രൗപതി മുര്‍മു വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. ഈ വര്‍ഷത്തെ…

Read More

ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി; ഇന്ത്യ – മലേഷ്യ ഫൈനൽ

ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യയും മലേഷ്യയും തമ്മിൽ ഫൈനലിൽ ഏറ്റുമുട്ടും.ഇന്നലെ നടന്ന രണ്ടാം സെമിയിൽ ഏഷ്യൻ ഗെയിംസ് ചാംപ്യൻമാരായ ജപ്പാനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് വീഴ്ത്തിയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശം. ലീഗ് റൗണ്ടിൽ ജപ്പാനോട് വഴങ്ങിയ 1-1 സമനിലയുടെ നിരാശ മറന്നാണ് സെമിയിലെ തകർപ്പൻ വിജയം. ആദ്യ സെമിയിൽ മലേഷ്യ നിലവിലെ ചാംപ്യൻമാരായ ദക്ഷിണ കൊറിയയെ 6-2ന് തോൽപ്പിച്ചു.ഞായറാഴ്ചയാണ് ഫൈനൽ. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ജപ്പാൻ, ദക്ഷിണ കൊറിയയെ നേരിടും.

Read More

ചൈനീസ്, പാക് ഭീഷണി; മിഗ്-29 യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇന്ത്യ

ചൈനീസ് , പാക്കിസ്ഥാൻ ഭീഷണികളെ നേരിടാൻ ശ്രീനഗറിൽ പുതുക്കിയ മിഗ്–29 യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇന്ത്യ. നിലവിൽ ശ്രീനഗർ വ്യോമതാവളത്തിലുള്ള മിഗ്–21 വിമാനങ്ങൾക്ക് പകരമാണ് മിഗ്–29 എത്തുക. 2019ൽ ബാലക്കോട്ട് വ്യോമാക്രമണത്തിനുപിന്നാലെ പാക്കിസ്ഥാന്റെ എഫ്–16 വിമാനത്തെ വെടിവച്ചു വീഴ്ത്തിയത് മിഗ്–29 ആയിരുന്നു. ദീർഘദൂര മിസൈലുകൾ വഹിക്കാൻ ശേഷിയുള്ളതാണ് മിഗ്–29. ഈ വർഷം ജനുവരിയിലാണ് ശ്രീനഗർ വ്യോമതാവളത്തിലേക്ക് മിഗ്–29 എത്തിച്ചത്. അന്നുമുതൽ കശ്മീർ താഴ്‌വരയിലും ലഡാക്ക് മേഖലയിലും സുരക്ഷാ പരിശോധനകൾ നടത്തിവരുന്നു.

Read More