
ബ്രിക്സ് കൂട്ടായ്മയിൽ ആറ് പുതിയ രാജ്യങ്ങള്‍കൂടി
ബ്രിക്‌സ് കൂട്ടായ്മയിലേക്ക് മുഴുവന്‍ സമയ അംഗങ്ങളാകാന്‍ ആറു രാജ്യങ്ങള്‍ക്ക് ക്ഷണം. സൗദി അറേബ്യ, യു.എ.ഇ., അര്‍ജന്റീന, ഇറാന്‍, എത്യോപ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ അടുത്ത വര്‍ഷം ജനുവരി 1 മുതല്‍ ബ്രിക്‌സിന്റെ ഭാഗമാകുമെന്ന് സൗത്ത് ആഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ അറിയിച്ചു. ബ്രിക്‌സ് വാര്‍ഷിക ഉച്ചകോടിയിലാണ് കൂട്ടായ്മ വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളുണ്ടായത്. ബ്രിക്‌സിലേക്ക് രാജ്യങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കി. ആറു രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് ചരിത്രപരമായി അടുത്ത ബന്ധമുണ്ടെന്നും പരസ്പര സഹകരണത്തിന്റെയും പുരോഗതിയുടേയും പുതിയ…