ഇന്ത്യയും ഫ്രാൻസും സുപ്രധാന പ്രതിരോധ കരാറിലേക്ക് ; 26 റഫേൽ ജെറ്റുകളും 3 സ്കോർപീൻ അന്തർവാഹിനികളും വാങ്ങും

ഇന്ത്യയും ഫ്രാൻസും സുപ്രധാന പ്രതിരോധ കരാറിലേക്ക്. 26 റഫേൽ ജെറ്റുകൾക്കും 3 സ്കോർപീൻ അന്തർവാഹിനികൾക്കുമാണ് കരാർ. 10 ബില്യൺ ഡോളറിന്‍റെ ഇടപാടാണിത്. സുരക്ഷാ കാര്യങ്ങൾക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി വൈകാതെ അംഗീകാരം നൽകും. പ്രധാനമന്ത്രിയുടെ അടുത്ത മാസത്തെ ഫ്രാൻസ് സന്ദർശനത്തിന് മുന്നോടിയായാണ് ഈ നീക്കം. 22 സിംഗിൾ സീറ്റർ എം ജെറ്റുകളും നാല് ഇരട്ട സീറ്റുള്ള ട്രെയിനറുകളും ഉൾപ്പെടുന്നതാണ് റഫേൽ കരാർ. കരാറിനായുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്ന് നാവിക സേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി…

Read More

എച്ച് എം പി വി വൈറസ് ; ഇന്ത്യയിലെ ആദ്യ കേസ് ബെംഗളൂരുവിൽ സ്ഥിരീകരിച്ചു , രോഗം എട്ട് മാസം പ്രായമായ കുഞ്ഞിന്

ഇന്ത്യയില്‍ ആദ്യ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചു. ബെംഗളൂരുവിലാണ് ആദ്യ കേസ് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം. കുട്ടിക്ക് വിദേശ യാത്രാ പശ്ചാത്തലം ഇല്ല. രോഗം എവിടെ നിന്നാണ് വന്നത് എന്നതില്‍ വ്യക്തതയില്ല. ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസിന്റെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ കേസ് ആണിത്.ചൈനീസ് വേരിയന്റ് ആണോ എന്നതിലും സ്ഥിരീകരണം ഇല്ല. പരിശോധന തുടരുമെന്ന് കര്‍ണ്ണാടക ആരോഗ്യവകുപ്പ് അറിയിച്ചു. ചൈനയിലെ ഹ്യുമന്‍ മെറ്റാന്യുമോവൈറസ് (HMPV) വ്യാപനത്തെ ലോകം അതീവ ജാഗ്രതയോടെയും…

Read More

സിഡ്‌നി ടെസ്റ്റിൽ ഇന്ത്യയ്ക്ക് ലീഡ് ; ഓസിസിനെ എറിഞ്ഞിട്ട് ഇന്ത്യൻ ബോളേഴ്സ്

ഓസ്‌ട്രേലിയക്കെതിരെ സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യക്ക് നാല് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 185നെതിരെ ആതിഥേയര്‍ 181ന് എല്ലാവരും പുറത്തായി. 57 റണ്‍സ് നേടിയ അരങ്ങേറ്റക്കാരന്‍ ബ്യൂ വെബ്സ്റ്ററാണ് ടോപ് സ്‌കോറര്‍. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി. ജസ്പ്രിത് ബുമ്ര, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. മത്സരത്തിനിടെ ബുമ്ര ഗ്രൗണ്ട് വിട്ടത് ഇന്ത്യക്ക് തിരിച്ചടിയാണ്. അദ്ദേഹത്തെ സ്‌കാനിംഗിന് വിധേയനാക്കും. നേരത്തെ, നാല്…

Read More

സിഡ്‌നി ടെസ്റ്റിൽ ഇന്ത്യയ്ക്ക് തിരിച്ചടി ; പരിക്കേറ്റ നായകൻ ജസ്പ്രീത് ബുംറ കളം വിട്ടു

ഓസീസിനെതിരെ അഞ്ചാം ടെസ്റ്റിനിടെ ഇന്ത്യക്ക് കനത്ത തിരിച്ചടി. ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രിത് ബുമ്ര ഗ്രൗണ്ട് വിട്ടു. മത്സരത്തിനിടെ താരത്തിന് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം. സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ക്കൊപ്പം പുറത്തുപോയ ബുമ്ര ആശുപത്രിയില്‍ സ്‌കാനിംഗിന് വിധേയനായേക്കും. സിഡ്‌നിയില്‍ പുരോഗമിക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒമ്പതിന് 170 എന്ന നിലയിലാണ് ഓസീസ്. സ്കോട്ട് ബോളണ്ട് (4), നതാന്‍ ലിയോണ്‍ (1) എന്നിവരാണ് ക്രീസില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 185നെതിരെ ഇപ്പോഴും 15 റണ്‍സ് പിറകിലാണ് ഓസീസ്. ബ്യൂ വെബ്‌സ്റ്ററാണ്…

Read More

ചൈനയിൽ വൈറസ് വ്യാപനം: ആശങ്ക വേണ്ട; സാഹചര്യം നിരീക്ഷിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം

ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്എംപിവി) ചൈനയിൽ പടരുന്നതായുള്ള വാർത്തകളും സാഹചര്യങ്ങളും നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ പകർച്ചവ്യാധികളുടെ വ്യാപനം സംബന്ധിച്ച് സൂക്ഷ്മമായ നിരീക്ഷണം നടത്തിവരികയാണെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചു. ശ്വാസകോശ അണുബാധ വലിയ അളവിൽ പെരുകുന്നതായി 2024 ഡിസംബറിൽ ഒരിടത്തും റിപ്പോർട്ട് ചെയ്തിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തണുപ്പു കാലത്ത് ശ്വാസകോശ അണുബാധ സാധാരണമാണ്. ഇത്തരം അണുബാധകൾക്കെതിരെ മുൻകരുതൽ എടുക്കണം. ചുമയോ പനിയോ ഉള്ളവർ മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദേശിച്ചു. വൈറസ് പടരുന്നതായുള്ള റിപ്പോർട്ടുകൾ‌ ചൈന…

Read More

രാജ്യത്തെ ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു; ഏറ്റവും കുറവ് ആസ്‌തിയുള്ളവരിൽ പിണറായി വിജയൻ മൂന്നാം സ്ഥാനത്ത്

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രാജ്യത്തെ ഏറ്റവും ധനികനായ മുഖ്യമന്ത്രിയെന്ന് റിപ്പോർട്ട്. 931 കോടി രൂപയാണ് ചന്ദ്രബാബു നായിഡുവിന്റെ ആസ്തി. രാജ്യത്തെ ഏറ്റവും കുറവ് ആസ്‌തിയുള്ള മുഖ്യമന്ത്രി മമതാ ബാന‌ർജിയാണ്. 15 ലക്ഷം രൂപയാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ആകെ ആസ്‌തി. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ആസ്തി ഒരു കോടി 18 ലക്ഷം രൂപയാണ്. അസോസിയേഷൻ ഒഫ് ഡെമോക്രാറ്റിക് റിഫോംസ് ആണ് കണക്കുകൾ പുറത്തുവിട്ടത്. രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരുടെയും ആകെ ആസ്തി 1,630…

Read More

ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് ; പുതിയ ചരിത്രം കുറിച്ച് നിതീഷ് കുമാറും വാഷിംഗ് ടൺ സുന്ദറും

ഓസ്ട്രേലിയക്കെതിരായ ബോക്സിംഗ് ഡേ ക്രിക്കറ്റ് ടെസ്റ്റില്‍ എട്ടാമതിറങ്ങിയ നിതീഷ് കുമാര്‍ റെഡ്ഡി സെഞ്ചുറിയും ഒമ്പതാമനായി ഇറങ്ങിയ വാഷിംഗ് സുന്ദര്‍ അര്‍ധസെഞ്ചുറിയും നേടിയതോടെ പിറന്നത് ടെസ്റ്റ് ചരിത്രത്തിലെ തന്നെ അപൂര്‍വ റെക്കോര്‍ഡ്. ടെസ്റ്റ് ക്രിക്കറ്റിന്‍റെ 147 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് എട്ടാമതും ഒമ്പതാമതും ഇറങ്ങുന്ന രണ്ട് ബാറ്റര്‍മാരും 150 പന്തുകളിലേറെ നേരിടുന്നത്. വാഷിംഗ്ടന്‍ സുന്ദര്‍ 162 പന്തുകള്‍ നേരിട്ട് 50 റണ്‍സെടുത്ത് പുറത്തായപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡി 176 പന്തുകളില്‍ 105 റണ്‍സുമായി ക്രീസിലുണ്ട്. കന്നി ടെസ്റ്റ് സെഞ്ചുറി നേടിയതോടെ…

Read More

ഇന്ത്യ-വെസ്റ്റിൻഡീസ് വനിതാ ഏകദിന പരമ്പര ; പ്രതിക റാവലിന് വേണ്ടി വിക്കറ്റ് ത്യജിച്ച് സ്മൃതി മന്ദാന

വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ രണ്ടാം ഏകദിനത്തില്‍ മികച്ച തുടക്കമാണ് ഇന്ത്യന്‍ വനിതകള്‍ക്ക് ലഭിച്ചത്. വഡോദര, കൊടാംബി സ്‌റ്റേഡിയത്തില്‍ പുരോഗമിക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 29 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തിട്ട് ഇന്ത്യ. ഹര്‍മന്‍പ്രീത് കൌര്‍ (0) ഹര്‍ലീന്‍ ഡിയോള്‍ (30) എന്നിവരാണ് ക്രീസില്‍. സ്മൃതി മന്ദാന (53), പ്രതിക റാവല്‍ (76), വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഏകദിനം കളിച്ച ടീമില്‍…

Read More

ഷെയ്ഖ് ഹസീനയെ ഉടൻ മടക്കി അയക്കണമെന്ന ബംഗ്ലദേശിൻ്റെ ആവശ്യം ; മറുപടി നൽകാതെ ഇന്ത്യ

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കണമെന്ന ആവശ്യത്തിൽ നിലവിൽ പ്രതികരിക്കുന്നില്ലെന്ന് ഇന്ത്യ. നയതന്ത്ര തലത്തില്‍ കത്ത് നല്‍കിയതായി ബംഗ്ലാദേശ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഇന്ത്യൻ ഒദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചതായി എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കൃത്യമായ ഒപ്പിടാത്ത ഒരു കത്താണ് ലഭിച്ചത്. അതിൽ ഇപ്പോൾ പ്രതികരണങ്ങളില്ലെന്ന് ഔദ്യോകിക വൃത്തങ്ങൾ പ്രതികരിച്ചതായി റിപ്പോര്‍ട്ടിൽ പറയുന്നു. ബംഗ്ലാദേശ് കലാപവുമായി ബന്ധപ്പെട്ടുണ്ടായ കൂട്ടക്കൊലയില്‍ ഹസീന വിചാരണ നേരിടണമെന്നാണ് ഇടക്കാല സര്‍ക്കാരിന്‍റെ നിലപാട്. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ കലാപത്തില്‍ സര്‍ക്കാര്‍ വീണതോടെ…

Read More

ഇന്ത്യ- കുവൈത്ത് ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തും ; പ്രധാനമന്ത്രിയുടെ കുവൈത്ത് സന്ദർശനത്തിൽ കരാറുകളിൽ ഒപ്പ് വെച്ചു

ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​ലും സ​ഹ​ക​ര​ണ​ത്തി​ലും സാം​സ്കാ​രി​ക വി​നി​മ​യ​ത്തി​ലും സൗ​ഹൃ​ദ​ത്തി​ന്‍റെ പു​തി​യ അ​ധ്യാ​യം തു​റ​ന്ന് ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ കു​വൈ​ത്ത് സ​ന്ദ​ര്‍ശ​നം. ഇ​ന്ത്യ-​കു​വൈ​ത്ത് ബ​ന്ധം ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്ത​ത്തി​ലേ​ക്ക് ഉ​യ​ര്‍ത്തു​ന്ന​തി​നാ​യു​ള്ള ച​ർ​ച്ച​ക​ളും സ​ഹ​ക​ര​ണ ക​രാ​റു​ക​ളും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി. പു​തി​യ പ​ര​സ്പ​ര സ​ഹ​ക​ര​ണ ക​രാ​റി​ലും ഇ​രു രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വെ​ച്ചു. പ്ര​തി​രോ​ധ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഇ​ന്ത്യ​യും കു​വൈ​ത്തും ധാ​ര​ണ​പ​ത്രം ഒ​പ്പി​ട്ടു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ സാം​സ്കാ​രി​ക വി​നി​മ​യ പ​രി​പാ​ടി​ക​ളും ന​ട​പ്പാ​ക്കും. 2025 -2029 കാ​ല​യ​ള​വി​ലാ​കും ഇ​ത്. 2025 -2028 കാ​ല​യ​ള​വി​ൽ…

Read More