ഏഷ്യകപ്പ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ നേപ്പാളിനെ നേരിടും, ഇന്ത്യ- പാക് മത്സരം ശനിയാഴ്ച

ഏകദിന ലോകകപ്പ് മത്സരങ്ങൾക്ക് മുൻപായുള്ള ഏഷ്യാ കപ്പ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. പാക്കിസ്ഥാനിലെ മുൽത്താൻ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യമത്സരം . ആറ് രാജ്യങ്ങൾ ഏറ്റുമുട്ടുന്ന ടൂർണമെന്‍റിൽ പാകിസ്താനും നേപ്പാളും തമ്മിലാണ് ആദ്യമത്സരം. ആഴ്ചകൾ മാത്രം അകലെയുള്ള ഏകദിന ലോകകപ്പിന്‍റെ അവസാന ഘട്ട തയ്യാറെടുപ്പ് കൂടിയാണ് ഏഷ്യാ കപ്പ്. പാകിസ്താനിലും ശ്രീലങ്കയിലുമായാണ് ഇക്കുറി ഏഷ്യാ കപ്പ് മത്സരങ്ങൾ നടക്കുന്നത്. ഇന്ന് തുടങ്ങുന്ന ടൂർണമെന്‍റിന്‍റെ ഫൈനൽ സെപ്റ്റംബർ 17ന് കൊളംബോയിൽ നടക്കും. ശനിയാഴ്ച ശ്രീലങ്കയിലെ പല്ലെകെലെയിൽ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ…

Read More

പാചത വാതക വിലക്കുറവ്; സബ്സിഡി ഇന്ന് മുതൽ പ്രാബല്യത്തിൽ

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പാചക വാതക സബ്സിഡി ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ പാചക വാതകത്തിന് വിലക്കുറയും.ഇന്നലെയാണ് കേന്ദ്ര സർക്കാർ 200 രൂപയുടെ സബ്‌സിഡി പ്രഖ്യാപിച്ചത്. ഇതോടെ 1110 രൂപയുള്ള സിലിണ്ടറിന് 910 രൂപയാകും. ഉജ്വല യോജന പദ്ധതിയുടെ ഉപഭോക്താക്കൾക്ക് 400 രൂപയാകും കുറയുക. 2024 ൽ നടക്കാനിരിക്കുന്ന ലോക്സഭാ ഇലക്ഷൻ മുന്നിൽ കണ്ടാണ് കേന്ദ്ര സർക്കാർ തീരുമാനം. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങൾക്ക് നേരിയ ആശ്വാസം പകരുന്നതാണ് എൽപിജിക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സബ്‌സിഡി….

Read More

ഇന്ത്യയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി ചൈനയുടെ മാപ്പ്; പ്രധാനമന്ത്രി മറുപടി പറയണമെന്ന് രാഹുൽ ഗാന്ധി

ഇന്ത്യയുടെ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ചൈന ഭൂപടം പ്രസിദ്ധീകരിച്ചത് ഗൗരവമേറിയ വിഷയമാണെന്നും പ്രധാനമന്ത്രി ഇതിൽ പ്രതികരിച്ചേ മതിയാകൂ എന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. മാപ്പ് പ്രസിദ്ധീകരിച്ച സംഭവം ഗൗരവമുള്ളതാണെന്നും മോദി സംസാരിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. താൻ വർഷങ്ങളായി ഇതാണ് പറഞ്ഞു കൊണ്ടിരിക്കുന്നത് .ഒരിഞ്ചു ഭൂമിയും ലഡാക്കിൽ നഷ്ടപ്പെട്ടിട്ടില്ല എന്ന് മോദി പറഞ്ഞത് കള്ളം പറയുകയാണ് .ചൈന കടന്ന് കയറി എന്നത് ലഡാക്കിലെ എല്ലാവർക്കുമറിയാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജി20 ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻറ് ഷി…

Read More

നിലവാരമില്ലെന്ന വിലയിരുത്തൽ; വിദേശ മെഡിക്കൽ പഠനം നിരുത്സാഹപ്പെടുത്താൻ ദേശീയ മെഡിക്കൽ കമ്മിഷൻ

ഇംഗ്ലീഷ് പഠനമാധ്യമമായ വിദേശരാജ്യങ്ങളിലൊഴികെയുള്ള മെഡിക്കൽ പഠനം നിരുത്സാഹപ്പെടുത്താൻ ദേശീയ മെഡിക്കൽ കമ്മിഷൻ. മിക്കയിടത്തെയും പഠനത്തിന് നിലവാരമില്ലെന്ന വിലയിരുത്തലാണുള്ളത്. ഇക്കഴിഞ്ഞ ജൂലായ് 30-ന് നടത്തിയ യോഗ്യതാനിർണയപരീക്ഷയിൽ പത്തരശതമാനംപേർ മാത്രമാണ് ജയിച്ചത്. ഈയവസ്ഥയിലാണ് പടിപടിയായി നിയമം കർക്കശമാക്കുന്നത്. അമേരിക്ക, കാനഡ, ബ്രിട്ടൻ, ന്യൂസീലൻഡ്, ഓസ്‌ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിൽനിന്നൊഴികെ മെഡിക്കൽ ബിരുദം നേടുന്നവർ ഇന്ത്യയിൽ പ്രാക്ടീസ് നടത്തുന്നതിന് യോഗ്യതാപരീക്ഷ ജയിക്കണം. വർഷത്തിൽ രണ്ടുപ്രാവശ്യമാണ് പരീക്ഷ. ജൂലായിലെ പരീക്ഷ 24,269 വിദ്യാർഥികളാണ് എഴുതിയത്. ഇതിൽ 2,474 വിദ്യാർഥികൾ വിജയിച്ചു. 116 പേരുടെ ഫലം…

Read More

ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം ആദിത്യ എൽ 1; വിക്ഷേപണം സെപ്റ്റംബർ 2-ന്

ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം ആദിത്യ എൽ 1 ന്റെ വിക്ഷപണം സെപ്റ്റംബർ 2-ന് രാവിലെ 11.50-ന് നടക്കുമെന്ന് ഐ എസ് ആർ ഒ അറിയിച്ചു. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്​പേസ് സെന്ററിൽ നിന്ന് പി എസ് എൽ വിയായിരിക്കും ആദിത്യ സൂര്യനിലേക്ക് കുതിച്ചുയരുക. ഒന്നാം ലഗ്രാഞ്ച് പോയിന്റാണ് ദൗത്യത്തിന്റെ ലക്ഷ്യം. വിക്ഷേപണ ശേഷം 125 ദിവസം നീളുന്നതാണ് യാത്ര. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോ മീറ്റർ അകലം വരെയെത്തി പേടകം സൂര്യനെ നിരീക്ഷിക്കും….

Read More

‘ഉത്തർപ്രദേശിൽ ഇപ്പോൾ ക്രമസമാധാന പ്രശ്നങ്ങൾ ഇല്ല’; ലോകത്തെ പ്രധാനസാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

ഉത്തർപ്രദേശിൽ ഇപ്പോൾ ക്രമസമാധാന പ്രശ്നങ്ങളില്ലെന്നും ജനം നിർഭയം സഞ്ചരിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തെ പ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. ഇന്ത്യയുടെ ഭാവി രൂപകൽപന ചെയ്യുന്നതിൽ വലിയ പങ്കാണ് യുവാക്കൾക്കുള്ളതെന്നും മോദി പറഞ്ഞു. അൻപത്തിയൊന്നായിരം പേർക്ക് നിയമന ഉത്തരവ് നൽകിയുള്ള തൊഴിൽ മേളയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.ഉത്തർപ്രദേശിൽ ഇപ്പോൾ ക്രമസമാധാന പ്രശ്നങ്ങളില്ല. ഗുണ്ടാരാജ് നിലനിന്നിരുന്നിടത്ത് ജനങ്ങൾ ഇപ്പോൾ നിർഭയം സഞ്ചരിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.

Read More

ലോക അത്ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യ ; ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് സ്വർണം

ലോക അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി നീരജ് ചോപ്ര. പുരുഷ വിഭാഗത്തിൽ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര, ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യാക്കാരനായി. 88.17 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജിന്റെ സ്വര്‍ണ നേട്ടം. ആദ്യശ്രമം ഫൗളായത് അല്‍പം ആശങ്കയായെങ്കിലും രണ്ടാം ശ്രമത്തില്‍ നീരജ് സ്വര്‍ണം എറിഞ്ഞിടുകയായിരുന്നു. പാക്കിസ്ഥാന്‍റെ അര്‍ഷാദ് നദീം വെള്ളിയും ചെക്ക് റിപ്പബ്ലിക്കിന്‍റെ യാക്കൂബ് വെങ്കലവും നേടി. ഇന്ത്യയുടെ കിഷോര്‍ കുമാര്‍ ജന അഞ്ചാംസ്ഥാനത്തും ഡി.പി.മനു ആറാംസ്ഥാനത്തുമെത്തി. 4×400 മീറ്റര്‍ റിലേ…

Read More

ഇന്ത്യയുടെ ഗഗൻയാൻ ദൗത്യം; വനിതാ റോബോർട്ട് ‘വ്യോമിത്ര’യെ ബഹിരാകാശത്തേക്ക് അയക്കും, കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ്

ചന്ദ്രയാൻ 3 യുടെ വിജയത്തിൽ നിന്ന് ലഭിച്ച ഊർജം ഉൾക്കൊണ്ട് വർധിത വീര്യത്തോടെ അടുത്ത പരീക്ഷണങ്ങൾക്ക് തയ്യാറെടുക്കുകയാണ് ഐഎസ്ആർഒ. ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ഗഗൻയാൻ ദൗത്യം, മംഗൾയാൻ രണ്ട്, മൂന്ന്, ആദിത്യ എൽ 1, ശുക്രയാൻ എന്നിവ ശാസ്ത്രരംഗത്ത് കുതിച്ചുചാട്ടത്തിന് വഴിവെക്കുന്ന ദൗത്യങ്ങളാണ്. ഇപ്പോഴിതാ ഗഗൻയാൻ ദൗത്യത്തെ കുറിച്ച് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ്. ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി ഒരു വനിതാ റോബോട്ടിനെ ബഹിരാകാശത്തേക്ക് അയക്കുമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ എല്ലാ…

Read More

രാജ്യത്തെ സ്മാർട്ട് സിറ്റി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഇൻഡോർ ഒന്നാമത്, പട്ടികയിൽ ഇടം പിടിക്കാതെ കേരളം

കേന്ദ്ര സര്‍ക്കാരിന്‍റെ മികച്ച സ്മാര്‍ട്ട് സിറ്റി പുരസ്കാരം സ്വന്തമാക്കി ഇന്‍ഡോര്‍. സൂറത്തും ആഗ്രയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. മികച്ച സംസ്ഥാനത്തിനുള്ള പുരസ്കാരം മധ്യപ്രദേശിന് ലഭിച്ചു. തമിഴ്നാടാണ് രണ്ടാമത്. രാജസ്ഥാനും ഉത്തര്‍പ്രദേശും മൂന്നാം സ്ഥാനം പങ്കിട്ടു. കേരളമോ കേരളത്തിലെ ഏതെങ്കിലും നഗരമോ പുരസ്കാര പട്ടികയില്‍ ഇടംപിടിച്ചില്ല. കേന്ദ്ര നഗര വികസന മന്ത്രാലയത്തിനു കീഴിലെ സ്മാര്‍ട്ട് സിറ്റി മിഷനാണ് സ്മാര്‍ട്ട് സിറ്റി പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇതിനു മുന്‍പ് 2018,2019, 2020 വര്‍ഷങ്ങളില്‍ ഈ പുരസ്കാരങ്ങള്‍ നല്‍കിയിരുന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക്…

Read More

2024 ലോക്സഭാ ഇലക്ഷൻ; എൻ ഡി എയോട് ‘ഇന്ത്യ’ മുന്നണി പരാജയപ്പെടുമെന്ന് സർവേ ഫലം

2024 ലോക്സഭാ ഇലക്ഷനിൽ എൻ.ഡി.എ സംഖ്യത്തെ പരാജയപ്പെടുത്താൻ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ക്ക് കഴിയില്ലെന്ന് സർവേ ഫലം. ദേശീയ മാധ്യമമായ ‘ഇന്ത്യ ടുഡേ’ നടത്തിയ സർവേയിലാണ് ഇക്കാര്യം അവകാശപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ 306 സീറ്റുകളുമായി എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നാണ് സർവേ പ്രവചിക്കുന്നത്. ബിജെപിയെ തോൽപ്പിക്കാൻ ‘ഇന്ത്യ’ക്ക് കഴിയില്ലെന്നാണ് സർവേയിൽ പങ്കെടുത്തവരിൽ 54 ശതമാനം പേരും അഭിപ്രായപ്പെട്ടത്. 33 ശതമാനം പേർ മറിച്ച് ചിന്തിക്കുന്നുണ്ട്. 13 ശതമാനം പേർ തീരുമാനമെടുത്തിട്ടില്ല. പ്രതിപക്ഷ സഖ്യത്തിന്റെ പേരുമാറ്റം വോട്ട് വർധിപ്പിക്കുമോ…

Read More