ഡീസൽ വാഹനങ്ങൾക്ക് 10% അധികനികുതി; നിർദേശം ധനവകുപ്പിന് കൈമാറുമെന്ന് ഗഡ്കരി

ഡീസൽ എൻജിനിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് 10% അധിക നികുതി ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച നിർദേശം ധനവകുപ്പിന് ഇന്നു കൈമാറുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അധികനികുതി ഏർപ്പെടുത്തുന്നതോടെ പുതിയ ഡീസൽ വാഹനങ്ങളുടെ വില ഉയരും. ഡൽഹിയിൽ ഒരു പരിപാടി സംസാരിക്കുമ്പോഴാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. ഡീസൽ വാഹനങ്ങളുടെ ഉത്പാദനം വാഹന വ്യവസായികൾ കുറയ്ക്കണമെന്നും അല്ലാത്തപക്ഷം അധികനികുതി ഏർപ്പെടുത്തേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ നിരത്തുകളിൽ കൂടുതൽ ഇലക്ട്രിക്…

Read More

സൗദിയും ഇന്ത്യയും തമ്മിൽ കൂടുതൽ കരാറുകൾ ഒപ്പുവെച്ചു

സൗദിയും ഇന്ത്യയും തമ്മിൽ കൂടുതൽ കരാറുകൾ ഒപ്പുവെച്ചു. ഇന്ത്യ, സൗദി സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ യോഗത്തിലാണ് ഇരു രാജ്യങ്ങളും ഇതുവരെ പ്രഖ്യാപിച്ച തീരുമാനങ്ങളുടെ അവലോകനം നടത്തിയത്. സൗദിയിലെ നിക്ഷേപ മന്ത്രാലയങ്ങളടക്കം അതീവ ജാഗ്രതയോടെ നിക്ഷേപവുമായി ബന്ധപ്പെട്ട സജീവമായി ഇടപെട്ടു. ഇന്ത്യയുമായി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി എട്ടു കരാറുകൾക്ക് പുറമെ 40 ധാരണാ പത്രങ്ങളാണ് സൗദി ഒപ്പു വെച്ചത്. വിവര സാങ്കേതികം, കൃഷി, മരുന്ന് നിർമാണം, പെട്രോകെമിക്കൽസ്, മാനവവിഭവശേഷി തുടങ്ങി വിവിധ രംഗങ്ങളുമായി ബന്ധപ്പെട്ട 40ഓളം ധാരണാപത്രങ്ങളിലാണ് ഇരു…

Read More

ഏഷ്യാ കപ്പ് സൂപ്പർ ഫോർ; പാക്കിസ്ഥാനെ അടിച്ച് പറത്തിയും എറിഞ്ഞിട്ടും വിജയം നേടി ഇന്ത്യ

ഏഷ്യാ കപ്പില്‍ പാകിസ്താനെതിരെ ടീം ഇന്ത്യയ്ക്ക് മിന്നും വിജയം. 228 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.357 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ ഇന്നിങ്‌സ് 128 റണ്‍സില്‍ ഓൾ ഔട്ടായി. അഞ്ച് വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് ഇന്ത്യയ്ക്ക് അനായാസ വിജയം ഒരുക്കിയത്. ബാറ്റിംഗിലും ബൗളിങിലും കരുത്തരായ പാകിസ്താനെ ഏഷ്യാ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ തറപറ്റിക്കാന്‍ സാധിച്ചത് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മഴമൂലം പൂര്‍ത്തിയാക്കാനാകാത്ത മത്സരം ഇന്ന് പുനരാരംഭിക്കുകയായിരുന്നു. കെ എല്‍ രാഹുലും…

Read More

രാജ്യത്തെ തെരുവ് നായ പ്രശ്നം; ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി

രാജ്യത്തെ തെരുവ് നായ ആക്രമണങ്ങളിൽ ആശങ്കയുമായി സുപ്രീംകോടതി.കേസുമായി ബന്ധപ്പെട്ട വാദത്തിനാണ് അഭിഭാഷകന്‍ കുനാര്‍ ചാറ്റര്‍ജി കോടതിയിലെത്തിയത്. കയ്യില്‍ ബാന്‍ഡേജുമായി എത്തിയപ്പോൾ കൈയില്‍ എന്തു സംഭവിച്ചതാണെന്ന് ചീഫ് ജസ്റ്റീസ് ചോദിച്ചത്. രാവിലെ നടക്കാനായി ഇറങ്ങിയപ്പോൾ അഞ്ചു നായകള്‍ ആക്രമിച്ചെന്ന് അഭിഭാഷകന്‍ മറുപടി നൽകുകയായിരുന്നു. ഈ സമയത്ത് മറ്റു അഭിഭാഷകരും തെരുവുനായ പ്രശ്നം ഉയർത്തിക്കൊണ്ടുവന്നു. തെരുവുമായ പ്രശ്നം ഗുരുതരമാണെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു. കോടതി സ്വമേധയാ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം, വിഷയം പരിശോധിക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി….

Read More

‘പേര് ഭാരതം എന്നാക്കും, താല്‍പര്യമില്ലാത്തവര്‍ക്ക് ഇന്ത്യ വിട്ടുപോകാം’: ബിജെപി നേതാവ്

ഇന്ത്യയുടെ പേര് ഭാരതം എന്ന് പുനര്‍നാമകരണം ചെയ്യുമെന്നും പേരുമാറ്റത്തില്‍ താല്‍പര്യമില്ലാത്തവര്‍ രാജ്യം വിട്ടുപോകണമെന്നും ബിജെപി നേതാവ്. പശ്ചിമബംഗാളിലെ മേദിനിപുരില്‍ നിന്നുള്ള പാര്‍ലമെന്റംഗവും മുതിര്‍ന്ന ബിജെപി നേതാവുമായ ദിലീപ് ഘോഷാണ് വിവാദ പ്രസ്താവന നടത്തിയത്. പശ്ചിമബംഗാളിൽ അധികാരത്തിൽ വന്നാൽ കൊല്‍ക്കത്തയില്‍ സ്ഥാപിച്ചിട്ടുള്ള വിദേശികളുടെ പ്രതിമകള്‍ നീക്കംചെയ്യുമെന്നും ദിലീപ് ഘോഷ് പറഞ്ഞു. ഖരഗ്പുരില്‍ ഞായറാഴ്ച നടന്ന ‘ചായ് പെ ചര്‍ച്ച’ എന്ന പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു ബിജെപിയുടെ മുന്‍ ദേശീയ ഉപാധ്യക്ഷന്‍ കൂടിയായ ഘോഷിന്റെ പ്രസ്താവന. “പശ്ചിമബംഗാളില്‍ നമ്മുടെ പാര്‍ട്ടി അധികാരത്തില്‍…

Read More

ജി-20 ഉച്ചകോടിക്ക് സമാപനം ; അധ്യക്ഷ സ്ഥാനം ബ്രസീലിന് കൈമാറി ഇന്ത്യ

ജി-20 ഉച്ചകോടിക്ക് ഡൽഹിൽ സമാപനം. നിർണായക ചർച്ചകൾക്കും പ്രഖ്യാപനങ്ങൾക്കുമാണ് ജി-20 ഉച്ചകോടി വേദിയായത്. അധ്യക്ഷപദം ഇന്ത്യ ബ്രസീലിന് കൈമാറി.നവംബറിൽ ജി20 വിർച്വൽ ഉച്ചകോടി നടത്തണമെന്ന് മോദി ശുപാർശ ചെയ്തു. ജി20 യിലെ തീരുമാനങ്ങൾ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ വിലയിരുത്താനാണ് വിർച്വൽ ഉച്ചകോടി. ജി20 ഉച്ചകോടി അവസാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. സ്ത്രീ ശാക്തീകരണത്തിനും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പ്രചാരത്തിനും അടക്കം സുപ്രധാന തീരുമാനങ്ങൾ ഉച്ചകോടിയിൽ ഉണ്ടായി. ജി 20 സംയുക്ത പ്രഖ്യാപനം ചരിത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു….

Read More

കിങ്സ് കപ്പ്; ഇറാഖിനു മുമ്പിൽ പൊരുതി വീണ് ഇന്ത്യ

കിങ്സ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കരുത്തരായ ഇറാഖിനോട് പൊരുതിക്കീഴടങ്ങി ഇന്ത്യ. പെനാൽറ്റി ഷൂട്ടൗട്ടിലാണ് (5-4) ഇറാഖിന്റെ ജയം. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടു ഗോൾ വീതം അടിച്ചതോടെയാണ് കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ ഇന്ത്യക്കായി ആദ്യ കിക്കെടുത്ത ബ്രാൻഡൺ ഫെർണാണ്ടസിന്റെ കിക്ക് പോസ്റ്റിലിടിച്ച് പുറത്തു പോയതാണ് ഇന്ത്യക്ക് വിനയായത്. ഇറാഖ് അഞ്ചു കിക്കുകളും ലക്ഷ്യത്തിലെത്തിച്ചു. ഇറാഖിന്റെ ആക്രമണങ്ങൾക്കിടെ 16-ാം മിനിറ്റിൽ നയോറം മഹേഷിലൂടെ ഇന്ത്യയാണ് ആദ്യം ലീഡ് നേടിയത്. മികച്ച ടീം ഗെയിമിനൊടുവിൽ മലയാളി താരം…

Read More

ഇന്ത്യ എന്നത് അംഗീകരിക്കപ്പെട്ട പേര് ; മാറ്റാനുള്ള നീക്കം അനാവശ്യമെന്ന് സിദ്ധരാമയ്യ

ഇന്ത്യയുടെ പേര് ഭാരതം എന്നാക്കി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇന്ത്യ എന്നത് അംഗീകരിക്കപ്പെട്ട പേരായതിനാല്‍ രാജ്യത്തിന്റെ പേര് ഭാരതം എന്നാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ അനാവശ്യമാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഇന്ത്യ എന്ന പേര് ഭരണഘടനയുമായി ചേര്‍ന്ന് നില്‍ക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘പ്രസിഡന്‍റ് ഓഫ് ഭാരത്’ എന്ന പേരില്‍ പുറത്തുവന്ന ജി20 അത്താഴ ക്ഷണം വൈറലായതിന് പിന്നാലെയുണ്ടായ വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു സിദ്ധരാമയ്യ. ”നമ്മുടെ ഭരണഘടനയില്‍, ഇന്ത്യ എന്ന പേര് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനെ ‘ഇന്ത്യയുടെ ഭരണഘടന’…

Read More

പ്രതിപക്ഷ സഖ്യത്തിന് ഭാരത് എന്ന് പേരിട്ടാൽ രാജ്യത്തിന്‍റെ പേര് ബിജെപി എന്നാക്കുമോ: അരവിന്ദ് കെജ്‍രിവാള്‍

റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കാൻ കേന്ദ്രസർക്കാർ പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിൽ പ്രമേയം കൊണ്ടുവരുമെന്ന അഭ്യൂഹം പരന്നതോടെ പ്രതികരണവുമായി പ്രതിപക്ഷ നേതാക്കള്‍. രാജ്യം 140 കോടി ജനങ്ങളുടേതാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിന് ഭാരത് എന്ന് പേര് നല്‍കിയാല്‍ രാജ്യത്തിന്‍റെ പേര് ബിജെപി എന്നാക്കി മാറ്റുമോയെന്നും കെജ്‍രിവാള്‍ ചോദിച്ചു. രാജ്യത്തിന്‍റെ പേരുമാറ്റം സംബന്ധിച്ച് തനിക്ക് ഔദ്യോഗിക വിവരമൊന്നുമില്ലെന്ന് കെജ്‍രിവാള്‍ പറഞ്ഞു. പ്രതിപക്ഷ പാർട്ടികള്‍ ചേര്‍ന്ന് സഖ്യം രൂപീകരിച്ച്…

Read More

‘നമ്മൾ ഭാരതീയർ’; ഇന്ത്യയുടെ പേരുമാറ്റത്തെ പിന്തുണച്ച് വീരേന്ദർ സേവാഗ്

ഇന്ത്യയുടെ പേര് ഭാരതമെന്ന് മാറ്റുന്നതിനെ പിന്തുണച്ച് മുൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗ്. നമ്മൾ ഭാരതീയരാണെന്നും ഇന്ത്യയെന്ന പേര് ബ്രിട്ടീഷുകാർ നൽകിയതാണെന്നും സേവാഗ് ട്വീറ്റ് ചെയ്തു. ഈ ലോകകപ്പിൽ ഇന്ത്യൻ താരങ്ങളുടെ നെഞ്ചിൽ ഭാരത് എന്നായിരിക്കണമെന്നും സേവാഗ് കുറിച്ചു. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായെ ടാഗ് ചെയ്താണ് സേവാഗിന്റെ ട്വീറ്റ്. Here’s the #TeamIndia squad for the ICC Men’s Cricket World Cup 2023 #CWC23 pic.twitter.com/EX7Njg2Tcv — BCCI (@BCCI) September 5,…

Read More