‘ഇന്ത്യ’ സഖ്യത്തിൽ സി.പി.എമ്മുണ്ടാകും, സജീവമായി മുന്നിലുണ്ടാകും; എം.വി. ഗോവിന്ദൻ

‘ഇന്ത്യ’ മഹാ സഖ്യത്തിലെ ഏറ്റവും കരുത്തുറ്റ പ്രസ്ഥാനമായി സി.പി.എമ്മുണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.സഖ്യത്തിലെ 28 പാർട്ടികളോടൊപ്പം സി.പി.എമ്മും സജീവമായി മുന്നിലുണ്ടാകും. സഖ്യത്തിന്റെ ഭാഗമായി പാർട്ടി ജനറൽ സെക്രട്ടറി ഉൾപ്പെടെ എല്ലാവരും പങ്കെടുക്കുന്നുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. കോൺഗ്രസ്സുമായി ഇപ്പോഴും വേദി പങ്കിടുന്നുണ്ട്. ബിനോയ് വിശ്വത്തിന്റെ നിലപാട് അദ്ദേഹത്തിന്റേത് മാത്രമാണെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു. അതേസമയം ബംഗാളിലും കേരളത്തിലും സഖ്യമായി മത്സരിക്കേണ്ടതില്ലെന്ന് സി.പി.ഐ.എം. തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്. രണ്ടിടങ്ങളിലും പ്രധാന എതിരാളി ഇന്ത്യാ സഖ്യത്തിൽപ്പെട്ടവർത്തന്നെയായതിനാലാണിത്. മുന്നണിയുടെ ഉന്നതതല ഏകോപനസമിതിയുടെ…

Read More

23 വർഷത്തിന് ശേഷം ലങ്കയോട് ഇന്ത്യയുടെ മധുരപ്രതികാരം

പ്രേമദാസ സ്റ്റേഡിയത്തിൽ ശ്രീലങ്ക തകർന്നടിയുമ്പോൾ ഗാലറി നിറയെ ആരാധകരുടെ നിറകണ്ണുകൾ കാണാമായിരുന്നു. മുഹമ്മദ് സിറാജിന്റെ തീപ്പന്തുകൾക്ക് മുന്നിൽ തകർന്നടിഞ്ഞ ലങ്കയെ 20 ഓവര്‍ പൂര്‍ത്തിയാക്കാന്‍ പോലും ഇന്ത്യ സമ്മതിച്ചില്ല. 16 ഓവറിലാണ് ലങ്കന്‍ ബാറ്റിങ് നിര 50 റണ്‍സിന് കൂടാരം കയറിയത്. എട്ടാം ഏഷ്യാ കപ്പില്‍ മുത്തമിടുമ്പോള്‍ ഇന്ത്യന്‍ ആരാധകരുടെ ഓര്‍മകള്‍ 23 വര്‍ഷം പുറകിലേക്ക് സഞ്ചരിച്ച് കാണണം. 2000 ത്തിൽ ഷാർജയിൽ വച്ചരങ്ങേറിയ ചാമ്പ്യൻസ് ട്രോഫി കലാശപ്പോരിൽ 54 റൺസിനാണ് ശ്രീലങ്ക ഇന്ത്യയെ പുറത്താക്കിയത്. ഒമ്പതോവറില്‍…

Read More

ഏഷ്യാ കപ്പ് ഫൈനൽ; ഇന്ത്യയ്ക്ക് വിജയ ലക്ഷ്യം 51,മിന്നും പ്രകടവുമായി മുഹമ്മദ് സിറാജ്

ഏഷ്യ കപ്പ് ഫൈനലിൽ ശ്രീലങ്ക 50 റൺസിന് പുറത്ത്. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് തുടക്കം മുതൽ തന്നെ പിഴച്ചു. ശ്രീലങ്കയുടെ ബാറ്റിംഗ് നിരയിൽ നിന്ന് 5 പേരാണ് റൺസ് ഒന്നും എടുക്കാതെ പുറത്തായത്. 17 റൺസ് എടുത്ത കുശാൽ മെൻഡിസ് ആണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. ഒരു ഓവറിൽ നാല് വിക്കറ്റുകൾ ഉൾപ്പെടെ 6 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ശ്രീലങ്കയെ തകർത്തെറിഞ്ഞത്. ഇന്ത്യയ്ക്കായി ഹാർദിക് പാണ്ഡ്യ മൂന്നും ജസ്പ്രീത്…

Read More

ഏഷ്യാ കപ്പ് ഫൈനൽ ; ശ്രീലങ്കയെ എറിഞ്ഞിട്ട് മുഹമ്മദ് സിറാജ്, തകർന്നടിഞ്ഞ് ശ്രീലങ്ക

ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്ക് വൻ ബാറ്റിംഗ് തകർച്ച. ഒരു ഓവറിൽ നാല് വിക്കറ്റ് ഉൾപ്പെടെ 6 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ശ്രീലങ്കയെ പൂട്ടിക്കെട്ടിയത്. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക 13 ഓവറില്‍ 8ന് 40 എന്ന നിലയിലാണ്. തന്റെ രണ്ടാം ഓവറില്‍ തന്നെ നാല് വിക്കറ്റ് വീഴ്ത്തിയ സിറാജാണ് ലങ്കയെ തകര്‍ത്തത്. മറ്റ് രണ്ട് വിക്കറ്റ് കൂടി വീഴ്ത്തി സിറാജ് അഞ്ച് വിക്കറ്റ് പൂര്‍ത്തിയാക്കി. ജസ്പ്രിത് ബുമ്രയ്ക്കും ഹാർദിക്…

Read More

14 മാധ്യമപ്രവർത്തകരെ ബഹിഷ്‌കരിക്കും; ഇന്ത്യ മുന്നണിയുടെ കടുത്ത നിലപാട്

രാജ്യം ഭരിക്കുന്ന എൻഡിഎ മുന്നണിക്കെതിരെ ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്ന പ്രതിപക്ഷ ഐക്യ സഖ്യം ഇന്ത്യ മുന്നണി 14 മാധ്യമപ്രവർത്തകരെ ബഹിഷ്‌കരിക്കാൻ തീരുമാനിച്ചു. ഇവരുടെ പേരുകളും ഇന്ത്യ മുന്നണി പുറത്തുവിട്ടു. രാജ്യത്തെ പ്രധാന 14 വാർത്താ അവതാരകരെയാണ് ബഹിഷ്‌കരിക്കുന്നത്. എല്ലാവരും ഹിന്ദി, ഇംഗ്ലീഷ് വാർത്താ ചാനലുകളിലെ അവതാരകരാണ്. ഇന്ത്യ മുന്നണിയുടെ ഭാഗമായ പാർട്ടികളും അവരുടെ പ്രതിനിധികളും ഇവരുടെ പരിപാടികളിൽ സഹകരിക്കേണ്ടെന്നാണ് ദേശീയ തലത്തിൽ രൂപീകരിച്ച കോർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം. ഷോകളിലൂടെ വർഗീയ പ്രകോപനങ്ങൾ സൃഷ്ടിക്കുന്നുവരെയാണ് ബഹിഷ്‌കരിക്കുന്നതെന്നാണ് ഇന്ത്യ മുന്നണിയുടെ…

Read More

ചാനൽ വന്നത്രേ… വാട്സാപ്പിലെ ചാനൽ ഫീച്ചർ ഇന്ത്യയിലും അവതരിപ്പിച്ച് മെറ്റ

പുത്തൻ അപഡേറ്റുമായി വാട്സ്ആപ്പ്. ഉപയോക്താക്കൾക്കായി ചാനൽ എന്ന പുതിയ സംവിധാനമാണ് മാർക്ക് സകക്കർബർഗ് അവതരിപ്പിച്ചിരിക്കുന്നത്. ടെലഗ്രാമിലെ ചാനലുകൾക്ക് സമാനമായ ചാനൽ ഫീച്ചറാണ് മെറ്റ ഇന്ത്യയിലും അവതരിപ്പിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലെ ബ്രോഡ്കാസ്റ്റിംഗ് ചാനലുകൾക്ക് സമാനമായി ഒരു കൂട്ടം ആളുകളിലേക്ക് മെസേജുകൾ ഇനി വാട്സാപ്പ് വഴിയും പങ്കുവെക്കാനാകും.2023 ജൂണിലാണ് ഈ ഫീച്ചർ വാട്സ്ആപ്പ് ആദ്യമായി അവതരിപ്പിച്ചത്. മറ്റു ചാറ്റുകളിൽ നിന്ന് വിഭിന്നമായി ചാനലുകൾ പിന്തുടരുന്നവർക്ക് മറ്റുള്ള ഫോളോവേഴ്‌സിന്റെ ഐഡന്റിറ്റി അറിയാൻ സാധിക്കില്ല. എന്നാൽ അഡ്മിന് ഫോളോവേഴ്സിൻ്റെ പ്രൊഫൈൽ കാണാൻ സാധിക്കും. അഡ്മിന്…

Read More

ശ്രീലങ്കക്കെതിരെ 41 റൺസ് ജയം; ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ

ഏഷ്യാ കപ്പിലെ സൂപ്പർഫോർ പോരാട്ടത്തിൽ ശ്രീലങ്കയെ 41 റൺസിന് കീഴടക്കി ഇന്ത്യ ഫൈനൽ ഉറപ്പിച്ചു. ഇന്ത്യയുടെ 214 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കൻ ഇന്നിങ്സ് 41.3 ഓവറിൽ 172 റൺസിൽ അവസാനിക്കുകയായിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങിയ സ്പിന്നർ കുൽദീപ് യാദവിന്റെ (നാല് വിക്കറ്റ്) മികവിലാണ് ഇന്ത്യ അനായാസ വിജയം നേടിയത്. ബൗളിങ്ങിലെന്ന പോലെ ബാറ്റിങ്ങിലും ഗംഭീര പ്രകടനം കാഴ്ചവെച്ച ദുനിത് വെല്ലാ​ലഗെയാണ് ലങ്കയുടെ ടോപ് സ്കോറർ. എട്ടാമനായി ക്രീസിലെത്തി പുറത്താകാതെ 42 റൺസാണെടുത്തത്. ധനഞ്ജയ ഡിസിൽവ…

Read More

സൗദി കിരീടാവകാശിയുടെ ഇന്ത്യ സന്ദർശനം പുരോഗമിക്കുന്നു; ഭാവി കെട്ടിപ്പെടുക്കാൻ ഒരുമിച്ച് നീങ്ങുമെന്ന് സൗദി കിരീടാവകാശി

ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാവുകയാണ്.ഭാവി കെട്ടിപ്പടുക്കാൻ ഞങ്ങൾ സഹകരിച്ച് നീങ്ങുമെന്നും , സൌദി -ഇന്ത്യൻ ബിസിനസ് കൌൺസിൽ മുന്നോട്ട് വെക്കുന്ന ശോഭനമായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഞങ്ങള്‍ ഒരുമിച്ചു നീങ്ങുമെന്നുമായിരുന്നു സൗദി കിരീടാവകാശിയും പ്രധാന മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍ സൗദിന്‍റെ പ്രസ്താവന .ജി20 ഉച്ചകോടിയുടെ സംഘടനത്തിന് ഇന്ത്യയെ അഭിനന്ദിക്കുന്നതായും സൗദി സംഘത്തെ നയിച്ച കിരീടാവകാശി പറഞ്ഞു. സൗദിയിലെ ഇന്ത്യൻ പ്രവാസികള്‍ എന്നാല്‍ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ ഏഴ്…

Read More

ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരം; ശ്രീലങ്കയ്ക്ക് എതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച

ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ശ്രീലങ്കയ്ക്ക് എതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ക്യാപ്റ്റൻ രോഹിത് ശർമയുടെ അർധ സെഞ്ചുറി പ്രകടനവും ഇഷാൻ കിഷൻ 61 ബോളിൽ നേടിയ 33 റൺസും കെ.എൽ രാഹുൽ 44 പന്തിൽ നേടിയ 39 റൺസും ഒഴിച്ച് നിർത്തിയാൽ മറ്റുള്ള ആർക്കും കാര്യമായ പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. വിരാട് കോലി, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർ രണ്ടക്കം കടക്കാതെ പുറത്തായി. ശുഭ്മാൻ ഗിൽ…

Read More

രാജ്യദ്രോഹ കുറ്റത്തിന്റെ നിയമസാധുത; സുപ്രീംകോടതിയുടെ വിശാല ഭരണഘടനാ ബെഞ്ച് പരിശോധിക്കും

ഐപിസി 124, രാജ്യദ്രോഹക്കുറ്റത്തിന്റെ നിയമപരമായ സാധുത വിശാല ഭരണഘടനാ ബെഞ്ച് പരിശോധിക്കുമെന്ന് സുപ്രീംകോടതി. അഞ്ചംഗങ്ങളില്‍ കുറയാത്ത വിശാലമായ ബെഞ്ചാണ് ഹർജി പരിശോധിക്കുകയെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. രാജ്യദ്രോഹകുറ്റം പ്രയോഗിക്കുന്നത് സുപ്രീംകോ‍ടതി നേരത്തെ തടഞ്ഞിരുന്നു. തുല്യത, അഭിപ്രായ സ്വാതന്ത്ര്യം, തുടങ്ങിയ മൗലികാവകാശങ്ങളുടെ ലംഘനമാണോ രാജ്യദ്രോഹക്കുറ്റം എന്നാണ് കോടതി പരിശോധിക്കുന്നത്. രാജ്യദ്രോഹ കുറ്റത്തിന് അനുകൂലമായ കേദാർ കേസിലെ വിധിയും വിശാല ബെഞ്ച് പുനഃപരിശോധിക്കും. 1962ലെ കേദാർനാഥ് കേസിലെ വിധി അഞ്ചംഗ ബെഞ്ചിന്‍റേതായിരുന്നു. അതിനാലാണ്…

Read More