നിജ്ജറിന്റെ കൊലപാതകത്തിൽ അന്വേഷണം തുടരും; ഇന്ത്യയുമായുള്ള ബന്ധം പ്രധാനം: വ്യക്തമാക്കി കാനഡ പ്രതിരോധമന്ത്രി

ഇന്ത്യ–കാനഡ തർക്കം രൂക്ഷമാകുന്നതിനിടെ ഇന്ത്യയുമായുള്ള ബന്ധം പ്രധാനമെന്നു വ്യക്തമാക്കി കാനഡ പ്രതിരോധമന്ത്രി ബിൽ ബ്ലയർ. ഇന്ത്യയുമായുള്ള  ബന്ധം തുടരണമെന്നാണ് ആഗ്രഹമെന്നും എന്നാൽ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ അന്വേഷണം തുടരുമെന്നും ബ്ലയർ വിശദീകരിച്ചു. ദ വെസ്റ്റ് ബ്ലോക്കിന് നൽകിയ അഭിമുഖത്തിലാണു ബിൽ ബ്ലയറിന്റെ പ്രതികരണം. ഇൻഡോ-പസഫിക് സഹകരണം കാനഡയ്ക്കു നിർണായകമാണ്. ഇൻഡോ-പസഫിക് സഹകരണം തുടരാനാണു കാനഡ ആഗ്രഹിക്കുന്നത്.  എന്നാൽ ഹർദിപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള സത്യം പുറത്തുകൊണ്ടുവരുന്നതിനായി അന്വേഷണം നടത്താനുള്ള ഉത്തരവാദിത്തം ഞങ്ങൾക്കുണ്ട്. ആരോപണങ്ങൾ ശരിയാണെന്നു…

Read More

സ്വർണവേട്ടയ്ക്ക് തുടക്കമിട്ട് ഇന്ത്യ; ആദ്യ സ്വർണം ഷൂട്ടിങ്ങിൽ

ഏഷ്യൻ ഗെയിംസിൽ റെക്കോർഡ് നേട്ടത്തോടെ സ്വർണവേട്ടയ്ക്ക് തുടക്കമിട്ട് ഇന്ത്യ. ഷൂട്ടിങ്ങിൽ ഇന്ത്യയുടെ 10 മീറ്റർ പുരുഷ റൈഫിൽ ടീമാണ് ലോക റെക്കോർഡോടെ ആദ്യ സ്വർണമെഡൽ ഉന്നം പിഴക്കാതെ റാഞ്ചിയെടുത്തത്. രുദ്രാങ്ക്ഷ് ബാലസാഹെബ്, ഐശ്വരി പ്രതാപ് സിങ്, ദിവ്യാൻഷ് സിങ് എന്നിവർ അടങ്ങിയ ടീമാണ് രാജ്യത്തിന്റെ അഭിമാനമായത്. ഗെയിംസ് ആരംഭിച്ച് രണ്ടാം ദിനത്തിനാണ് സ്വർണമെഡൽ നേട്ടത്തോടെ ഇന്ത്യ തുടക്കം കുറിച്ചത്. 1893.7 പോയിന്റ് ആണ് ഇവർ കുറിച്ചത്. ചൈനയുടെ പേരിലുണ്ടായിരുന്ന 1893.3 പോയിന്റിന്റെ റെക്കോർഡാണ് ഇന്ത്യൻ സംഘം ഭേദിച്ചത്….

Read More

പുതിയ ഇന്ത്യയുടെ അഭിലാഷങ്ങൾ തന്റെ സർക്കാർ പൂർത്തിയാക്കി; പുതിയ വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

വിവിധ സംസ്ഥാനങ്ങൾക്ക് കൈമാറിയ പുതിയ വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓൺലൈനായാണ് ഫ്ലാഗ് ഓഫ് നിർവഹിച്ചത്. പുതിയ ഇന്ത്യയുടെ അഭിലാഷങ്ങൾ തന്റെ സർക്കാർ പൂർത്തീകരിച്ചുവെന്ന് ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു.സ്ത്രീ സംവരണം അടക്കമുള്ള ഭരണ നേട്ടങ്ങൾ പരാമർശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യത്ത് ഒൻപത് പുതിയ വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫാണ് പ്രധാനമന്ത്രി നിർവഹിച്ചത്. പുതിയ ഭാരതത്തിന്റെ പ്രതീക്ഷയുടെ പ്രതീകമാണ് വന്ദേ ഭാരതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ ഒരു കോടിയിൽ അധികം…

Read More

ആഴ്ചകൾക്കു മുൻപേ തെളിവ് ഇന്ത്യയ്ക്ക് കൈമാറിയെന്ന് ട്രൂഡോ; ഒരു ‘പ്രത്യേക വിവര’വും ലഭിച്ചില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ എജൻസികളുടെ പങ്ക് സൂചിപ്പിക്കുന്ന തെളിവുകൾ ഇന്ത്യയ്ക്ക് ആഴ്ചകൾക്കു മുൻപേ കൈമാറിയെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്നലെ ഒട്ടാവയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ട്രൂഡോ ഇക്കാര്യം അറിയിച്ചത്. ‘ഞാൻ തിങ്കളാഴ്ച ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ നേരത്തെ തന്നെ ഇന്ത്യയുമായി സംവദിച്ചിരുന്നു. ഇന്ത്യയുമായി ചേർന്നു പ്രവർത്തിക്കാൻ ഞങ്ങൾ തയാറാണ്.  ഈ വിഷയത്തിന്റെ യഥാർഥ വസ്തുത കണ്ടെത്താൻ ഇന്ത്യ സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.’- ട്രൂഡോ പറഞ്ഞു.  എന്നാൽ കാനഡ ഇത്തരത്തിൽ ഒരു…

Read More

ഏഷ്യന്‍ ഗെയിംസ് ഫുട്ബോൾ ; ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ജയം

ഏഷ്യൻ ഗെയിംസ് ഫുട്‌ബോളിലെ നിർണായക മത്സരത്തിൽ ഇന്ത്യക്ക് ജയം. ബംഗ്ലാദേശിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ തോല്പിച്ചത്. പെനാൽട്ടിയിലൂടെ നായകൻ സുനിൽ ഛേത്രിയാണ് ഇന്ത്യക്കായി വലകുലുക്കിയത്. ഗോൾരഹിതമായ ഒന്നാം പകുതിക്ക് ശേഷം മത്സരത്തിന്റെ 83ആം മിനിറ്റിലാണ് ഇന്ത്യയുടെ വിജയഗോൾ പിറന്നത്. ഇന്ത്യൻ താരം ബ്രൈസ് മിറാൻഡയെ ബോക്‌സിൽ വീഴ്ത്തിയതിനാണ് റഫറി ഇന്ത്യക്ക് അനുകൂലമായി പെനാൽട്ടി വിധിച്ചത്. കിക്കെടുത്ത സുനിൽ ഛേത്രിക്ക് പിഴച്ചില്ല.നിർണായക വിജയത്തോടെ ഇന്ത്യ പ്രീക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്തി. ഗ്രൂപ്പ് എയിൽ മ്യാന്മറുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Read More

‘ഇന്ത്യ എന്ന് പറയുന്നതിൽ തെറ്റില്ല, എന്നാൽ ഭാരതം എന്നുപറയുന്നതിൽ കുറച്ചുകൂടി സുഖമുണ്ട്’: കങ്കണ

രാജ്യത്തിന്റെ പേര് ഭാരതം എന്നാക്കണോ അതോ നിലവിലുള്ള ഇന്ത്യ എന്ന് തന്നെ തുടരണോ എന്നുള്ള ചർച്ചകൾ തുടരുകയാണ്. ഈ വിഷയത്തിൽ തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് നടി കങ്കണ റണൗട്ട്. ഇന്ത്യ എന്ന് പറയുന്നതിൽ തെറ്റില്ലെന്നും എന്നാൽ ഭാരതം എന്നുപറയുന്നതിൽ കുറച്ചുകൂടി സുഖമുണ്ടെന്ന് അവർ പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു അവർ ഈ വിഷയത്തിലുള്ള തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. ഇന്ത്യ എന്ന പേര് പറയുന്നതിൽ തെറ്റില്ലെന്നും താൻ ഒരുപാട് വാർത്തകൾ കാണുന്ന ആളല്ലെന്നുമാണ് കങ്കണ പറഞ്ഞത്. നമ്മുടെ രാജ്യത്തെ ഒരു…

Read More

ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാകുന്നു; വിഷയം ഐക്യരാഷ്ട്രസഭയിൽ ഉന്നയിക്കും

ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഇതിനെ കൂടുതൽ ആശങ്കയോടെയാണ് കാനഡയിലേക്ക് കുടിയേറിയവരും , വിദ്യാഭ്യാസത്തിനായി പോയവരും നോക്കിക്കാണുന്നത്. കാനഡയ്ക്കെതിരെയുള്ള നീക്കം ശക്തമാക്കാനാണ് ഇന്ത്യയുടെ തീരുമാനം.തീവ്രവാദികളെ സംരക്ഷിക്കുന്ന വിഷയം ഐക്യരാഷ്ട്രസഭയിൽ ഉന്നയിക്കും. പ്രതിസന്ധി അനുനയത്തിലൂടെ പരിഹരിക്കാൻ നയതന്ത്ര അണിയറ നീക്കങ്ങളും സജീവമാണ്.G7 രാജ്യങ്ങൾ വിഷയത്തിൽ ഇന്ത്യയെ പ്രകോപിപ്പിക്കാതെ ജാഗ്രതയോടെയുള്ള പ്രതികരണമാണ് നടത്തിയത്. തർക്കം മുറുകുന്നതിനിടെ കാനഡയിൽ കഴിയുന്നവരടക്കമുള്ള ഖലിസ്ഥാൻ ഭീകരർക്കെതിരായ നടപടികൾ എൻഐഎ വേഗത്തിലാക്കി. വിവിധ കേസുകളിൽ പ്രതികളായ കാനഡ ബന്ധമുള്ള ഖലിസ്ഥാൻ തീവ്രവാദികളുടെയും…

Read More

കനേഡിയൻ ഗായകൻ ശുഭിന്റെ ഇന്ത്യാ പര്യടനം റദ്ദാക്കി

ഖലിസ്താൻവാദികളെ പിന്തുണച്ചെന്നാരോപിച്ച് കനേഡിയൻ റാപ്പ് ഗായകൻ ശുഭ്നീത് സിങ്ങിന്റെ (ശുഭ്) ഇന്ത്യയിലെ സംഗീതപരിപാടികൾ റദ്ദാക്കി. ടിക്കറ്റെടുത്തവർക്ക് പണം തിരികെനൽകുമെന്ന് ബുക്കിങ് ആപ്പായ ബുക്ക് മൈ ഷോ അറിയിച്ചു. ശുഭ് ഖലിസ്താൻ അനുഭാവിയാണെന്ന ആരോപണമുയർന്നതോടെ ‘ബുക്ക് മൈ ഷോ’ ബഹിഷ്‌കരിക്കാൻ സാമൂഹികമാധ്യമങ്ങളിൽ ആഹ്വാനമുയർന്നിരുന്നു. ശുഭിന്റെ ഇന്ത്യാപര്യടനത്തിന്റെ സ്‌പോൺസർകൂടിയാണ് ബുക്ക് മൈ ഷോ. ഇദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാപര്യടനമായിരുന്നു ഇത്. 10 നഗരങ്ങളിലാണ് പരിപാടി നിശ്ചയിച്ചിരുന്നത്. ശുഭിന്റെ പരിപാടിയുടെ പോസ്റ്ററുകൾ മുംബൈയിൽ യുവമോർച്ച പ്രവർത്തകർ നശിപ്പിച്ചു. 

Read More

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സ്വർണക്കടത്ത് പിടികൂടി ബോർഡർ സെക്യൂരിറ്റി ഫോഴ്സ്; ഒരാൾ അറസ്റ്റിൽ

ഇന്ത്യ ബംഗ്ലദേശ് അതിർത്തിയിൽ സ്വർണക്കടത്ത് പിടികൂടി ബോർഡർ സെക്യൂരിറ്റി ഫോഴ്സ്. 14 കോടി രൂപ വിലമതിക്കുന്ന 23 കിലോ സ്വർണമാണ് ബിഎസ്എഫ് പിടികൂടിയത്.സംഭവത്തിൽ 23 കാരനായ ഇന്ദ്രജിത് പത്രയെ ബിഎസ്എഫ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ നോർത്ത് 24പർഗാനാസ് സ്വദേശിയാണ് പ്രതി.50 സ്വർണ ബിസ്‌ക്കറ്റുകളും 16 സ്വർണക്കട്ടികളുമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. അതിർത്തിയിലൂടെ വൻതോതിലുള്ള സ്വർണക്കടത്തിന് നീക്കം നടക്കുന്നതായി വിവരം ലഭിച്ചതോടെയാണ് ബിഎസ്എഫ് പരിശോധന ശക്തമാക്കിയത്. സംശയാസ്പദമായ രീതിയിൽ കണ്ട മോട്ടോർ സൈക്കിൾ യാത്രക്കാരനെ തടഞ്ഞ് നിർത്തി…

Read More

ഇന്ത്യയുടെ ഭരണനിർവഹണം ലോകത്തിന് തന്നെ മാതൃക: നരേന്ദ്രമോദി

വികസിത രാജ്യത്തിലേക്കുള്ള യാത്ര ഇന്ന് തുടങ്ങുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളിലെയും അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നിരവധി ഓര്‍മ്മകൾ ഇവിടെയുണ്ടെന്നും, സെന്‍ട്രല്‍ ഹാള്‍ വൈകാരിതകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും മോദി പറഞ്ഞു.  “രാജ്യത്തിന്റെ ചരിത്രത്തില്‍ സെന്‍ട്രല്‍ ഹാളിന് നിര്‍ണ്ണായക ചരിത്രമുണ്ട്. നമ്മുടെ ഭരണഘടന രൂപീകരിച്ചത് ഇവിടെയാണ്. നിരവധി അധികാരകൈമാറ്റത്തിന് സെന്‍ട്രല്‍ ഹാള്‍ സാക്ഷിയായി. ഇരുസഭകളിലുമായി 4000 നിയമങ്ങള്‍ പാസാക്കി. ദേശീയഗാനത്തിലും ദേശീയ പതാകക്കും അംഗീകാരം നല്‍കിയത് ഇവിടെയാണ്. പഴയ മന്ദിരം ഇനി…

Read More