രണ്ട് സംഘടനകൾക്ക് നിരോധനം; ഖലിസ്ഥാൻ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് എതിരെ കാനഡയുടെ കടുത്ത നടപടി

രണ്ട് ഖലിസ്ഥാൻ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കാനഡ. ബബ്ബർ ഖൽസ ഇന്‍റര്‍നാഷണല്‍, സിഖ് യൂത്ത് ഫെഡറേഷൻ എന്നീ സംഘടനകളെയാണ് നിരോധിച്ചത്. അഞ്ച് സംഘടനകളെ നിരോധിക്കണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. വിലക്ക് ഏര്‍പ്പെടുത്തേണ്ട സംഘടനകളുടെ പട്ടികയും കൈമാറിയിരുന്നു. ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ – കാനഡ ബന്ധത്തില്‍ ഉലച്ചിൽ വന്നിരുന്നു. നിജ്ജര്‍ കൊലപാതകത്തിലെ അതൃപ്തി ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടറിയിച്ച ട്രൂഡോ, കനേഡിയന്‍ പാര്‍ലമെന്റിലാണ് ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന് തുറന്നടിക്കുകയും…

Read More

ഇന്ന് ഗാന്ധി ജയന്തി, രാഷ്ട്രപിതാവിന്റെ ഓർമകളിൽ രാജ്യം; രാജ്ഘട്ടിലെത്തി ആദരമർപ്പിച്ച് നേതാക്കൾ

ഇന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 154-ാം ജന്മദിനം. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഡ്, ലോക്സഭാ സ്പീക്കർ ഓം ബിർള തുടങ്ങിയവർ രാജ്ഘട്ടിലെത്തി മഹാത്മജിക്ക് ആദരമർപ്പിച്ചു. ഗാന്ധിജിയുടെ സ്വാധീനം ലോകമാകെ വ്യാപിച്ചുകിടക്കുകയാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഗാന്ധി ജയന്തി ദിനത്തിൽ അദ്ദേഹത്തെ വണങ്ങുന്നുവെന്നും ഗാന്ധിജിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നമുക്ക് പരിശ്രമിക്കാമെന്നും മോദി എക്സിൽ കുറിച്ചു.

Read More

പ്രവാസി വോട്ടിന് തിരിച്ചറിയല്‍ കാര്‍ഡ്: പ്രവര്‍ത്തനം ആരംഭിച്ചതായി ഭാരതീയ പ്രവാസി ഫെഡറേഷന്‍

പ്രവാസി വോട്ടവകാശവുമായി ബന്ധപ്പെട്ട് ഭാരതീയ പ്രവാസി ഫെഡറേഷന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് അര്‍ഹര്‍ക്ക് ലഭ്യമാക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചതായി ഭാരവാഹികള്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം ലഭിക്കുമെന്നാണ് കരുതുന്നത്. ഒരു കോടി പ്രവാസികള്‍ക്ക് തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാനായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ അപേക്ഷാ ഫോറം ഭാരതീയ പ്രവാസി ഫെഡറേഷന്‍ അച്ചടിച്ച് വിതരണം ചെയ്യും. അപേക്ഷാ ഫോറം പൂരിപ്പിച്ച് അയക്കാന്‍ ഹെല്‍പ് ഡെസ്‌കുകളും ആരംഭിക്കും. ‘ഡിജിറ്റല്‍ ഇന്ത്യ’യുടെ ഭാഗമായി…

Read More

‘വളർന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തി, ഇന്ത്യയുമായി അടുത്ത ബന്ധത്തിനു കാനഡ ഇപ്പോഴും പ്രതിജ്ഞാബദ്ധം’: ട്രൂഡോ

ഇന്ത്യയുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാകാൻ ആഗ്രഹിക്കുന്നില്ലെന്ന നിലപാടുമായി കാനഡ. ഇന്ത്യയുമായി അടുത്ത ബന്ധത്തിനു കാനഡ ഇപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നു പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ഖലിസ്ഥാനി തീവ്രവാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തെ തുടർന്നുള്ള ആരോപണ പ്രത്യാരോപണങ്ങളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്. ‘വളർന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തിയും പ്രധാനപ്പെട്ട ഭൗമരാഷ്ട്രീയ ശക്തിയുമാണ് ഇന്ത്യ. ലോകവേദിയിലെ സാന്നിധ്യം കണക്കിലെടുത്ത് ‘ഗൗരവപരമായും സൃഷ്ടിപരമായും’ ഇന്ത്യയുമായുള്ള ബന്ധം തുടരുന്നത് അതീവ പ്രാധാന്യമുള്ളതെന്നു കാനഡയും സഖ്യകകക്ഷികളും കരുതുന്നു. ഇന്ത്യയുമായി കൂടുതൽ അടുപ്പത്തോടെ സഹകരിക്കുന്നതിനെ അതീവ…

Read More

ഏഷ്യൻ ഗെയിംസിൽ മെഡൽ കൊയ്ത്ത് തുടർന്ന് ഇന്ത്യ; ഷൂട്ടിങിൽ സ്വര്‍ണവും വെള്ളിയും

ഏഷ്യന്‍ ഗെയിംസിൽ മെഡൽ കൊയ്ത്ത് തുടർന്ന് ഇന്ത്യ. ഷൂട്ടിങ്ങില്‍ നിന്ന് ഇന്ത്യ ഒരു സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. സ്വപ്‌നില്‍ കുശാലെ, ഐശ്വരി പ്രതീപ് സിങ്, അഖില്‍ ഷിയോറാന്‍ എന്നിവരടങ്ങിയ സഖ്യമാണ് സ്വര്‍ണം നേടിയത്. വനിതാ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റര്‍ ടീം വിഭാഗത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ വെള്ളി നേടി. ഇഷ സിങ്, ദിവ്യ ടി.എസ്. പലക് ഗുലിയ എന്നിവരടങ്ങിയ സഖ്യമാണ്…

Read More

കയറ്റിറക്കുമതി രംഗത്തെ ഉണർവ് ശക്തിപ്പെടുത്താൻ ഇന്ത്യയും യുഎഇയും

കയറ്റിറക്കുമതി രംഗത്തെ ഉണർവ്​ കൂടുതൽ ശക്തിപ്പെടുത്താൻ ഇന്ത്യ- യു.എ.ഇ ധാരണ. സമഗ്ര സാമ്പത്തിക കരാർ ഉഭയകക്ഷി വ്യാപാര രംഗത്ത്​ വൻ മുന്നേറ്റത്തിന്​ വഴിയൊരുക്കിയതായും ഇരു രാജ്യങ്ങളും വിലയിരുത്തി. കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെ ആഗോളവിഷയങ്ങളിൽ അടുത്ത സഹകരണം രൂപപ്പെടുത്തി മുന്നോട്ടു പോകാനും തീരുമാനമായിയിട്ടുണ്ട് ന്യൂയോർക്കിൽ യു.എൻ പൊതുസഭാ സമ്മേളന പശ്ചാത്തലത്തിൽ ഇന്ത്യയുടെയും യു.എ.ഇയുടെയും വിദേശകാര്യ മന്ത്രിമാർ നടത്തിയ ചർച്ചയിലാണ്​ ഉഭയകക്ഷി ബന്​ധം കൂടുതൽ കരുത്തുറ്റതാക്കി മാറ്റാൻ തീരുമാനിച്ചത്​. ഡൽഹിയിൽ സമാപിച്ച ജി 20 ഉച്ചകോടിയും തീരുമാനങ്ങളും വികസന രംഗത്ത്​…

Read More

ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് അരി കയറ്റുമതി പുനഃസ്ഥാപിച്ചു

മൂന്നു മാസത്തെ ഇടവേളക്കുശേഷം യു.എ.ഇയിലേക്ക് വീ ണ്ടും അരി കയറ്റുമതി ചെയ്യാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചു. ബസുമതിയല്ലാത്ത 75,000 ടൺ വെള്ള അരി കയറ്റുമതി ചെയ്യാനാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. നാഷനൽ കോ ഓപറേറ്റിവ് എക്സ്പോർട്ട് ലിമിറ്റഡ് വഴിയായിരിക്കും അരി കയറ്റുമതി ചെയ്യുകയെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിജ്ഞാ പനത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡി.ജി.എഫ്.ടി) വ്യക്തമാക്കി. യു.എ.ഇ, കെനിയ, മഡഗാസ്കർ, ബെനിൻ എന്നിവിടങ്ങളിലേക്ക് ഈ വർഷം 2.2 ശതകോടി ഡോളറിൻറെ അരി…

Read More

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രിയായി ‘2018’

ഓസ്‌കർ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഒഫിഷ്യൽ എൻട്രിയായി 2018 തെരഞ്ഞെടുക്കപ്പെട്ടു. ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രാമാണ് 2018. ടൊവിനൊ തോമസ്, ആസിഫ് അലി കുഞ്ചാക്കോ ബോബൻ,  തുടങ്ങിയർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 2018. ആദ്യമായി മലയാളത്തിൽ നിന്ന് 200 കോടി ക്ലബിൽ എത്തുന്നതും 2018 ആണ്. കേരളം 2018ൽ അനുഭവിച്ച പ്രളയത്തിന്റെ കഥയായിരുന്നു പ്രമേയം. സാങ്കേതികത്തികവോടെ കേരളത്തിന്റെ നേർ അനുഭവങ്ങൾ സിനിമയിലേക്ക് പകർത്തിയപ്പോൾ 2018 വൻ വിജയമായി മാറി. കലാപരമായും മികച്ചുനിന്നു 2018. ബോക്‌സ് ഓഫീസിൽ 2018…

Read More

ഏഷ്യൻ ഗെയിംസ്; അശ്വാഭ്യാസത്തിൽ ചരിത്ര സ്വർണ നേട്ടവുമായി ടീം ഇന്ത്യ

ഏഷ്യന്‍ ഗെയിംസ് അശ്വാഭ്യാസം ഡ്രസ്സേജ് ഇനത്തില്‍ ചരിത്ര സ്വര്‍ണം നേടി ടീം ഇന്ത്യ .ഹൃദയ് ഛദ്ദ, ദിവ്യകൃതി സിങ്, അനുഷ് അഗര്‍വാല, സുദീപ്തി ഹജേല എന്നിവരടങ്ങിയ മിക്സഡ് ടീമാണ് അശ്വാഭ്യാസത്തില്‍ സ്വര്‍ണം നേടി ചരിത്രം കുറിച്ചത്. 41 വര്‍ഷത്തിനുശേഷമാണ് അശ്വാഭ്യാസത്തില്‍ ഇന്ത്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടുന്നത്. ടീം ഇനത്തില്‍ 209.205 പോയന്‍റ് നേടിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. 204.88 പോയന്‍റ് നേടിയ ചൈന വെള്ളിയും 204.852 പോയന്‍റ് നേടിയ ഹോങ്‌കോംഗ് വെങ്കലവും നേടി. ഹാങ്ചൗ ഏഷ്യന്‍…

Read More

സമൂഹമാധ്യമങ്ങളിൽ നെഗറ്റീവ് വികാരം; ഇന്ത്യയിലുള്ള പൗരന്മാർക്കു മുന്നറിയിപ്പുമായി കാനഡ

ഇന്ത്യയിലുള്ള പൗരന്മാർക്കു ജാഗ്രതാ നിർദേശം നൽകി കാനഡ. യാത്രകളിൽ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നുമാണു നിർദേശം. രണ്ടു രാജ്യങ്ങളിലെയും സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണു നടപടിയെന്നാണു വിശദീകരണം. കാനഡയിലുള്ള ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം കഴിഞ്ഞ ദിവസം കാനഡ തള്ളിയിരുന്നു. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമാണിത് എന്നായിരുന്നു കാനഡയുടെ പ്രതികരണം. ഇതിനു ദിവസങ്ങൾക്കു ശേഷമാണ് ഇന്ത്യയിലുള്ള കനേഡിയൻ പൗരന്മാർക്കു മുന്നറിയിപ്പ് നൽകിയതെന്നതു ശ്രദ്ധേയമാണ്. വീസ നടപടികൾ ഇന്ത്യ നിർത്തിവച്ചതും പ്രതിഷേധങ്ങൾക്കുള്ള സാധ്യതയും…

Read More