
നിക്ഷേപം, വ്യവസായം തുടങ്ങിയ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഇന്ത്യയും, യു എ ഇയും ഒപ്പ് വെച്ചു
നിക്ഷേപം, വ്യവസായം, നൂതന സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പ് വരുത്തുന്നതിനുള്ള ധാരണാപത്രത്തിൽ ഇന്ത്യയും, യു എ ഇയും ഒപ്പ് വെച്ചു. എമിറേറ്റ്‌സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2023 ഒക്ടോബർ 5-ന് എമിറേറ്റ്‌സ് പാലസിൽ വെച്ച് നടന്ന ചടങ്ങിലാണ് സുസ്ഥിരതയിലൂന്നിയുള്ള വ്യവസായ വികസനത്തിൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പരസ്പര സഹകരണം ഉറപ്പ് വരുത്താൻ ലക്ഷ്യമിടുന്ന ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പ് വെച്ചത്. #UAE, #India sign MoU to drive investment, collaboration in…