ലോകകപ്പ് ക്രിക്കറ്റ്; പാക്കിസ്ഥാനെ തകർത്ത് ഇന്ത്യയുടെ കുതിപ്പ്, ഇന്ത്യൻ വിജയം 7 വിക്കറ്റിന്.

ലോകകപ്പിൽ വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ. ബദ്ധ വൈരികളായ പാക്കിസ്ഥാനെയാണ് ഇന്ത്യ ലോകകപ്പിൽ വീണ്ടും മുട്ടുകുത്തിച്ചത്. പാക്കിസ്ഥാൻ മുന്നോട്ട് വെച്ച 192 റൺസ് വിജയലക്ഷ്യം രോഹിത് ശർമ്മയുടെ തകർപ്പൻ ഷോട്ടുകളിലൂടെ ഇന്ത്യ അനായാസം മറികടന്നു. 6 ബൗണ്ടറികളും 6 സിക്സറുകളും രോഹിതിൻ്റെ ബാറ്റിൽ നിന്ന് അനായാസം പിറന്നപ്പോൾ പേര് കേട്ട പാക്കിസ്ഥാന്റെ ബൗളിംഗ് നിര വെള്ളം കുടിച്ചു. 192 എന്ന വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയ്ക്ക് ഒരു ഘട്ടത്തിലും പാക് പട വെല്ലുവിളി ഉയർത്തിയില്ല. 6.4 ഓവറിൽ…

Read More

പ്രഗ്നന്‍സി ടൂറിസം; ഗര്‍ഭിണിയാകാന്‍ യൂറോപ്യന്‍ വനിതകള്‍ ഇന്ത്യയിലെത്തുന്ന അത്ഭുതഗ്രാമം

ഇന്ത്യയിലെ ലഡാക്ക് മേഖലയിലെ ബ്രൊഖപക്കാര്‍ പ്രഗ്നന്‍സി ടൂറിസത്തെക്കുറിച്ച് അധികം സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നവരല്ല. സമൂഹത്തില്‍ അവര്‍ക്കുള്ള ആദരവ് നഷ്ടപ്പെടുമോ എന്ന ഭയമാണു കാരണം. ബ്രൊഖപയുടെ ആചാരങ്ങള്‍ വേദിക് കര്‍ച്ചറുമായി ബന്ധപ്പെട്ടു കിടക്കുന്നു. ആര്യന്മാരെപ്പോലെ അവരും പ്രകൃതിയെ ആരാധിക്കുന്നവരാണ്. പുരുഷദൈവങ്ങള്‍ മാത്രമല്ല, അമ്മദൈവങ്ങളും അവര്‍ക്കുണ്ട്. മാത്രമല്ല, സംസ്‌കൃതവുമായി സാമ്യമുള്ള ഭാഷയാണ് ബ്രൊഖപയുടേത്. ഗര്‍ഭിണികളാകാന്‍ യൂറോപ്യന്‍ സ്ത്രീകളത്തുന്ന ഇന്ത്യയിലെ ഗ്രാമം! ലഡാക്കിലെ ബിയാമ, ധാ, ഹാനു, ദര്‍ചിക് ഗ്രാമങ്ങളിലാണ് ഗര്‍ഭം ധരിക്കാന്‍ മാത്രം യൂറോപ്യന്‍ വനിതകള്‍ എത്തുന്നത്. ബ്രൊഖപ യുവാക്കളില്‍ നിന്നാണ്…

Read More

ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് രണ്ടാം അംഗം; എതിരാളികൾ അഫ്ഗാനിസ്ഥാൻ

ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ രണ്ടാം അംഗത്തിന് ഇറങ്ങുകയാണ് ഇന്ന് ടീം ഇന്ത്യ. താരതമ്യേന ദുർബലരായ അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ. എന്നാൽ ചില മത്സരങ്ങളിൽ ഇന്ത്യയെ വിറപ്പിച്ചിട്ടുള്ള ടീമും കൂടിയാണ് അഫ്ഗാനിസ്ഥാൻ. ഉച്ചയ്ക്ക് രണ്ടിന് ഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരം വിജയിച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നതെങ്കിലും ആശങ്കകൾ ഇനിയും പരിഹരിക്കാനുണ്ട്. തുടക്കം പതറിയാൽ മുൻനിരയുടെ താളം തെറ്റുന്ന കാഴ്ച ആസ്ത്രേലിയക്കെതിരെയും കണ്ടതാണ് വിരാട് കോഹ്ലിയുടെയും കെ.എൽ.രാഹുലിന്‍റെയും വീരോചിത ചെറുത്ത് നിൽപ്പില്ലായിരുന്നെങ്കിൽ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട…

Read More

ലോകകപ്പിലെ രണ്ടാം മത്സരം; ഇന്ത്യക്കെതിരെ അഫ്ഗാനിസ്ഥാന് ടോസ്

ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്താനെതിരെ ഇന്ത്യക്ക് ഫീൽഡിങ്. ന്യൂഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ അഫ്ഗാൻ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയക്കെതിരെ ചെന്നൈയില്‍ ആദ്യ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. രവിചന്ദ്രന്‍ അശ്വിന് പകരം ശാര്‍ദൂല്‍ ഠാക്കൂര്‍ ടീമിലിടം നേടി. അതേസമയം അഫ്ഗാനിസ്താന്‍ കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തി.

Read More

ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറലായി സതീഷ് കുമാർ ശിവൻ ചുമതലയേറ്റു

ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറലായി സതീഷ് കുമാർ ശിവൻ ചുമതലയേറ്റു. ഡോ. അമൻ പുരി സ്ഥലം മാറിയ സാഹചര്യത്തിലാണ് സതീഷ് കുമാർ ദുബൈയിലെത്തിയത്. പാലക്കാട് വേരുകളുള്ള തമിഴ്‌നാട് സ്വദേശിയാണ് സതീഷ് കുമാർ ശിവൻ. ഇന്ത്യൻ ഫോറിൻ സർവീസ് 2005 ബാച്ച് ഉദ്യോഗസ്ഥനായ ഇദ്ദേഹം വിദേശകാര്യമന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായിരുന്നു. നേരത്തെ സിയോളിൽ ഇന്ത്യൻ എംബസിയിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായും വാഷിങ്ടൺ ഇന്ത്യൻ എംബസിയിൽ ഫസ്റ്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രിയുടെ ഡെപ്യൂട്ടി സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു

Read More

ഇന്ത്യയും സൗദിയും ഊർജ മേഖലയിൽ സഹകരിക്കും; കരാറിൽ ഒപ്പുവച്ചു

ഊർജ രംഗത്തെ സഹകരണം ലക്ഷ്യമിട്ട് ഇന്ത്യയും സൗദിയും ധാരണയിലെത്തി. ഇലക്ട്രിക്കൽ ഇന്റർ കണക്ഷൻ, ഗ്രീൻ ഹൈഡ്രജൻ സപ്ലൈ ചെയിൻ എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരിക്കും. ഇതു സംബന്ധിച്ച ധാരണാ പത്രത്തിൽ ഇരുരാജ്യങ്ങളുടെയും ഊർജ മന്ത്രിമാർ തമ്മിൽ ഒപ്പ് വച്ചു. റിയാദിലെത്തിയ ഇന്ത്യൻ ഊർജമന്ത്രി ആർ.കെ സിങ്ങും സൗദി ഊർജമന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ അൽസൗദുമാണ് ധാരണാ പത്രത്തിൽ ഒപ്പ് വച്ചത്. ധാരണ പ്രകാരം അടിയന്തര ഘട്ടങ്ങളിലും തിരക്കേറിയ സാഹചര്യങ്ങളിലും വൈദ്യുദി കൈമാറ്റം, ഊർജ പദ്ധതികളുടെ…

Read More

ഏകദിന ലോകകപ്പ് ; ഓസ്ട്രേലിയയ്ക്ക് എതിരെ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം, തുടക്കത്തിൽ തകർന്ന ഇന്ത്യയെ കരകയറ്റിയത് കോലിയും രാഹുലും ചേർന്ന്

മുന്‍നിര തകര്‍ന്നിട്ടും ഏകദിന ലോകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ത്രസിപ്പിക്കുന്ന ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ ആറ് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഓസീസ് 49.3 ഓവറില്‍ 199ന് എല്ലാവരും പുറത്തായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ, രണ്ട് വിക്കറ്റ് വീതം നേടിയ കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര എന്നിവരാണ് ഓസീസിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 41.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. കെ…

Read More

ഹമാസ് സംഘടനയുടെ റോക്കറ്റാക്രമണം; ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ

ഹമാസ് സംഘടനയുടെ റോക്കറ്റാക്രമണത്തിൽ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ. ഇസ്രായേലിലുണ്ടായ ഭീകരാക്രമണം ഞെട്ടിക്കുന്നതാണെന്നും ആക്രണത്തിന് ഇരകളായ നിഷ്കളങ്കരായ ആളുകൾക്കും അവരുടെ കുടുംബങ്ങൾക്കുമായി പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. പ്രതിസന്ധി നിറഞ്ഞ ഈ മണിക്കൂറിൽ ഇസ്രയേലിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും പ്രധാനമന്ത്രി കുറിച്ചു. ‘ഇസ്രയേലിലെ ഭീകരാക്രമണം അക്ഷാർത്ഥത്തിൽ ഞെട്ടിച്ചു. അവിടുത്തെ നിഷ്കളങ്കരായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കുമായി പ്രാർഥിക്കുന്നു. ഏറ്റവും പ്രയാസമേറിയ ഈ ഘട്ടത്തിൽ ഇന്ത്യ ഇസ്രയേലിനൊപ്പം ഉറച്ചു നിൽക്കുന്നു’- മോദി കുറിച്ചു.

Read More

എയർ ഇന്ത്യ വിമാനങ്ങൾ പുതിയ ലുക്കിൽ; ചിത്രങ്ങൾ പുറത്ത്

 പുതിയ ‘ലുക്കിൽ’ എയർ ഇന്ത്യ വിമാനങ്ങൾ.  ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിനു പിന്നാലെ എയർ ഇന്ത്യ ലോഗോയിലും നിറത്തിലും മാറ്റങ്ങൾ വരുത്തി. പുതിയ മാറ്റങ്ങളോടെയുള്ള എ350 വിമാനത്തിന്റെ ആദ്യ ചിത്രങ്ങൾ എയർ ഇന്ത്യ എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടു. ഫ്രാൻസിലെ ടൗലൗസിലെ വർക്ക്‌ഷോപ്പിൽനിന്നുള്ള ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ഈ ശൈത്യകാലത്ത് വിമാനം ഇന്ത്യയിലെത്തും. Here’s the first look of the majestic A350 in our new livery at the paint shop in Toulouse. Our A350s start coming…

Read More

നിക്ഷേപം, വ്യവസായം തുടങ്ങിയ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഇന്ത്യയും, യു എ ഇയും ഒപ്പ് വെച്ചു

നിക്ഷേപം, വ്യവസായം, നൂതന സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പ് വരുത്തുന്നതിനുള്ള ധാരണാപത്രത്തിൽ ഇന്ത്യയും, യു എ ഇയും ഒപ്പ് വെച്ചു. എമിറേറ്റ്‌സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2023 ഒക്ടോബർ 5-ന് എമിറേറ്റ്‌സ് പാലസിൽ വെച്ച് നടന്ന ചടങ്ങിലാണ് സുസ്ഥിരതയിലൂന്നിയുള്ള വ്യവസായ വികസനത്തിൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പരസ്പര സഹകരണം ഉറപ്പ് വരുത്താൻ ലക്ഷ്യമിടുന്ന ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പ് വെച്ചത്. #UAE, #India sign MoU to drive investment, collaboration in…

Read More