ഇന്ത്യൻ പ്രവാസികൾക്ക് ഓപ്പൺ ഹൗസ് സംഘടിപ്പിച്ച് കുവൈത്ത് ഇന്ത്യൻ എംബസി

കുവൈത്ത് ഇന്ത്യൻ എംബസി, ഇന്ത്യൻ പ്രവാസികൾക്കായി ഓപൺ ഹൗസ് സംഘടിപ്പിക്കുന്നു. അംബാസഡർ ഡോ.ആദർശ് സ്വൈകയും എംബസി ഉന്നത ഉദ്യോഗസഥരും ഓപൺ ഹൗസിൽ പങ്കെടുക്കും. ഇന്ന് അറേബ്യൻ ഗൾഫ് സ്ട്രീറ്റിലെ ഇന്ത്യൻ എംബസി ആസ്ഥാനത്താണ് ഓപൺ ഹൗസ് സംഘടിപ്പിക്കുന്നത്. ഉച്ചക്ക് 12ന് തുടങ്ങുന്ന ഓപൺ ഹൗസില്‍ , 11 മണി മുതൽ രജിസ്ട്രേഷന്‍ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

Read More

ഇന്ത്യ എന്ന് രേഖപ്പെടുത്തിയതിന് പകരം എല്ലായിടത്തും ‘ഭാരത്’; എൻ സി ഇ ആർ ടി സമിതി ശുപാർശ

ഇന്ത്യയെന്ന് രേഖപ്പെടുത്തിയ എല്ലാ പാഠപുസ്തകങ്ങളിലും തിരുത്തൽ വരുത്താൻ എൻ സി ഇ ആർ ടി. ഇന്ത്യ എന്ന് രേഖപ്പെടുത്തിയതിന് പകരം എല്ലായിടത്തും ഭാരത് എന്നാക്കാൻ എൻ സി ഇ ആർ ടി സമിതി ശുപാർശ നൽകി. സാമൂഹ്യ ശാസ്ത്ര പാഠഭാഗങ്ങൾ സംബന്ധിച്ച് എൻസിആർടി നിയോഗിച്ച സമിതിയാണ് രാജ്യത്തിന്റെ പേര് ഭാരത് എന്ന് എല്ലാ പാഠപുസ്തകങ്ങളിലും രേഖപ്പെടുത്താൻ ശുപാർശ നൽകിയത്. സമിതി ഐകകണ്ഠേന എടുത്ത തീരുമാനമാണിതെന്നാണ് വിവരം. ശുപാർശ ലഭിച്ചുവെന്നും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും എൻസിഇആർടി അധികൃതർ പ്രതികരിച്ചു.ചരിത്ര പുസ്തകങ്ങളിൽ…

Read More

സിട്രാ ചെയർമാനുമായി ചർച്ച നടത്തി ഇന്ത്യയിലെ ഐ.ടി കമ്പനി പ്രതിനിധികൾ

ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്ത്യ-​കു​വൈ​ത്ത് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി കോ​ൺ​ഫ​റ​ൻ​സി​ന്റെ ഭാ​ഗ​മാ​യി ഐ.​ടി.​ഇ.​എ​സ് മേ​ഖ​ല​യി​ലെ വി​വി​ധ ക​മ്പ​നി​ക​ളി​ലെ പ്ര​തി​നി​ധി​ക​ള്‍ കു​വൈ​ത്തി​ലെ​ത്തി.ഞാ​യ​റാ​ഴ്ച വി​വി​ധ ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ സി​ട്രാ ചെ​യ​ർ​മാ​നും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ടെ​ലി​കോം, ക്ലൗ​ഡ് ക​മ്പ്യൂ​ട്ടി​ങ് എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ഐ.​ടി.​ഇ.​എ​സ് മേ​ഖ​ല​യി​ലെ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം ഇ​രു വി​ഭാ​ഗ​വും ച​ർ​ച്ച ചെ​യ്തു. ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​ൻ ബി​സി​ന​സ് ആ​ൻ​ഡ് പ്ര​ഫ​ഷ​ന​ൽ കൗ​ൺ​സി​ൽ പ്ര​ത്യേ​ക പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച​യാ​ണ് കോ​ൺ​ഫ​റ​ൻ​സ്. കു​വൈ​ത്ത് ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ്, ഇ​ന്ത്യ​ൻ ബി​സി​ന​സ് ആ​ൻ​ഡ് ​പ്ര​ഫ​ഷ​ന​ൽ കൗ​ൺ​സി​ൽ,…

Read More

ലോകകപ്പിൽ ഇന്ത്യയുടെ വിജയക്കുതിപ്പ്; ന്യൂസിലൻഡിനേയും വീഴ്ത്തി ഇന്ത്യ

ലോകകപ്പിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. 4 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ന്യൂസീലൻഡ് മുന്നോട്ടുവച്ച 274 റൺസ് വിജയലക്ഷ്യം 48 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 95 റൺസ് നേടിയ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ന്യൂസീലൻഡിനായി ലോക്കി ഫെർഗൂസൻ 2 വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ഇന്ത്യ അഞ്ച് മത്സരങ്ങളിലും വിജയിച്ച് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ലോകകപ്പുകളിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യയുടെ രണ്ടാം വിജയം മാത്രമാണിത്. 274 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ്…

Read More

പലസ്തീനെതിരെ സമൂഹ മാധ്യമത്തിൽ വിദ്വേഷ പോസ്റ്റ്; ഇന്ത്യക്കാരനായ ഡോക്ടറെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു

പലസ്തീനെതിരെ സമൂഹ മാധ്യമത്തിൽ വിദ്വേഷ പോസ്റ്റ് ഇട്ടതിനെ തുടർന്ന് ബഹ്റൈനിൽ ജോലി ചെയ്തിരുവന്ന ഇന്ത്യക്കാരനായ ഡോക്ടറെ സ്വകാര്യ ആശുപത്രി മാനേജ്മെൻറ് പിരിച്ചുവിട്ടു. സ്വകാര്യ ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ വിഭാഗം ഡോക്ടറെയാണ് ഇസ്രായേലിനെ അനുകൂലിച്ചും പലസ്തീന് എതിരായും വിദ്വേഷ ജനകമായ പോസ്റ്റിട്ടതിന് പിരിച്ചുവിട്ടത്. പോസ്റ്റിന് പിന്നാലെ വ്യാപക വിമർശനം ഉയർന്നതിനെത്തുടർന്ന് അദ്ദേഹം പിന്നീട് സമൂഹ മാധ്യമങ്ങളിലൂടെ ക്ഷമ ചോദിച്ചു. ഡോക്ടറുടെ പോസ്റ്റ് സാമൂഹികമര്യാദയുടെ ലംഘനവും സ്ഥാപനത്തിന്റെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനവുമായതിനാൽ നിയമനടപടി സ്വീകരിക്കുകയും ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തതായി ആശുപത്രി…

Read More

ഏകദിന ലോകകപ്പ്; ഇന്ത്യക്ക് തുടര്‍ച്ചയായ നാലാം ജയം, കോലിക്ക് സെഞ്ചുറി!

ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ നാലാം ജയം. ബംഗ്ലാദേശിനെതിരെ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പൂനെ, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 41.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സെഞ്ചുറി നേടിയ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 103 റൺസാണ് വിരാട് കോലി നേടിയത്. 97 പന്തിലാണ് വിരാട്…

Read More

ഖത്തർ മാസ്റ്റേഴ്സ് ഓപ്പൺ ചെസ്; മാഗ്നസ് കാൾസണെ അട്ടിമറിച്ച് ഇന്ത്യയുടെ കാർത്തികേയൻ മുരളി

ഖത്തർ മാസ്റ്റേഴ്സ് ഓപ്പൺ ചെസിൽ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ അട്ടിമറിച്ച് ഇന്ത്യയുടെ കാർത്തികേയൻ മുരളി. ചെസ് ചാമ്പ്യൻഷിപ്പിന്റെ ഏഴാം റൗണ്ടിലാണ് ഒന്നാം നമ്പർ താരവും ലോക ചാമ്പ്യനുമായ കാൾസനെ ഇന്ത്യൻ താരം അട്ടിമറിച്ചത്. വിശ്വനാഥൻ ആനന്ദിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ക്ലാസിക്കല്‍ ചെസില്‍ കാൾസനെതിരെ വിജയം കാണുന്നത്. കറുത്തകരുക്കളുമായി കളിച്ച കാർത്തികേയൻ, 44 നീക്കങ്ങൾക്കൊടുവിലാണ് കാള്‍സനെ പിടിച്ചുകെട്ടിയത്.തഞ്ചാവൂർ സ്വദേശിയാണ് 24കാരനായ ഗ്രാൻഡ്മാസ്റ്റർ കാർത്തികേയൻ. നേരത്തെ, ഇതേ ചാമ്പ്യൻഷിപ്പിന്റെ നാലാം റൗണ്ടിൽ മറ്റൊരു…

Read More

ലോകത്തിന് കൂടുതൽ സംഭാവന നൽകാൻ കഴിയുന്ന ഒരു രാജ്യമായി ഇന്ത്യ ഉയർന്നു; വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

ലോകത്തിന് കൂടുതൽ സംഭാവന നൽകാനും ലോകത്തിന്‍റെ വൈരുദ്ധ്യങ്ങളെ സമന്വയിപ്പിക്കാനും കഴിയുന്ന ഒരു രാജ്യമായി ഇന്ത്യ ഉയർന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. വിയറ്റ്നാമിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കൂടാതെ കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടി വിജയകരമായതിലെ ഇന്ത്യയുടെ പങ്കിനെക്കുറിച്ചും ഇന്ത്യക്ക് വിയറ്റ്നാമുമായുള്ള സാംസ്കാരികവും ചരിത്രപരവുമായ ബന്ധത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുകയുണ്ടായി. ഏഷ്യയിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളാണ് ഇന്ത്യയും വിയറ്റ്നാമുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധവും സുരക്ഷയും എല്ലാ രാജ്യത്തിനും വളരെ പ്രധാനമാണ്….

Read More

കമ്പ്യൂട്ടര്‍ ഇറക്കുമതി നയത്തില്‍ മാറ്റം വരുത്തി ഇന്ത്യ

കമ്പ്യൂട്ടര്‍ ഇറക്കുമതി നയത്തില്‍ അയവ് വരുത്തി ഇന്ത്യ. ലാപ്‌ടോപ്പുകളുടെയും കമ്പ്യൂട്ടറുകളുടെയും ഇറക്കുമതിക്ക് ലൈസന്‍സിംഗ് ഏര്‍പ്പെടുത്തില്ല. പകരം ഇറക്കുമതിയുടെ തോതും അവ എവിടെ നിന്ന് വരുന്നു എന്ന് നിരീക്ഷിക്കുന്നതിനുള്ള ഒരു സംവിധാനം ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്. അമേരിക്കയുടെയും, ബഹുരാഷ്‌ട്ര കമ്പ്യൂട്ടര്‍ കമ്പിനികളുടെയും സമ്മര്‍ദം മൂലമാകാം നയത്തില്‍ മാറ്റം വരുത്തിയതെന്നാണ് വിലയിരുത്തല്‍. ലാപ്‌ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, കമ്പ്യൂട്ടറുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഈ ഉല്‍പ്പന്നങ്ങള്‍ നവംബര്‍ ഒന്നു മുതല്‍ ലൈസന്‍സിംഗ് വ്യവസ്ഥയ്‌ക്ക് കീഴിലാക്കും എന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ലൈസന്‍സ് നേടിയ ശേഷം മാത്രമേ…

Read More

ഇന്ത്യ പാക് മത്സരത്തിനിടെ ഉണ്ടായ ജയ് ശ്രീറാം വിളി; തരംതാണ പ്രവർത്തിയെന്ന് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ

ലോകകപ്പിൽ ഇന്ത്യ പാക്കിസ്ഥാൻ മത്സരം നടക്കുന്നതിനിടയിൽ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പാക് ക്രിക്കറ്റര്‍ മുഹമ്മദ് റിസ്‌വാനെതിരെ ‘ജയ് ശ്രീരാം’ വിളിച്ച സംഭവത്തില്‍ അതിരൂക്ഷ വിമര്‍ശവുമായി തമിഴ്നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിന്‍.വിദ്വേഷം പടർത്താനുള്ള ഉപകരണമായി കായിക മത്സരങ്ങളെ ഉപയോഗിക്കുന്നത് അപലപനീയമാണെന്നും ലോകകപ്പ് വേദിയിൽ ഉണ്ടായത് തരംതാഴ്ന്ന പ്രവൃത്തിയാണെന്നും അദ്ദേഹം എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. സംഭവത്തിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. മുഹമ്മദ് റിസ്‌വാൻ ഔട്ടായി ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെയാണ് സ്റ്റേഡിയത്തിൽ നിന്ന് പാക് താരത്തിനുനേരെ ‘ജയ്…

Read More