യു എ ഇ പ്രസിഡണ്ട് ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഫോണിൽ സംവദിച്ചു

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ചു. പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ നിലവിലെ സാഹചര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഗാസ മുനമ്പിൽ അനുദിനം രൂക്ഷമാകുന്ന മാനുഷിക പ്രതിസന്ധി, ഇത് പശ്ചിമേഷ്യൻ മേഖലയിൽ ഉണ്ടാക്കുന്ന ചലനങ്ങൾ എന്നിവ ഇരുവരും വിശദമായി അവലോകനം ചെയ്തു. മേഖലയിൽ സുസ്ഥിരമായ സമാധാനം കൈവരിക്കുന്നതിന് അടിയന്തിരമായി കൈക്കൊള്ളേണ്ടതായ നടപടികൾ, നയതന്ത്രപരമായ സമീപനങ്ങൾ എന്നിവ ഇരുവരും പരിശോധിച്ചു. UAE President…

Read More

ഇന്ത്യയുടെ ലങ്കാ ദഹനം;ലോകകപ്പിൽ ഇന്ത്യ സെമിയിൽ

ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ 302 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി ഇന്ത്യ സെമിയില്‍ കടന്നു. 358 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയെ 19.4 ഓവറില്‍ 55 റണ്‍സിന് എറിഞ്ഞിട്ടാണ് ഇന്ത്യ സെമിയിലെത്തുന്ന ആദ്യ ടീമായത്. ലങ്കന്‍ ബാറ്റിംഗ് നിരയില്‍ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 14 റണ്‍സെടുത്ത കസുന്‍ രജിതയാണ് ലങ്കയുടെ ടോപ് സ്കോറര്‍. ഇന്ത്യക്കായി അഞ്ചോവറില്‍ 18 റണ്‍സിന് അഞ്ചു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും 16 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് സിറാജും ഒരു വിക്കറ്റ്…

Read More

‘അപായസന്ദേശം’: കേന്ദ്രസർക്കാർ ഫോൺ ഹാക്ക് ചെയ്തെന്ന് പ്രതിപക്ഷ നേതാക്കൾ

ഫോണും ഇമെയിലും ഹാക്ക് ചെയ്യാൻ  കേന്ദ്രസർക്കാർ ശ്രമിക്കുന്നെന്ന ആരോപണവുമായി പ്രതിപക്ഷ നേതാക്കൾ. തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര, കോൺഗ്രസ് എംപി ശശി തരൂർ, കോൺഗ്രസ് പ്രവർത്തകസമിതി അംഗം പവൻ ഖേര, ശിവസേന (ഉദ്ധവ്) രാജ്യസഭാ എംപി പ്രിയങ്ക ചതുർവേദി തുടങ്ങിയവരാണ് ആരോപണവുമായി രംഗത്തെത്തിയത്. ആപ്പിൾ കമ്പനിയിൽനിന്നു ലഭിച്ച മുന്നറിയിപ്പിന്റെ സ്‌ക്രീൻഷോട്ടുകൾ എക്സ് പ്ലാറ്റ്ഫോമുകൾ പങ്കുവച്ചുകൊണ്ടാണ് പരാതി. രാഹുൽ ഗാന്ധിയുടെ ഓഫിസിലെ മൂന്നു ജീവനക്കാരുടെ ഫോണും ഹാക്ക് ചെയ്തതായി പരാതിയുണ്ട്. ഉച്ചയ്ക്ക് രാഹുൽ ഗാന്ധി മാധ്യമങ്ങളെ കാണും. ”എന്റെ…

Read More

പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്ന പേര്; ഇടപെടാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിന് ‘ഇന്ത്യ’ എന്ന പേര് നൽകിയതിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം. ഡൽഹി ഹൈക്കോടതിയിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലം ഫയൽ ചെയ്തത്. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം രാഷ്ട്രീയ സഖ്യങ്ങളിൽ ഇടപെടാൻ കമ്മീഷന് അധികാരം ഇല്ലെന്നും സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്. കേരള ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കി ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി. 26 പ്രതിപക്ഷ കക്ഷികൾ ചേർന്ന് ‘ഇന്ത്യൻ നാഷണൽ ഡവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ്’ രൂപീകരിച്ചതും ഇന്ത്യയെന്ന ചുരുക്ക…

Read More

പലസ്തീൻ വിഷയത്തിൽ യുഎൻ പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടു നിന്നു; കടുത്ത വിയോജിപ്പെന്ന് സോണിയ ഗാന്ധി

ഹമാസ്- ഇസ്രായേൽ യുദ്ധത്തിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ഇസ്രായേലിലെയും, പാലസ്തീനിലെയും ജനങ്ങൾക്ക് സമാധാനത്തോടെ കഴിയാൻ അവകാശമുണ്ടെന്ന് സോണിയാഗാന്ധി പറഞ്ഞു. പലസ്തീൻ ജനതയുടെ അവകാശലംഘനം കണ്ടില്ലെന്ന് നടിച്ചാണ് പ്രധാനമന്ത്രി ഇസ്രയേലിന് പിന്തുണ നൽകിയത്. യുഎൻ പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടു നിന്ന നിലപാടിനോട് കടുത്ത വിയോജിപ്പ് അറിയിക്കുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞു.  ഇസ്രായേൽ ജനതയുമായുള്ള സൗഹൃദത്തിനും കോൺഗ്രസ് മൂല്യം കൽപിക്കുന്നു. അതിന്റെയർത്ഥം അവരുടെ മുൻകാല ചെയ്തികൾ മറന്നുവെന്നല്ലെന്നും സോണിയാഗാന്ധി കൂട്ടിച്ചേർത്തു. ഗാസയിൽ സമാധാനം പുലരണമെന്ന്…

Read More

ഇംഗ്ലണ്ടിനേയും തകർത്ത് ലോകകപ്പിൽ ഇന്ത്യയുടെ കുതിപ്പ്; ഇന്ത്യയുടെ തുടർച്ചയായ ആറാം ജയം

ഇന്ത്യയെ ചെറിയ സ്‌കോറിൽ ഒതുക്കി ജയിച്ചുകയറാമെന്ന ഇംഗ്ലണ്ടിന്റെ കണക്ക് കൂട്ടലുകൾക്ക് പ്രഹരമേൽപ്പിച്ച് ഇന്ത്യൻ ബൗളർമാർ.100 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. തോൽവിയോടെ ഇംഗ്ലണ്ട് ലോകകപ്പിൽ നിന്ന് പുറത്തായി. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരാണ് ഈ ലോകകപ്പിൽ തകർന്നടിഞ്ഞത്. ജയത്തോടെ ഇന്ത്യ സെമി ബെർത്ത് ഏറെക്കുറെ ഉറപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 230 റൺസാണ് നേടിയത്. 231 റൺസ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് 34.5 ഓവറിൽ 129 റൺസെടുക്കാനെ ആയുള്ളൂ….

Read More

ഇന്ത്യൻ നാവിക സേനയിലെ മുൻ ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ച് ഖത്തർ കോടതി; കോടതി വിധി ഞെട്ടിക്കുന്നതെന്ന് ഇന്ത്യ

ചാരവൃത്തികുറ്റം ചുമത്തപ്പെട്ട് ഖത്തറില്‍ ജയിലില്‍ കഴിഞ്ഞിരുന്ന എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ. ഇന്ത്യന്‍ നാവിക സേനയിലെ മുന്‍ ഉദ്യോഗസ്ഥരായ എട്ട് പേര്‍ക്കാണ് ഖത്തറിലെ കോടതി വധശിക്ഷ വിധിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ അധികമായി ജയിലില്‍ കഴിഞ്ഞിരുന്നവരാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്. ഖത്തര്‍ കോടതി വിധി ഞെട്ടിക്കുന്നതാണെന്ന് ഇന്ത്യ പ്രതികരിച്ചു. പൗരന്‍മാരെ സംരക്ഷിക്കുന്നതിനുള്ള സാധ്യമായ എല്ലാ വഴികളും സ്വീകരിക്കുമെന്നും ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചു. ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ്മ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, കമാൻഡർ അമിത്…

Read More

ഉൽക്കയും കണ്ടില്ല റിംഗ് ഓഫ് ഫയറും കണ്ടില്ല; 29ലെ ചന്ദ്രഗ്രഹണം കാണാൻ കഴിയുമോ..?

ഈ മാസം 28-29ലെ ഭാഗിക ചന്ദ്രഗ്രഹണം കാണാൻ കഴിയുമെന്ന ആശ്വാസത്തിലാണ് ആകാശവിസ്മയങ്ങൾ ഇഷ്ടപ്പെടുന്നവർ. കാരണം, അടുത്തിടെ ഭൂമിയുടെ സമീപത്തൂടെ കടന്നുപോയ ഉൽക്കയെ ദർശിക്കാനുള്ള ശ്രമം പാളിയിരുന്നു. മാത്രമല്ല, ഇക്കഴിഞ്ഞ 14ലെ റിംഗ് ഓഫ് ഫയർ എന്ന പ്രതിഭാസവും ഇന്ത്യക്കാർക്കു കാണാൻ കഴിഞ്ഞില്ല. ഇത്തരത്തിൽ നിരാശപൂണ്ടവർക്ക് 29ലെ ചന്ദ്രഗ്രഹണം കാണാൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞർ അറിയിച്ചത്. ഒക്ടോബർ 28-29 ദിവസങ്ങളിൽ അർധരാത്രിയോടെ ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകും. 28ന് അർധരാത്രിയിൽ ചന്ദ്രൻ ഭൂമിയുടെ പെൻബ്രൽ നിഴലിലേക്ക് എത്തുമെന്നും തുടർന്ന് 29ന് പുലർച്ചെ…

Read More

കനേഡിയൻ പൗരന്മാര്‍ക്കുള്ള വിസ സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ച്‌ ഇന്ത്യ

കനേഡിയൻ പൗരന്മാര്‍ക്കുള്ള വിസ സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ച്‌ ഇന്ത്യ. എൻട്രി വിസ, ബിസിനസ് വിസ, കോണ്‍ഫറൻസ് വിസ, മെഡിക്കല്‍ വിസ എന്നിവയാണ് ഇന്ത്യ പുഃനസ്ഥാപിച്ചത്. ഇന്ന്മുതല്‍ വിസ സൗകര്യം പുഃനസ്ഥാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ – കാനഡ ബന്ധം വഷളായതിന് പിന്നാലെയാണ് ഇന്ത്യയിലേക്കുള്ള കനേഡിയൻ പൗരന്മാര്‍ക്കുള്ള വിസാ സര്‍വീസ് നിര്‍ത്തിവെച്ചത്. ഇതിന് പിന്നാലെ ഇന്ത്യയിലെ കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് കാനഡയുടെ 41 നയതന്ത്ര ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം രാജ്യം വിട്ടിരുന്നു. ഖലിസ്താൻ നേതാവ്…

Read More

ഇന്ത്യൻ പ്രവാസികൾക്ക് ഓപ്പൺ ഹൗസ് സംഘടിപ്പിച്ച് കുവൈത്ത് ഇന്ത്യൻ എംബസി

കുവൈത്ത് ഇന്ത്യൻ എംബസി, ഇന്ത്യൻ പ്രവാസികൾക്കായി ഓപൺ ഹൗസ് സംഘടിപ്പിക്കുന്നു. അംബാസഡർ ഡോ.ആദർശ് സ്വൈകയും എംബസി ഉന്നത ഉദ്യോഗസഥരും ഓപൺ ഹൗസിൽ പങ്കെടുക്കും. ഇന്ന് അറേബ്യൻ ഗൾഫ് സ്ട്രീറ്റിലെ ഇന്ത്യൻ എംബസി ആസ്ഥാനത്താണ് ഓപൺ ഹൗസ് സംഘടിപ്പിക്കുന്നത്. ഉച്ചക്ക് 12ന് തുടങ്ങുന്ന ഓപൺ ഹൗസില്‍ , 11 മണി മുതൽ രജിസ്ട്രേഷന്‍ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

Read More